⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

2,,,,,, ആഹ്……
എത്ര വേണേലും കിണിച്ചോ……
ഞാൻ പോണു……,,,,,, ഓഹ്……….
വിട്ടോ…..വിട്ടോ……. നമ്മള് സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നില്ല…….,,,,,,, പോടാ *^%**%%$^ഇന്ദ്രൻ നന്ദുവിനെ നോക്കി നല്ല ഒരു ഉഗ്രൻ തെറിയും വിളിച്ച് അവിടുന്ന് നടന്നകന്നു……ഒരു മൂളിപ്പാട്ടും പാടിയാണ് അവൻ നടന്നിരുന്നത്…..
മനസ്സ് നിറയെ അവൾ മാത്രം…..എല്ലാരും എക്സാം കഴിഞ്ഞു പോയിരുന്നു…..
വഴിയിൽ അധികം ആരെയും കാണാനില്ല…..
ലാബ് അവിടെനിന്നും അൽപ്പം അപ്പുറത്താണ്…..
അങ്ങോട്ട് ഈ സമയം മറ്റാരും വരാറില്ല…..ഇന്ദു തന്നെ എന്തിന് അങ്ങോട്ട് വിളിച്ചു എന്ന് മാത്രം ഇന്ദ്രന് മനസ്സിലായില്ല….
അവനാ ലാബ് മുറിയിലേക്ക് കയറിച്ചെന്നു…..തുടരുന്നു…….

എല്ലാം വളരെ പെട്ടെന്നായിരുന്നു….

ലാബിന് അകത്ത് കടന്ന ഇന്ദ്രന്റെ കൈ ആരോ പിടിച്ചു വലിച്ചു…..

അവന് വല്ലതും ചെയ്യുവാനോ നോക്കുവാനോ കഴിയുന്നതിന് മുന്നേ ഒരു ചുണ്ട് അവന്റെ ചുണ്ടിനെ വിഴുങ്ങിയിരുന്നു…

മനസ്സ് മുഴുവൻ ഇന്ദുവിനോടുള്ള പ്രണയം മാത്രമായിരുന്നു….
അവന് കണ്ണ് തുറക്കുവാൻ പോലും സാധിച്ചില്ല….

അതിന് മുന്നേ ആ ചുംബനത്തിന്റെ മായിക ലോകത്തേക്ക് അവൻ പ്രവേശിച്ചിരുന്നു…..

അവൻ പോലും അറിയാതെ ആ ചുംബനത്തിന് ഇന്ദ്രന്റെ ചുണ്ടും തിരിച്ച് പ്രതികരിച്ചു തുടങ്ങി….

★◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆★

ഇന്ദ്രൻ ലാബിലേക്ക് പോയപ്പോ അവിടെ നിന്ന് പോസ്റ്റ് ആവണ്ടാ എന്ന് കരുതി നന്ദു നേരെ പുറത്തേക്ക് നടന്നു….

അവൻ ചെന്നത് തങ്ങൾ സ്ഥിരം ഇരിക്കുന്ന കോളേജ് അൽത്തറയുടെ സമീപത്ത് ആയിരുന്നു….

അവിടെ ഹരി ഇരിപ്പുണ്ടായിരുന്നു…..

,,,,,, വാവേ…….

നന്ദു ഹരിയുടെ അടുത്തെത്തിയപ്പോ നീട്ടി വിളിച്ചു….

,,,,, ഹാ…. വന്നല്ലോ വനമാല…..

,,,,,, വരാതെ എവടെ പോവാനാ…..

,,,,, ശരിയാ….. ദുരന്തങ്ങൾ വഴി തെറ്റാതെ ഉറപ്പായും വന്ന് കേറും…..

,,,,, എന്തോ…….

,,,,,, ഹേയ്…. ഞാനൊരു സത്യം പറഞ്ഞതാ…..

,,,,,മ്മ്….മ്മ്….. നന്നായി…..

,,,,, എക്സാം എങ്ങനെ ഉണ്ടായിരുന്നു മാൻ…..

ഹരി ചോദിച്ചു…..

,,,,,, എന്ത്……
നന്നായി എഴുതി…. പാസ്സ് ആവും…..
നീയോ…..

,,,,, എന്റെ കാര്യം ഒന്നും ചോദിക്കല്ലേ…..
പരിതാപകരം ആണ്…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.