⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

52.

പപ്പയും അപ്പാപ്പനും ഇതെവിടെ പോയി…..
ഞാൻ നേരെ ചേട്ടന്റെ ( റോഷൻ) മുറിയിലേക്ക് പോയി നോക്കി….

ഏട്ടൻ അവിടെ കിടപ്പുണ്ട്….
ഇപ്പോൾ കുറച്ചായി അതേ കിടപ്പ് തന്നെ ആണല്ലോ…
എല്ലാത്തിനും കാരണം എന്റെ അത്യാർത്തി തന്നെയാണ്…..

ചേട്ടന്റെ അടുത്തായി വേലക്കാരി സിന്ധു ഉണ്ടായിരുന്നു…. അവർ ചേട്ടന് മരുന്ന് എടുത്ത് കൊടുക്കുകയാണ്….

ഞാൻ അങ്ങോട്ട് ചെന്നത് അവർ കണ്ടിരുന്നു….

,,,,,, ഹാ….. കുഞ്ഞ് എഴുന്നേറ്റോ…..

അവർ എന്നോട് ചോദിച്ചു…

,,,,, പപ്പയും അപ്പാപ്പനും എവിടെ…..

,,,,, അറിയില്ല കുഞ്ഞേ…..
രാവിലെ തന്നെ എങ്ങാണ്ട് ആരെയോ കാണാൻ ഉണ്ടെന്നും പറഞ്ഞ് പോകുന്നത് കണ്ടു….

അവർ എനിക്ക് മറുപടി പറഞ്ഞു….

ഞാൻ വെറുതെ ഒന്ന് മൂളുക മാത്രം ചെയ്ത് പുറത്തേക്ക് നടന്നു….
ചേട്ടനോട് ഒന്നും സംസാരിക്കാൻ ഇല്ലായിരുന്നു….

ചേട്ടൻ ഇങ്ങോട്ട് സംസാരിച്ചിട്ട് ഇപ്പോൾ കൊറേ ആയി…..
ഈ അവസ്ഥക്ക് കാരണം ഞാനാണല്ലോ….

ഞാൻ നേരെ ടിവിയുടെ മുന്നിൽ പോയി ഒരു ബോളിവുഫ് സിനിമയും വച്ച് അത് കണ്ടിരുന്നു…..

വേലക്കാരി സിന്ധു ചേട്ടന് മരുന്ന് കൊടുത്ത ശേഷം നേരെ അടുക്കളയിലേക്ക് പോയി….
എന്നിട്ട് അൽപ്പം കഴിഞ്ഞപ്പോ ഒരു ഗ്ലാസ് ചായയുമായി വന്നു…….

,,,,,, അവർ എപ്പോ വരുമെന്ന് വല്ലോം പറഞ്ഞിരുന്നോ…..?

ഞാൻ ചോദിച്ചു……

,,,,, ഇല്ല കുഞ്ഞേ….. ഒന്നും പറയാതെയാണ് പോയത്…..

അവർ പറഞ്ഞു….

,,,,,,,, ശരി…..
നിങ്ങൾ പൊക്കോ……

ഞാനവരോട് പറഞ്ഞു….. അവർ അത് കേട്ടതും വേഗത്തിൽ ഉള്ളിലേക്ക് പോയി…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.