⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

51.

ഒരു അലർച്ചയോടെയാണ് ഞാനെന്റെ കണ്ണുകൾ തുറന്നത്…

ഉള്ളിൽ നിറഞ്ഞ പേടിയുടെ കൂടെ എന്നിലെ ശ്വസന പ്രക്രിയയും വർധിച്ചിരിക്കുന്നു…
ശരീരം വിയർത്ത് കുളിക്കുകയാണ്…

എന്റെ കണ്ണുകൾ നാലുപുറവും പരതി….

ഞാനിപ്പോ ഉള്ള സ്ഥലം എന്റെ റൂമാണ്…
അപ്പൊ…….. അപ്പൊ ഞാൻ കണ്ടത് വെറും സ്വപ്നമായിരുന്നോ……
എല്ലാം വെറും കള്ളമായിരുന്നോ…..

ഒന്നും മനസ്സിലാവുന്നില്ലല്ലോ എന്റെ കർത്താവേ…..

ഇന്ദ്രൻ…..
ആരാണ് അവൻ…..
അവൻ വെറുമൊരു മനുഷ്യൻ തന്നെയാണ്…..

ഏതാണ്ട് ഒരു മാസമായി അവൻ സ്വപ്നത്തിലൂടെ എന്നെ വേട്ടയാടുന്നു….
എന്റെ മനോനില തെറ്റുന്നത് പോലെയുണ്ട്…..

ഇതു വരെ അവൻ പല രീതിയിൽ എന്നെ ശാരീരികമായി പീഡനങ്ങൾ ചെയ്താണ് ഉപദ്രവിച്ചത്…..
പക്ഷെ ഇന്ന് കണ്ട സ്വപ്നം….

ഇത് ആദ്യമായാണ് ഇങ്ങനെ…..

ഇതെല്ലാം സ്വപ്നം തന്നെയാണോ…..
എല്ലാം നേരിൽ കണ്ട സത്യം പോലെയുണ്ട്….
എന്താണ് ഇതിന്റെ പൊരുൾ….

ഞാൻ ടേബിളിൽ ഇരിക്കുന്ന ക്ലോക്കിലേക്ക് നോക്കി…. സമയം ഇപ്പോൾ പകൽ 9 മണി ആയിരുന്നു…..

ആ സ്വപ്‌നത്തിന്റെ കാഠിന്യം മനസ്സിൽ നിന്നും കുറയുവാൻ അൽപ്പ നേരം കാക്കേണ്ടിവന്നു…..

ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റ് പോയി മുഖമെല്ലാം കഴുകി വന്നു…..
ഇപ്പോൾ ചെറിയ ആശ്വാസം തോന്നുന്നുണ്ട്……

എന്റെ കാലുകൾ റൂമിന് വെളിയിലേക്ക് ചലിച്ചു….
പുറത്ത് ആരെയും കാണുന്നില്ല…

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.