⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

38.

ഇതുവരെ പല ആവർത്തി മരിക്കാൻ ശ്രമിച്ചു….
എന്നാൽ അതെല്ലാം പരാജയപ്പെട്ടു….
ഇത്തവണ അത് നടന്നുകൂടാ എന്ന് അവന്റെ മനസ്സ് അവനോട് സ്വയം പറഞ്ഞു….

ആ ചെറുപ്പക്കാരൻ ഇരുന്നിടത്തുനിന്ന് എഴുന്നേറ്റു…..
എന്നിട്ട് കടലിലേക്ക് നോക്കി…..

ആ ആഴക്കടൽ തിരമാലകളിലൂടെ ആടി കളിക്കുന്നു….
വളരെ ശക്തിയായി….

ഇവടെ ചാടിയാൽ തന്റെ മരണം ഉറപ്പാണെന്നും ആരും തന്നെ സഹായിക്കാൻ വരില്ല എന്നും അവനുറപ്പായിരുന്നു….

ആ ചെറുപ്പക്കാരൻ ചുറ്റും ഒന്നുകൂടെ നോക്കി….
അവിടുള്ളവർ ആരും അവനെ ശ്രദ്ധിക്കുന്നില്ല….
എല്ലാരും അവരവരുടെ ജോലികളിൽ മുഴുകി ഇരിക്കുകയാണ്….

അവൻ പിന്നെ ഒന്നും നോക്കിയില്ല…. ആ കടലിലേക്ക് എടുത്ത് ചാടി….

 

 

അവനതിൽ മുങ്ങുന്നത് ആരും കണ്ടിരുന്നില്ല…..
കടൽ വെള്ളം അവനെ കീഴ്‌പ്പോട്ട് വലിച്ചുകൊണ്ടുപോയി…..

താഴോട്ട് പോകുംതോറും എല്ലാം ഇരുട്ടായി വന്നു….
അവന്റെ തന്റെ കണ്ണുകൾ ഇറുകെ അടച്ചു…

കണ്ണടച്ചതും അവൻ ചെന്നത് മറ്റൊരു സ്ഥലത്ത് ആയിരുന്നു….

ഒരു അപരിചിതമായ ലോകത്ത്…..

എല്ലായിടവും വെന്ത് ഉരുകുന്നു….

നിലം മുഴുവൻ ചാരവും മനുഷ്യ തലയോട്ടികളും മാത്രം…..
അന്തരീക്ഷത്തോടെ തീപ്പൊരികൾ പാറി പാറി നടക്കുന്നു……

,,,,,, അസുരാ……….

അവന്റെ ഇടത് ഭാഗത്ത് നിന്ന് ഒരു ഉച്ചത്തിലുള്ള ശബ്ദം കേട്ടു….
അവൻ അങ്ങോട്ട് തിരിഞ്ഞു നോക്കി….
ഒരു വന്യതയിലൂടെ….
അവന്റെ കണ്ണുകൾ ചെകുത്താനെ പോലെ ചുവന്നിരുന്നു….

ആ ശബ്ദം കേട്ട ഭാഗത്ത് ആരും ഉണ്ടായിരുന്നില്ല…..

,,,,, അസുരാ………….

വീണ്ടും ആ ഭാഗത്ത് നിന്നും ശബ്ദം ഉയർന്നു….

,,,,,,, അസുരാ…….
എല്ലാം നശിപ്പിക്ക് അസുരാ…….
സർവ്വതും നരകമാക്കൂ…….
എല്ലാവരും നിനക്ക് ശത്രുക്കൾ മാത്രം….
നിനക്ക് വേദന തന്നവർ മാത്രം…..
ഈ സൃഷ്ട്ടി നിനക്ക് ശാപമാണ് അസുരാ……

ആ ശാപത്തെ നശിപ്പിക്കു………..
ഈ സൃഷ്ടിയെ നശിപ്പിക്കു……….
എന്നോട് കൂടെ കൂടു …….
വാടാ…,.,.,…,.,.,.,,.,.,. വാ.,.,.,.,.,.,.,,.,.,.,..
ഹ ഹ ഹ ഹ ഹ .,.,.,.,.,.,.,.,.,.,.,.'””””

ശരീരം ഇല്ലാത്ത ആ ശബ്ദം ഉറക്കെ അട്ടഹസിച്ചുകൊണ്ട് പറഞ്ഞു…..
അവനൊരു ഭ്രാന്തനെ പോലെ ചുറ്റും നോക്കി….
അപ്പോഴും ആരും ഉണ്ടായിരുന്നില്ല…..
ആ വാക്കുകൾ അവനെ ഭ്രാന്തനാക്കുന്ന പോലെ….
എല്ലാം നശിപ്പിക്കാൻ ആരോ പ്രേരിപ്പിക്കുന്നത് പോലെ……

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.