⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

41.

എന്നാൽ വളരെ പെട്ടെന്ന് തന്നെ അവൻ അതിൽ നിന്നും വെളിയിൽ വന്നു…

തന്റെ മരണത്തിന്റെ ദൂതനെ അവൻ ഇരു കയ്യും നീട്ടി സ്വീകരിച്ചു…. ഒരു പുഞ്ചിരിയോടെ….

പക്ഷ അവിടെ നടന്നത് മറ്റൊന്ന് ആയിരുന്നു….

ആ രാക്ഷസൻ തിമിംഗലം അവനു മുന്നിൽ പോയി നിന്നും……

ഒന്നും ചെയ്യാതെ……

അവന് എന്തെന്ന് മാത്രം മനസ്സിലായില്ല…..

അപ്പോഴാണ് അവനത് ശ്രദ്ധിച്ചത്…..
ആ തിമിംഗലത്തിന്റെ പുറത്ത് തിളങ്ങുന്ന സ്വർണ്ണ വെളിച്ചത്തെ…..

അത് പെട്ടെന്ന് അവനു മുന്നിലേക്ക് വന്നു….

 

 

 

അത് വെറുമൊരു വെളിച്ചം അല്ലായിരുന്നു…..
ഒരു മനുഷ്യൻ ആയിരുന്നു…..

ജല മനുഷ്യൻ…..

അവന്റെ ദേഹത്ത് സ്വർണ്ണ നിറത്തിൽ ഉള്ള കവചം….
സ്വർണ്ണ നിറമുള്ള കൃഷ്ണ മണികൾ….

വെളുപ്പും കറുപ്പും നിറഞ്ഞ മുടികൾ…..
ഉരുക്കിന്റെ ശരീരം….

കയ്യിൽ സ്വർണ്ണ നിറമുള്ള ത്രെഡ്….(തൃശ്ശൂലം)

ഒരു രാജാവിന്റെ രൂപം….
ദൈവത്തിന്റെ പ്രതീതി…..

ആ രൂപം അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു….
എന്നാൽ അവൻ തിരിച്ചൊന്നും നൽകിയില്ല….

പെട്ടെന്ന് ഒരു കൊടും കാറ്റിന്റെ വേഗതയിൽ ആ രൂപം അവനു നേരെ വന്നു….
ആക്രമണ സ്വഭാവത്തിൽ തന്നെ…..

അത് അവൻ പിടിച്ച് വേഗതയിൽ മുന്നോട്ട് നീങ്ങി….

മുന്നിൽ ജലത്തിന്റെ കുമിളകൾ മാത്രമേ അവന് കാണുവാൻ സാധിച്ചിരുന്നള്ളു…..
മറ്റൊന്നും വ്യക്തതമല്ലായിരുന്നു…..

വളരെ പെട്ടെന്ന് തന്നെ അവർ കടലിനു വെളിയിലേക്ക് വന്നു…..

നടു കടലിൽ നിന്നും കരയിലേക്ക്…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.