⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

40.

താനും മരണവും ഒരുപാട് അകലെ ആണെന്ന സത്യം അവൻ മനസ്സിലാക്കി……
കടലിന്റെ ഒരുപാട് അടിത്തട്ടിൽ ഈ സമയം എത്തിയിരുന്നു…..

അടങ്ങാത്ത കലി കാരണം അവൻ തന്റെ കൈ അടിയിൽ ഉണ്ടായിരുന്ന ഒരു പാറയിലേക്ക് അടിച്ചു….
അത് കൊണ്ട നിമിഷം തന്നെ ആ വലിയ പാറ പാതി വിണ്ട് രണ്ടായി പൊട്ടിയ ഒരു കഷ്ണം ദൂരേക്ക് തെറിച്ചുപോയി……

ജലത്തിന് അടിയിലും അവനിൽ നിറഞ്ഞിരുന്ന ആ ശക്തിയെ ഓർത്ത് അവന് അൽഭുതം തോന്നി…..

പെട്ടെന്ന്………….

,,,,,,,,, ക്യു…..ർർർർ,.,..,,,..,ർർ,.,..,.,ർർ.,.,..,.,ർ

പെട്ടെന്ന് തന്റെ പിന്നിൽ നിന്നും ജലത്തിന് ഒരു കമ്പനം അവനെറിഞ്ഞു…….

തിരിഞ്ഞു നോക്കിയപ്പോ മുന്നിൽ ഒന്നും തന്നെ ഇല്ലായിരുന്നു…..
അവൻ തന്റെ കണ്ണ് ഇറുകെ അടച്ചു….
ശേഷം തുറന്നു…..

ആ കൃഷ്ണമണി സ്വർണ നിറത്തിൽ ആയിരുന്നു…
അവന്റെ കാഴ്ച ശക്തി ഒരുപാട് വർധിച്ചു…..
വീക്ഷണ ശക്തി ഒരുപാട് വർധിച്ചു…..
കൃഷ്ണമണി വികസിച്ചു….

അവന്റെ കാഴ്ച 500 മീറ്ററോളം മുന്നോട്ട് ചലിച്ചു…..
അപ്പോഴാണ് അവനാ കാഴ്ച കണ്ടത്…….

താൻ നിൽക്കുന്ന ഭാഗത്തേക്ക് ഒരു തിമിംഗലം ഒഴുകി വരുന്നു……
വളരെ വേഗതയിൽ തന്നെ…..

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു….
അവൻ തന്റെ മരണത്തിനുള്ള അടുത്ത വഴിയേ കാണുകയായിരുന്നു…..

ഒട്ടും വൈകാതെ തന്നെ ആ വലിയ തിമിംഗലം അവനടുത്ത് എത്താറായി……
അതിന്റെ വലിപ്പം കണ്ടപ്പോ അവൻ അൽപ്പം അത്ഭുതപ്പെട്ടുപോയി…..

അതിന് ഒരു കപ്പലിന്റെ വലിപ്പമെങ്കിലും കാണുമായിരുന്നു……
ഒരു രാക്ഷസൻ തിമിംഗലം….
തന്റെ വലിപ്പം പോലും അതിന്റെ കണ്ണിന്റെ അത്രയേ ഉണ്ടായിരുന്നുള്ളു….

പക്ഷേ അവനിൽ ഭയം എന്ന മനുഷ്യന്റെ ബലഹീന ആയുധം നിറഞ്ഞില്ല…
ഉള്ളിൽ നിറഞ്ഞത് മറ്റൊന്നായിരുന്നു….

താൻ അതിന്റെ നൂറിരട്ടി ബലവാൻ ആണെന്ന ചിന്ത…
അവൻ തന്റെ വെറുമൊരു അടിമ ആണെന്ന ചിന്ത…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.