⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

49.

അവളിൽ ഇപ്പോഴും ആ പിടച്ചിൽ കാണാമായിരുന്നു….

ഇന്ദ്രൻ അവളുടെ നഗ്നമായ നെഞ്ചിൽ ആ ബ്ലേഡ് ചേർത്ത് വച്ചു…..
എന്നിട്ട് എന്നെയൊന്ന് നോക്കി…..
ഒരു വല്ലാത്ത നോട്ടം…..

അവന്റെ ഉള്ളിൽ എന്താണ്…..

ഒരു മനുഷ്യന് ഇത്രക്ക് വന്യമായി മാറുവാൻ സാധിക്കുമോ….

പെട്ടെന്ന് എന്നെ ഞെട്ടിച്ചുകൊണ്ട് ഒരു സംഭവം ഉണ്ടായി…..

അവളുടെ നെഞ്ചിൽ വച്ചിരുന്ന ബ്ലേഡ് അവൻ അതിലേക്ക് ആഴ്ന്ന് ഇറക്കി……
എന്നിട്ട് അത് താഴേക്ക് കീറി വറഞ്ഞു….

പ്രണ വേദനയിൽ സെലിൻ നടു ഉയർത്തി പിടഞ്ഞു….
കൃഷ്ണമണി ഇല്ലാത്ത ആ കണ്ണിലൂടെ രക്തം കൂടുതൽ ശക്തിയിൽ പുറത്തേക്ക് ചീറ്റി….

ആ കാഴ്ച കണ്ടു നിൽക്കുവാൻ പോലും എനിക്ക് പറ്റില്ലായിരുന്നു….
പക്ഷെ കാണാതെ പോകുവാനും സാധിക്കുന്നില്ല….

അൽപ്പം കഴിഞ്ഞതും സെലിന്റെ പിടച്ചിൽ നിന്നു….
അവൻ വരച്ച വര വയറ് വരെ എത്തിയിരുന്നു….

സെലിൻ ഇപ്പോൾ ഏകദേശം മരിച്ചു എന്ന് ആ കിടപ്പ് കണ്ടാൽ അറിയാമായിരുന്നു…..
കാരണം ഇപ്പോൾ ആ ശരീരത്തിൽ കണ്ടിരുന്നത് നേരിയ ചലനം മാത്രമാണ്…..

ഇന്ദ്രൻ കയ്യിലേ ബ്ലേഡ് ദൂരേക്ക് വലിച്ചെറിഞ്ഞു….
എന്നിട്ട് അതുകൊണ്ട് കീറി മുറിച്ച ഭാഗത്ത് കൈ വച്ച് ഇരു ഭാഗത്തേക്കും ആ മാംസം പിളർത്തി അകത്തി……

അവളിലെ ചോര ഇന്ദ്രന്റെ ദേഹത്ത് മുഴുവൻ നിറഞ്ഞിരുന്നു…..

മാംസം പിളർന്ന ആ നെഞ്ചിൽ അവളുടെ നേരിയ ചലനമുള്ള ഹൃദയം ഉണ്ടായിരുന്നു….

ഇന്ദ്രൻ പെട്ടെന്ന് അതിൽ കയ്യിട്ടുകൊണ്ട് ആ ഹൃദയം വലിച്ച് പറച്ചു കയ്യിലേക്ക് എടുത്തു….

ഇപ്പോൾ സെലിൻ പൂർണ്ണമായും മരിച്ചിരുന്നു….

എന്റെ മനോനില എനിക്ക് തന്നെ മനസ്സിലാവുന്നില്ല….

ഒരു നിർവികാരം മാത്രം….
ഒരു തരം മരവിപ്പ്…..

ഇന്ദ്രൻ……
ഒരു കാലത്ത് ഞാൻ നേടാൻ ആഗ്രഹിച്ച ഒരു വസ്തു…..
ഇന്നലെകളിൽ ഈ ബാംഗ്ളൂരിൽ നിന്നും മറഞ്ഞുപോയ ഒരുവൻ……

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.