⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

53.

ചായ കുടിക്കുന്നതിനൊപ്പം തന്നെ ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു…..
ഇതിനൊന്നും ആരും എന്നെ എതിർക്കില്ല….
കാരണം ഞാനിതിന് എന്നെ അടിമ ആയിരുന്നു….

സമയം കടന്ന് പോയി….
ഏകദേശം ഉച്ച ആയതോടെ വീട്ട് മുറ്റത്ത് പപ്പയുടെ കാറ് വന്ന് നിൽക്കുന്ന ശബ്ദം എന്റെ ചെവിൽ കേട്ടു…..

ഞാനതിൽ വലിയ ശ്രദ്ധ കൊടുത്തില്ല….

പെട്ടന്ന് പപ്പയും അപ്പാപ്പനും അകത്തേക്ക് കയറി വന്നു….. ആ മുഖം വല്ലാതെ അസ്വസ്തമായിരുന്നു….

,,,,,, എന്താ പപ്പാ…..

ഞാൻ ചോദിച്ചു….

,,,,,, സോഫി…..
നീ വേഗം റേഡിയായി വാ….
നമുക്കൊരു സ്ഥലം വരെ പോകണം….

പപ്പ ഒരു കിതപ്പോടെ പറഞ്ഞു….

,,,,,, എങ്ങോട്ടാണ് പപ്പ…..

,,,,,, നിന്റെ ഫ്രണ്ട് സെലിന്റെ വീട് വരെ….

,,,,, സെലിന്റെ വീട്ടിലേക്കോ…..
അവിടെ എന്താണ്…..

,,,,, അത് മോളെ……
അവൾ മരിച്ചു…….

പപ്പ പറഞ്ഞ വാക്കുകൾ ഒരു ഞെട്ടലോടെയാണ് എനിക്ക് കേൾക്കാൻ സാധിച്ചത്….
ഞാൻ ഇരുന്നിടത്തു നിന്ന് ചാടി എഴുന്നേറ്റു….

,,,,, എന്താണ് പപ്പ പറഞ്ഞത്…..

,,,,,, എല്ലാം പറയാം….
മോള് വേഗം റെഡിയായി വാ……

അപ്പാപ്പനാണ് പറഞ്ഞത്…..
ഞാൻ വേഗത്തിൽ അകത്ത് പോയി ഡ്രെസ്സ് മാറി വന്നു….

എന്നിട്ട് ഒന്നും മിണ്ടാതെ കാറിൽ പോയി കേറി….
മനസ്സ് മുഴുവൻ അശസ്വസ്ഥമാണ്….
ഇന്ന് രാവിലെ അവൾ മരിക്കുന്നതായി സ്വപ്നം കണ്ടു….. ഇന്നിതാ സെലിൻ മരിച്ചു എന്ന വാർത്ത കേൾക്കുന്നു….

എന്താണ് കർത്താവേ ഇതിന്റെയൊക്കെ അർത്ഥം….
എനിക്ക് ചുറ്റും എന്താണ് നടക്കുന്നത്….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.