⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

45.

3 മാസം കൂടെ കടന്നുപോയി…..

ഇരുട്ട്…..
ഇരുട്ട് മാത്രമാണ് മുന്നിൽ…..

അതൊരു വലിയ വീടായിരുന്നു…

പുറത്തുനിന്ന് വരുന്ന ചെറു നിലാവ് പ്രകാശം അതിനുള്ളിൽ കയറി അത്യാവശ്യം വെളിച്ചം അതിനുള്ളിൽ കാണാനുണ്ട്….

ചില ഇടത്ത് മെഴുകു തിരി കത്തിച്ച് വച്ചിരിക്കുന്നു….

ഒരു പ്രേത ഭവനം പോലെ….

തന്റെ വിറയാർന്ന കാലുകളാൽ സോഫി മുന്നിലേക്ക് നടന്നു….
തികച്ചും യാന്ത്രികമായി….

ആ അന്തരീക്ഷം അവൾക്ക് നൽകിയത് ഭയം മാത്രമായിരുന്നു…..

പുറത്തുനിന്ന് കുറുക്കന്റെ ഓരിയിടൽ ശബ്ദം കേൾക്കുന്നുണ്ട്….
ഒപ്പം റൂമിലൂടെ വവ്വാലുകൾ പറന്നു നടക്കുന്നു….

അവളുടെ വേഷം വളരെ വ്യത്യസ്തമായ ഒന്നായിരുന്നു…..

ഒരു കീറിയ വെള്ള ഷിമ്മീസ്….

അതിന് അവളുടെ തുട വരെ മാത്രമാണ് ഇറക്കം ഉണ്ടായിരുന്നള്ളു…..

കൂടാതെ ആ ഷിമ്മീസിൽ ചെളിയുടെയും ചോരയുടെയും പാട് നിറഞ്ഞിരുന്നു…..

അവളുടെ മുടിയും പാതി മുറിച്ചിരുന്നു….
മുഖമെല്ലാം ചെളിയിൽ കിടന്ന് കരുവാളിച്ചിരുന്നു….

കാലിൽ പാതി മുറിഞ്ഞ ചങ്ങല തുങ്ങി കിടക്കുന്നു….

മൊത്തത്തിൽ സോഫിയുടെ രൂപം ഇപ്പോളൊരു ഭ്രാന്തിയെ പോലെയാണ്…..
അവൾ മുന്നോട്ട് നടക്കുമ്പോൾ ആ ചങ്ങല നിലത്ത് ഉരയുന്ന ശബ്ദം കേട്ടിരുന്നു…..

അവൾ പോയി നിന്നത് ഒരു കതകിന് മുന്നിലാണ്….
ഒരു വലിയ കതക്…..
അത് മുഴുവൻ മാറാല പിടിച്ച് കിടക്കുന്നു….

ഉള്ളിൽ നിന്നും ഒരു പെണ്കുട്ടിയുടെ ഉയർന്ന ശബ്ദത്തോടെയുള്ള കരച്ചിൽ അവൾക്ക് കേൾക്കാമായിരുന്നു….

എന്തോ ഉൾപ്രേരണ മൂലം സോഫി ആ വാതിൽ തള്ളി തുറന്നുകൊണ്ട് അകത്തേക്ക് പോയി….

മുന്നിൽ മൂടി കിടന്ന മാറാല മുഴുവൻ അവളുടെ തലയിലായി….
കൂടാതെ കൊറേ വവ്വാലുകൾ അവളെ തൊട്ട് തടവി പുറത്തേക്ക് പറന്നു…

സോഫിയുടെ കണ്ണ് അപ്പോഴും തേടിയത് ആ ശബ്ദത്തിന്റെ ഉടമയെ ആയിരുന്നു……

മുന്നിൽ നിറയെ മാറാല കൂട്ടം ഉള്ളതുകൊണ്ട് ഒന്നും കാണാൻ സാധിക്കുന്നില്ല…..

അവൾ അവയെ എല്ലാം തട്ടി മാറ്റി മുന്നോട്ട് നടന്നു….
അപ്പോളാണ് അവളത് കണ്ടത്……

ഒരു ഇരുമ്പ് കട്ടിൽ…..
അതിൽ ഒരു പെണ്ണിനെ കയ്യും കാലും കെട്ടിയിട്ടി കിടത്തിയിരിക്കുന്നു….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.