⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

3.,,,,,, റൂമിൽ ചെന്ന് നാലക്ഷരം പഠിച്ചാൽ ഇങ്ങനെ പറയേണ്ട കാര്യം ഉണ്ടോ…..

,,,,,ഹാ….. അതും ശരിയാ…..

,,,,, ഓഹ്…. എല്ലാരും അടിക്കുന്ന സെയിം ഡയലോഗ്….
ഒന്ന് മാറ്റി പിടിച്ച് കൂടെ……

,,,,,, ഹാ….. ആലോചിക്കാം…..

,,,,, അതൊക്കെ പോട്ടെ……
പിവി എവിടെ…….

നന്ദു ചോദിച്ചു…..

,,,,,, എവിടെ ആയിരിക്കും….

,,,,,, അന്നയുടെ ഒപ്പം ആണോ……

,,,,, യെസ്….. അഫ്‌കോഴ്സ്…..

,,,,, ഇവന് ഇത് തന്നെ ജോലി……

,,,,, ആടാ നന്ദു……
ഈ പ്രേമം വന്നാൽ ഫ്രണ്ട്ഷിപ്പിൽ വലിയ സമയം കിട്ടില്ല……
എപ്പോഴും അതുങ്ങളോട് സൊള്ളാൻ നടക്കും…..

ഹരി പറഞ്ഞു….

,,,,,, ആന്നെ…. ഞാനിതാ ഈ പ്രേമിക്കാത്തേ……

,,,,,, ഹമ്മ്…
ഞാനും……

ഹരി ഒരു വളിച്ച ചിരിയോടെ പറഞ്ഞു…..

,,,,, ഓഹ്…. സുഖിച്ചു…..

,,,,, എന്തോന്ന്…

,,,,,, അല്ല…. നീ പറഞ്ഞതെ…..

,,,,, ഞാൻ പറഞ്ഞതിൽ എന്താ ഇത്ര തെറ്റ്…..

,,,,, തെറ്റൊന്നും ഇല്ല…….
വളരെ നല്ല തീരുമാനം…..

,,,,,, താങ്ക്യൂ ……

,,,,, പാറുവും ബാക്കി ഉള്ളവരും ഒക്കെ എവിടെ……

നന്ദു ഹരിയോട് ചോദിച്ചു…..

,,,,, അവരൊക്കെ ഇപ്പൊ വരും…….
അല്ലാ…. നിന്റെ വാല് എവിടെ അളിയാ……

,,,,, ആര്….. ഇന്ദ്രനോ…..

,,,,, ഹാ………

,,,,,, അവനാ……

നന്ദു പറയാൻ വന്നത് മുഴുമിപ്പിക്കും മുന്നേ അവന്റെ മുതൂകും പുറത്ത് ഒരാൾ അടിച്ചു…..
അവൻ തിരിഞ്ഞു നോക്കി…..

ദേ നിൽക്കുന്നു മുന്നിൽ പല്ലിളിച്ചു കൊണ്ട് പാറു…..

,,,,,, എന്തോന്നടി ഇത്…..
എന്റെ നടു…..

നന്ദു നടു ഉഴിഞ്ഞുകൊണ്ട് പറഞ്ഞു…..

,,,,,, അയ്യോ…. വേദനിച്ചോടാ ചക്കരെ……

,,,,, പിന്നെ വേദനിക്കാതെ……

,,,,, സോറി ടാ……
ഒന്നും അറിഞ്ഞോണ്ടല്ലല്ലോ…..
മനപ്പൂർവ്വം അല്ലെ………

പാറു ഒരു കള്ള ചിരിയോടെ പറഞ്ഞു…..

,,,,,,, ഹമ്മ്…….
ഇത്തവണ ക്ഷമിച്ചിരിക്കുന്നു……

നന്ദു പറഞ്ഞു…..
പാറു അവനെ നോക്കി വെറുതെ ഒന്ന് ഇളിച്ച ശേഷം അവന്റെ അടുത്ത് ഇരുന്നു……

,,,,,, ഏട്ടൻ എവിടെ നന്ദു ഏട്ടാ……..

അവന് പിന്നിൽ നിന്നും വീണ്ടും ഒരു ചോദ്യം വന്നു….

ആ ശബ്ദം തിരിച്ചറിഞ്ഞപ്പോ നന്ദു ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി……

അവന്റെ മുന്നിൽ നിൽക്കുന്നത് മറ്റാരും ആയിരുന്നില്ല……

രാഗേന്ദു ആയിരുന്നു….

,,,,,, ഡീ ഇന്ദു….. നീ……

,,,,,, എന്താ ഏട്ടാ…..

,,,,,, അല്ല….. നീ എന്താ ഇവിടെ…..

,,,,, ഏഹ്…….
ഏട്ടൻ വല്ല കഞ്ചാവും അടിച്ചോ…..
ഞാൻ ഇവിടെ തന്നെ അല്ലെ……..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.