⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

42.

അവൻ കപ്പലിൽ കയറിയ അതേ സ്ഥലത്ത്…..
അവൻ ചുറ്റുമൊന്ന് നോക്കി…..

ആ കടപ്പുറം തന്നെ….
മറ്റൊന്നുമില്ല…..

ആരും വന്നിട്ടുമില്ല….

അവനിലെ കോപം വർധിച്ചു….
വീണ്ടും മരണത്തോടുള്ള മത്സരത്തിൽ അവൻ തോറ്റിരിക്കുന്നു….

അവൻ തന്റെ മുന്നിൽ നിൽക്കുന്ന രൂപത്തെ ഒരു നോക്ക് നോക്കി….

അത് തന്നെ നോക്കി ചിരിക്കുകയാണ്…..

,,,,,,,,,,, ആ,.,.,.,,.,.,….,.,.,…………….,..,.,.,.'”

അവൻ അലറി വിളിച്ചുകൊണ്ട് ആ രൂപത്തിന്റെ മുഖത്തേക്ക് മുഷ്ട്ടി ചുരുട്ടി ആഞ്ഞു അടിച്ചു…..

അവന്റെ കൈ ആ രൂപത്തിന്റെ ദേഹത്ത് പതിച്ചതും അവൻ പുറകിലേക്ക് വേഗതയിൽ തെറിച്ചു വീണു……

കയ്യിലെ സ്വർണ്ണത്തിന്റെ തൃശ്ശൂലം തെറിച്ചു ദൂരേക്ക് പോയിരുന്നു….. അവൻ വീണ മണൽ തരികൾ വലിയ പ്രകമ്പനത്തോടെ ഇരു ഭാഗത്തേക്കും തെറിച്ചു പോയി…..

അയാൾ ഏകദേശം 300 മീറ്റർ അകലെ എങ്കിലും പോയിക്കാണും…..

ആ ചെറുപ്പക്കാരൻ തന്റെ കയ്യെ ഒരു നിമിഷം അതിശയത്തോടെ നോക്കിപ്പോയി

അവന്റെ ശക്തിയുടെ അളവ് അവനു പോലും തിരിച്ചറിയുവാൻ സാധിച്ചിരുന്നില്ല…..

അവൻ ആ രൂപത്തെ ഒരു നോക്ക് നോക്കി….

അയാൾ വീണിടത്തുനിന്ന് ചാടി എഴുന്നേറ്റു…..
എന്നിട്ട് ഒന്ന് കുനിഞ്ഞുകൊണ്ട് നന്നായൊന്ന് ചാടി….

ആ ചാട്ടത്തിന് ഒരു വല്ലാത്ത വേഗത ആയിരുന്നു….
അയാൾ പറന്ന് വന്ന് അവന്റെ മുന്നിൽ നിന്നു….

ആ മുഖത്ത് ഇപ്പോഴും പുഞ്ചിരി ഉണ്ടായിരുന്നു….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.