⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

36.

കാലത്തിന് മാറ്റാൻ പറ്റാത്ത മുറിവുകൾ ആയിരുന്നു അവരിൽ….
പാറുവും ഇന്ദുവും ഒരു മൂകതയുടെ അന്തരീക്ഷത്തിൽ ജീവിച്ചു….

ഇരുവരും പരസ്പ്പരം അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കില്ല….
സംസാരിക്കുന്നത് വളരെ ചെറിയ സമയം മാത്രം….
ഒരു സുഖ വിവരം തിരക്കുന്നത് പോലെ….

മൊത്തത്തിൽ ഒരു നരക ജീവിതം….

☆★★★★★★★■★★★★★★★★☆

വടനാപള്ളി കടപ്പുറം തൃശ്ശൂർ….
പുലർച്ചെ 4 മണി……..

മുഴുവൻ ഇരുട്ട് മാത്രം…..
മുന്നിൽ വെറും ശൂന്യകാശവും കടലും………

അവിടെ ഒരു ഡ്യൂക്ക് വേഗത്തിൽ വന്നു നിന്നു…..
അതാരും കണ്ടിരുന്നില്ല…..

അതിൽ നിന്നും ഒരു ചെറുപ്പക്കാരൻ ചാടി ഇറങ്ങി….
അവന്റെ മനസ്സ് മുഴുവൻ ചഞ്ചലമായിരുന്നു….

തലയിൽ ഉണ്ടായിരുന്ന ഹെൽമറ്റ് അവൻ ഊരി ദൂരേക്ക് വലിച്ചെറിഞ്ഞു….

എന്നിട്ട് മുന്നോട്ട് നടന്നു….

ആ കണ്ണുകൾ നുറഞ്ഞൊഴുകുകയായിരുന്നു….
ഓർമകൾ അവനെ ഒരു തരിയായി കൊല്ലുന്നത് പോലെ…

ഉള്ളിൽ ദേഷ്യം , ദുഃഖം , പക അങ്ങനെ പല വികാരങ്ങൾ….
ഉള്ളിൽ നിന്നും ആരോ തന്നെ മരിക്കുവാൻ പ്രേരിപ്പിക്കുന്നു…
നശിപ്പിക്കാൻ പ്രേരിപ്പിക്കുന്നു…
സംരക്ഷിക്കാൻ പ്രേരിപ്പിക്കുന്നു….

തന്റെ മനസ്സ് അവന്റെ കയ്യിൽ അല്ലെന്ന് വരെ അവന് തോന്നിപ്പോയി….

ഓരോ തവണ കണ്ണ് തുറന്ന് അടക്കുമ്പോഴും ആ കണ്ണിലെ കൃഷ്ണമണി നീലയും ചുവപ്പുമായി മാറി മാറി വന്നു….

പെട്ടെന്നാണ് അവനത് ശ്രദ്ധിച്ചത്…..

കടലിലെ മത്സ്യ തൊഴിലാളികൾ കപ്പൽ എടുക്കുന്ന കാഴ്ച…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.