പാറു ഈ സമയം റൂമിൽ എത്തിയിരുന്നു….
മനസ്സെല്ലാം വല്ലാത്ത ടെൻഷനും വേദനയും മാത്രം….
കുറച്ചു മുന്നേ അവൾക്ക് ഒരു കോൾ വന്നിരുന്നു….
നാട്ടിൽ നിന്നും വീര പാണ്ടിയുടെ….
അദ്ദേഹം ഇന്നലെ അവിടെ വച്ച് വീര പാണ്ടിയുടെ കൂടെ ഉണ്ടായിരുന്ന 5 പേരും മരിച്ച വിവരം അറിയിച്ചു….
അത് പാറുവിൽ വല്ലാത്ത വിഷമമാണ് സൃഷ്ടിച്ചത്….
കാരണം കുറച്ചു പരിചയമേ അവരോട് പാറുവിന് ഉള്ളെങ്കിൽ കൂടി നല്ല സ്നേഹമുള്ള ആൾക്കാർ ആയിരുന്നു….
ഒപ്പം വിശ്വസ്ഥരും…..
അവൾക്ക് അറിയാം….
ആ 5 പേർ മരിച്ചത് തന്റെ കുടുംബത്തിന് വേണ്ടി ആണെന്ന്…..
നാട്ടിലേക്ക് ഒന്ന് പോയി അവരെ അവസാനമായി കാണണം എന്ന് അവൾക്കുണ്ടായിരുന്നു….
പക്ഷെ വീര പാണ്ടി അതിന് വിലക്കിട്ടു….
കാര്യങ്ങൾ അത്ര പന്തി അല്ലായിരുന്നു അവിടെ…..
ഇതിന് കാരണക്കാർ ആരെന്നെല്ലാം പാറുവിന് നന്നായി അറിയാമായിരുന്നു….
പക്ഷെ സഞ്ജയ് വന്ന കാര്യം ഇനിയും ആരും അറിഞ്ഞിട്ടില്ല….
പെട്ടെന്ന് റൂമിന്റെ വാതിൽ ശക്തിയിൽ തുറക്കുന്നത് കേട്ടപ്പോ പാറു ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി…..
ഇന്ദു ആയിരുന്നു അത്…..
കണ്ണെല്ലാം കലങ്ങി എന്തോ പോലെ ഉണ്ടായിരുന്നു….
ഒരു തരം ഭ്രാന്ത് പിടിച്ച പോലെ ആണ് അവൾ ഉള്ളിലേക്ക് വന്നത്…..
പുറകെ ഗായത്രിയും ഉണ്ട്…..
,,,,, എന്താടി ഇന്ദു പറ്റിയത്…..
പാറു സ്വൽപ്പം പേടിയോടെ ചോദിച്ചു….
പക്ഷെ അവൾ ഒന്നിനും മറുപടി നൽകിയില്ല…
അവിടെ ചുമരിൽ ചില ഫോട്ടോകൾ തൂങ്ങി കിടന്നിരുന്നു….
അന്ന് ഇന്ദ്രനും അവളും പാർക്കിൽ നിന്നും വരച്ച വര ചിത്രം അടക്കം…..
ഇന്ദു അതെല്ലാം നിലത്തേക്ക് എറിയാൻ തുടങ്ങി….
ഒപ്പം ആ ചിത്രം വലിച്ചു കീറി….
ഇന്ദ്രൻ വാങ്ങി കൊടുത്ത സാധനങ്ങളും അവൾ എറിഞ്ഞു പൊട്ടിക്കാൻ തുടങ്ങി….
അവളുടെ ഈ മാറ്റത്തിൽ പാറു ആകെ ഭയന്നു….
അവൾ ഗായത്രിയെ നോക്കി….
ഗായത്രി അൽപ്പം മാറിയാണ് നിൽക്കുന്നത്…. ഒപ്പംകണ്ണിൽ നിന്നും വെള്ളവും വരുന്നുണ്ട്…
പാറു വേഗം പോയി ഇന്ദുവിനെ പിടിച്ചുനിർത്തി….
,,,,, ന്നെ വിട്….. ന്നെ വിട് ചേച്ചി…..
,,,,, ഇന്ദു…… നീ എന്താ ഈ കാണിക്കുന്നത്…..
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa