⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

35.

ഇന്ദ്രന്റെയും നന്ദുവിന്റെയും മൊബൈലുകൾ സ്വിച്ച് ഓഫ് ആയിരുന്നു….
കോളേജ് ഡെയ്ക്ക് പോലും അവരാരും പോയില്ല….

നടന്ന സംഭവം അവർ ആരെയും അറിയിച്ചില്ല….
അത് അവരിൽ തന്നെ ഒതുക്കി വച്ചു….

കോളേജ് ഡേയ് കഴിഞ്ഞു….
മൂന്നാം വർഷ വിദ്യാർത്ഥികൾ എല്ലാം യാത്രയായി….
അവിടെ പാറുവും ഇന്ദുവും ഒറ്റക്കായി….

തികച്ചും ഒരു ഒറ്റപ്പെടൽ….

നടന്ന സംഭവങ്ങളും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളും ഇന്ദ്രനെ കുറ്റക്കാരൻ ആക്കുകയായിരുന്നു….

ഇന്ദ്രൻ നിരപരാധി ആയിരുന്നെങ്കിൽ അവരെ ഒന്ന് കാണാൻ വരുമല്ലോ എന്ന് പാറു ആലോചിച്ചു നോക്കി….

പക്ഷെ എന്തുകൊണ്ട് വരുന്നില്ല….
ഇന്ദ്രനും നന്ദുവും എവിടെ പോയി….

അങ്ങനെ അനേകം ചോദ്യങ്ങൾ….
ഇരുവരും പെട്ടെന്ന് അപ്രത്യക്ഷമായത് പോലെ….
ആർക്കും ഒരു വിവരവും കിട്ടിയില്ല….

മെസ്സേജ് ഇല്ല….
ഫോൺ കാൾ ഇല്ല….
ഒന്നുമില്ല……

പക്ഷെ അപ്പോഴും അവർക്ക് ഇതൊന്നും വിശ്വസിക്കുവാൻ സാധിച്ചില്ല….
.കോളേജ് തന്ന ഒരു മാസ ലീവിൽ ഗായത്രി നാട്ടിലേക്ക് പോയി….

ഇന്ദുവിനും പാറുവിനും നാട്ടിലേക്ക് പോകാൻ പറ്റാത്ത സാഹചര്യം ആയതുകൊണ്ട് അവർ അവിടെ തന്നെ തുടർന്നു…

പാറുവിന്റെ കോഴ്‌സ് കഴിഞ്ഞിരുന്നു…..
അവൾ ആ ഫ്ലാറ്റിൽ ഇന്ദുവിന് കൂടെ കൂട്ടിരുന്നു….

തങ്ങളുടെ വിധി എന്തെന്ന് പോലും അവൾക്ക് അറിയില്ലായിരുന്നു….
മനസ്സ് ആ പഴയ നിലയിലേക്ക് തിരിച്ചു പോയി…..
മരണം കാത്ത് കിടക്കുന്ന രണ്ട് പെണ്കുട്ടിയുടെ മനഃസ്ഥിതിയിലേക്ക്…..

ഒരു മാസം കഴിഞ്ഞു…..

ഇന്ദുവിന്റെ മൂന്നാം വർഷ ക്ലാസ് തുടങ്ങി…..
നാട്ടിൽ പോയ ഗായത്രിയെ മാത്രം കണ്ടില്ല…..
അന്വേഷിച്ചതിൽ അറിഞ്ഞത് ചില കുടുംബ പ്രശ്നങ്ങൾ മൂലം ഗായത്രി ചെന്നെയിൽ ഒരു കോളേജിലേക്ക് മാറി എന്നതാണ്….

ഇന്ദുവിൽ അത് വല്ലാത്ത മാനസിക സങ്കർഷമാണ് ഉണ്ടാക്കിയത്….
തന്റെ ഒപ്പം എന്നും ഉണ്ടായിരുന്ന ഒരു കൂട്ടുകാരി ഇന്നില്ല…

മുഴുവനായും അവൾ ഒറ്റപ്പെട്ട പോലെ…
പാറുവും അവളും മാത്രം….
എല്ലാരും തങ്ങളെ വിട്ട് പോയി എന്ന ചിന്ത അവളുടെ മനസ്സിനെ കൂടുതൽ മരവിപ്പിച്ചു….

കോളേജ് ദിനങ്ങൾ കടന്നുപോയി….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.