4.ഇന്ദു ഒരു ചിരിയോടെ പറഞ്ഞു…..
,,,,,, അല്ല…. നീ ലാബിൽ……
നന്ദു സംശയം വിടാതെ പറഞ്ഞു……
,,,,,, ലാബിലോ….. ഞാനോ…..
എന്താ ഏട്ടൻ പറയുന്നത്…. എനിക്കൊന്നും മനസ്സിലാവുന്നില്ല…..
,,,,,, അല്ല….. നീ ലാബിൽ ആയിരുന്നില്ലേ……
,,,, ഞാൻ ലാബിൽ ഒന്നുമല്ല……
ഞാനിപ്പോ എക്സാം കഴിഞ്ഞ് പുറത്തേക്ക് വന്നതെ ഉള്ളു….. അല്ലെങ്കിലും ഞാനെന്തിന് ലാബിൽ പോണം……..
ഇന്ദു വളരെ സാധാരണമായി പറഞ്ഞു……
നന്ദുവിന് എന്താണ് ഇവിടെ നടക്കുന്നത് എന്ന് മനസ്സിലായില്ല…..
‘” ‘” അപ്പോ ഇന്ദ്രനെ വിളിച്ചത് ആരാണ്……'” “‘
നന്ദുവിന്റെ മനസ്സാക്ഷി അവനോട് സ്വയം ചോദിച്ചു….
,,,,, എന്താ നന്ദു ഏട്ടാ ആലോചിക്കുന്നത്….. ഏട്ടൻ എവിടെ……
ഇന്ദു വീണ്ടും ചോദിച്ചു…
,,,,,, ഹേയ്…..
ഞാൻ വേറെ ഒരു കാര്യം ആലോചിച്ചതാ……
ഇന്ദ്രൻ ഇപ്പൊ വരും…..
നന്ദു അവരോട് ചെറിയൊരു കള്ളം പറഞ്ഞൊപ്പിച്ചു…..
,,,,,, അല്ലേലും പെണ്ണിനിപ്പോ ഏത് നേരവും അവനെ മതി…..
ഏട്ടൻ എവിടെ….. ഏട്ടൻ എവിടെ എന്നേ ചോദിക്കാൻ ഉള്ളു……………..,.,..,,.,.,.,
അവിടെ നിന്നിരുന്ന ഫാത്തിമ അവളെ കളിയാക്കികൊണ്ട് പറഞ്ഞു……
അത് കേട്ടതും ഇന്ദുവിന്റെ കവിളെല്ലാം ചുവന്ന് വന്നു….. ഒരു വല്ലാത്ത നാണ ഭാവത്തോടെ…..
,,,,, ഹേയ്…… നാൺ വന്നു…. നാൺ വന്നു…… ഹി ഹി ഹി….
അവളെ കളിയാക്കികൊണ്ട് ഹരി പറഞ്ഞു…..
അതിനൊപ്പം ബാക്കി ഉള്ളവർ ചിരിക്കാനും തുടങ്ങി…
,,,,, പോ അവിടുന്ന്….. ഞാൻ മിണ്ടില്ല ട്ടോ……
അവൾ ചുണ്ടും കോട്ടി പറഞ്ഞു…..
അതവരുടെ ചിരിയുടെ ആക്കാം കൂട്ടുകയെ ചെയ്തൊള്ളു….
,,,,,, എടാ….. ഞാനിപ്പോ വരാ……
നിങ്ങൾ സംസാരിക്ക്……
നന്ദു അവരെ നോക്കി പറഞ്ഞു……
,,,,,,, നീ ഇത് എങ്ങോട്ടാ……?
പാറു ചോദിച്ചു…..
,,,,,, ഞാനിപ്പോ വരാടി…..
ഒന്ന് ടോയ്ലറ്റിൽ പോണം…..
,,,,,, ഹാ…
എന്നാ പോയിട്ട് വാ……..
നന്ദു അവിടുന്ന് എഴുന്നേറ്റ് ലാബ് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു……
ഇന്ദ്രന്റെ പോക്കിൽ എന്തോ വലിയ ചതി അവൻ മണത്തിരുന്നു….
★◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆★
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa