⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

48.

അവൻ പെട്ടെന്ന് ആ കമ്പി വലിച്ചൂരി…..

ഊരുന്നതിന്റെ കൂടെ ആ കണ്ണും പുറത്തേക്ക് പിഴുത് പറഞ്ഞു വന്നു…..

ആ കണ്ണിന്റെ ഭാഗത്തിലൂടെ ചോര പുറത്തേക്ക് തെറിച്ചു ….

മൂടിക്കെട്ടിയ വായിലൂടെ അവളുടെ അടങ്ങിയ കരച്ചിൽ സ്വരം പുറത്ത് വന്നിരുന്നു….

സോഫിക്ക് ഈ കാഴ്ച കാണുവാൻ നന്നേ ബുദ്ധിമുട്ടും ഭയവും തോന്നി….
എന്നാൽ ആ കണ്ണുകൾ അടയ്ക്കുവാനോ…..
ആ കാഴ്ചയിൽ നിന്നും തലയൊന്ന് തിരിക്കുവാനോ അവൾക്ക് കഴിഞ്ഞില്ല….

അവളുടെ ശരീരം അവളുടെ നിയന്ത്രണത്തിൽ അല്ലെന്ന സത്യം സോഫി സ്വയം മനസ്സിലാക്കി….

( കഥ അൽപ്പ സമയം സോഫിയുടെ കണ്ണിലൂടെ….)

എന്താണ് ഇവിടെ നടക്കുന്നത് എന്ന് എനിക്കൊരു നിശ്ചയവും ഇല്ലായിരുന്നു….

ഇന്ദ്രൻ……

അവൻ എന്തിന് ഇത്രക്ക് മൃഗമാകണം….

ഞാൻ കണ്ട ഇന്ദ്രനല്ല ഇപ്പോൾ എന്റെ മുന്നിൽ ഉള്ളത്….
എന്റെ ഒരു ഭാഗം പോലെ കൂടെ നടന്ന സെലിനെ അവൻ പിച്ചി ചീന്തുകയാണ്….

ഇപ്പോൾ തന്നെ അവളുടെ ഒരു കണ്ണ് അവൻ പുറത്തേക്ക് എടുത്തു….

ഇതൊന്നും കാണുവാൻ എനിക്ക് സാധിക്കുന്നില്ല….
എന്നാലും അതിൽ നിന്നും കണ്ണെടുക്കുവാനും എനിക്കാവുന്നില്ല….

ഞാനവന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി…

ഇന്ദ്രൻ ഇത്ര ക്രൂരൻ ആണോ….
എന്തൊരു പൈശാചികത…
അവളുടെ കണ്ണിലൂടെ ചീറ്റുന്ന രക്തം കാണുമ്പോൾ അവന്റെ ചുണ്ടിലെ ചിരി കൂടിവരികയാണ്….

ഭ്രാന്തനെ പോലെ….

അവൻ വീണ്ടും അവളുടെ അടുത്ത കണ്ണിനു നേരെ കമ്പി കൊണ്ടുപോയി….

ഒട്ടും വൈകാതെ അതും അവളുടെ കണ്ണിലേക്ക് കുത്തി കയറി….
വേദനയാൽ സെലിൻ കിടന്ന് പിടക്കുകയായിരുന്നു…

അതൊന്നും അവൻ കാര്യമാക്കാതെ ആ കമ്പി പുറത്തേക്ക് എടുത്തു…

ഒപ്പം കണ്ണും പിഴുത് എടുത്തിരുന്നു…

ആ കമ്പി ടേബിളിനു മുന്നിൽ വച്ച ശേഷം ഇന്ദ്രൻ വീണ്ടും മറ്റൊരു ആയുധം കയ്യിലെടുത്തു…..

സർജിക്കൽ ബ്ലേഡ്…..

എനിക്ക് ഭയം അധികമായി….
ഇനിയിവൻ എവിടെയൊക്കെ ആണാവോ കുത്തി കീറാൻ പോകുന്നത്…..

ആ ബ്ലേഡ് കൊണ്ട് ഇന്ദ്രൻ സെലിന്റെ അടുത്തേക്ക് പോയി…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.