⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

37.

എന്തോ പ്രേരണയാൽ അവൻ അവിടക്ക് നടന്നു….
ഒരു ചലിക്കുന്ന പാവയെ പോലെ….

മത്സ്യ തൊഴിലാളികൾ വലയും മറ്റ് സാധനങ്ങളും അതിൽ കയറ്റുന്ന തിരക്കിൽ ആയിരുന്നു….

ഇരുട്ടിന്റെ മറവും….
ചെയ്തുകൊണ്ടിരിക്കുന്ന ജോലിയുടെ കാഠിന്യവും കാരണം ആ ചെറുപ്പക്കാരൻ കപ്പലിൽ കയറിയത് ആരും കണ്ടില്ല….

അവൻ ഒരു മൂലയിലേക്ക് ഒതുങ്ങി ഇരുന്നു….
കപ്പൽ ഒട്ടും വൈകാതെ കടലിലേക്ക് പാഞ്ഞു ….
ഇന്ന് അന്തരീക്ഷം വാല്ലാതെ വന്യമാണ്….

കാർമേഘങ്ങൾ അസ്തമിക്കാൻ പോകുന്ന ചന്ദ്രനെയും ഉതിക്കാൻ പോകുന്ന സൂര്യനെയും വരെ മൂടിയിരുന്നു….

ഈ സമയങ്ങളിൽ കടലിൽ ഇറങ്ങുന്നത് ശരിയല്ല….

എന്നാൽ പല മത്സ്യ തൊഴിലാളികളും ഇതൊന്നും വകവക്കറില്ല….
കാരണം അതവരുടെ അന്നമാണ്….

ആകാശത്തിലൂടെ ഇടക്കിടെ ഇടി മിന്നൽ വെട്ടുന്നുണ്ട്….
തിരമാലകൾ വളരെ ശക്തിയിൽ ഉയരുന്നത് കൊണ്ട് കപ്പൽ വല്ലാത്ത വേഗതയിൽ ആണ് ആടുന്നത്….

എന്നാൽ ഇതൊന്നും ആ ചെറുപ്പക്കാരൻ ശ്രദ്ധിക്കുന്നില്ല….
അവൻ ആ മൂലയിൽ ചെവി പൊത്തിപ്പിടിച്ചാണ് ഇരിക്കുന്നത്….

ആകാശത്ത് പറക്കുന്ന ചെറിയ പക്ഷികളുടെ ചിറകടി ശബ്ദം പോലും അവന്റെ കാതിൽ വല്ലാത്ത കമ്പനത്തോടെ കേൾക്കുന്നുണ്ടായിരുന്നു…..

ശരീരം വല്ലാതെ ശക്തി പ്രാപിച്ച പോലെ….

ഒരു നിമിഷം അവൻ തന്റെ ശരീരത്തെ ഒരു നോക്ക് നോക്കി….
മുഴുവനും കറുത്ത നിറത്തിൽ പച്ച കുത്തി വച്ചിരിക്കുന്നു….
അതും അപരിചിതമായ ഒരു ഭാഷയിൽ….

കയ്യെല്ലാം ഇരുമ്പ് പോലെ വളരെ ദൃഢമാണ്….
ലോകത്ത് ഏറ്റവും ബലവാനായ ഒരു പുരുഷനെ പോലെ…..

അവൻ അതിൽ നിന്നെല്ലാം ശ്രദ്ധ തിരിച്ചു….

ബലവാനായ തന്റെ ശരീരത്തിൽ അവൻ ശ്രദ്ധ കൊടുത്തില്ല….
തന്റെ തകർന്ന മനസ്സിലാണ് അവൻ കൂടുതൽ ശ്രദ്ധ കൊടുത്തത്…..

ജീവനോടെ ഇരിക്കുന്ന ഓരോ നിമിഷവും അവന് നരകമാണ് നൽകിയത്….
ഒരു തരം ഭ്രാന്തമായത് പോലെ….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.