⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

45.

അവന്റെ ഉള്ളിൽ ഇപ്പോഴും അയാൾ പറഞ്ഞ കാര്യം ആയിരുന്നു….

അവന്റെ തന്റെ ഇരു കയ്യും പൊക്കി ആ ലിപിയിലേക്ക് നോക്കി…..
അത് കയ്യിൽ മാത്രമല്ല….. ദേഹം മുഴുവൻ ഉണ്ടായിരുന്നു…..

സർവ്വശക്തി മന്ത്രങ്ങൾ……

തന്നിലെ ഊർജം വർധിക്കുന്നത് പോലെ അവനു തോന്നി….
ഒരു വല്ലാത്ത ശക്തി…..

തന്റെ ശരീരം എന്തിനെയൊക്കെയോ നിയന്ത്രിക്കുന്നത് പോലെ…….

പെട്ടെന്ന് ആകാശത്ത് നിന്നും ഒരു വലിയ മിന്നൽ പിണർ അവന്റെ ദേഹത്തേക്ക് വന്ന് പതിച്ച് പോയി….

അപ്പോൾ നടന്ന സംഭവം അവനെ തികച്ചും അത്ഭുതപ്പെടുത്തി……
ദേഹം മുഴുവൻ ആ മിന്നലിന്റെ ഇലക്ട്രിക് വെളിച്ചം….
അത് തന്റെ ശരീരത്തിന് ചുറ്റും തിളങ്ങി നിൽക്കുന്നു……

അവന്റെ കണ്ണും ആ ലിപി പച്ച കുത്തിയ ഭാഗവും മിന്നൽ വെളിച്ചത്തിൽ ജ്വലിച്ചു കത്തുന്നു…..

 

 

അതേ……

അവൻ അവന്റെ ശക്തിയെ തിരിച്ചറിയുകയാണ്….
ഒരു പുതു അധ്യായം ആരംഭിക്കാൻ പോകുന്നു……
അതിന്റെ ലക്ഷണം പ്രകൃതി ഒരു വന്യതയുടെ രൂപത്താലാണ് ലോകത്തെ കാണിച്ചത്…

★☆◆◆◆◆◆◆◆■◆◆◆◆◆◆◆◆◆☆★

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.