⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2432

46.

അവളുടെ ആ മുഖം കണ്ടപ്പോ സോഫി ശരിക്കും ഞെട്ടി…..

,,,,,, സെലിൻ…..

അവളുടെ ചുണ്ടുകൾ ആ പേര് ഉച്ചരിച്ചു….

സോഫി അവൾക്കരികിലേക്ക് നടക്കാൻ നടക്കാൻ തുടങ്ങിയപ്പോ വേറൊന്ന് കൂടെ അവിടെ കാണാൻ ഇടയായി…..

ഒരു രൂപം….

അത് എതിർ ദിശയിലേക്ക് പുറം തിരിഞ്ഞാണ് നിൽക്കുന്നത്…..
അയാൾ അവിടെയുള്ള കത്തികളുടെ മൂർച്ച നോക്കികയായിരുന്നു….

എന്നിരുന്നാലും അയാൾ അറിയാതെ സെലിന്റെ അടുക്കൽ എത്തുവാൻ സോഫി ശ്രമിച്ചു….
എന്നാൽ അതെല്ലാം വിഫല ശ്രമം ആയിരുന്നു….

തന്റെ കാലിലെ ചങ്ങല അവളെ കാണിച്ചു കൊടുത്തു….

,,,,,,,സോഫി…,.,.,.,.,.,,.,.

അയാൾ തന്റെ ഗംഭീര്യമുള്ള സ്വരത്താൽ അവളെ വിളിച്ചു…..
ആ ശബ്ദം അവളെ നിശ്ചലമാക്കികയായിരുന്നു….

,,,,,,,, മാസ്റ്റർ…..

അവൾ തല കുനിച്ച് വിളി കേട്ടു….

,,,,,, അവിടെ……….,..,.,,.,.,. ആ മൂലക്ക് പോയിരുന്ന് കാണ്‌…..,.,.,.,,..,, ഇവടെ വരരുത്.,.,.,…….,.,.,.,.,.
വന്നാൽ.,..,.,.,……

അയാൾ ഒരു ഭീഷണി സ്വരത്തിൽ പറഞ്ഞു….
ആ വാക്കുകൾ തന്റെ കാതിൽ വീഴുമ്പോൾ അവൾ നന്നേ വിറച്ചിരുന്നു…..

സോഫിയുടെ കാലുകൾ ആ മൂലയിലേക്ക് ചലിച്ചു….
എന്നിട്ട് അവിടെ ഇരുന്നു….
അവളുടെ കണ്ണുകൾ നേരെ പോയത് സെലിന്റെ ദേഹത്ത് ആയിരുന്നു…..

അവൾ തന്നെയാണ് നോക്കി കിടക്കുന്നത്….
കണ്ണെല്ലാം നിറഞ്ഞൊഴുകുകയായിരുന്നു….
ഒപ്പം വായിൽ ഒരു തുണി കെട്ടി വച്ചിരിക്കുന്നു….
ഒന്ന് ജീവന് വേണ്ടി കേഴുവാൻ പോലും അവൾക്ക് സാധിച്ചിരുന്നില്ല….

സെലിൻ തന്റെ കണ്ണുകളാൽ അവളുടെ ജീവൻ രക്ഷിക്കാൻ സോഫിയോട് കേണു…..

എന്നാൽ സോഫിയും നിസ്സഹായ ആയിരുന്നു….
അവളുടെ ശ്രദ്ധ അവിടെ നിൽക്കുന്ന ആളുടെ അടുത്തേക്ക് ചലിച്ചു….

ഒരു പാന്റ് മാത്രമാണ് അയാൾ ധരിച്ചിരുന്നത്…..
ദൃഢമായ ശരീരം….
ദേഹം മുഴുവൻ പച്ച കുത്തിയിരിക്കുന്നു….
ഏതോ അപരിചിത മൊഴിയിൽ…..

പെട്ടെന്ന് ഒരു ചെറിയ കമ്പി കഷണം കയ്യിൽ പിടിച്ചുകൊണ്ട് അയാൾ തിരിഞ്ഞു….

ആ നിമിഷം സോഫി അയാളുടെ മുഖം കണ്ടു…..
ഞട്ടലും പേടിയും അവളിൽ ഒരുപോലെ നിറഞ്ഞു….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.