⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

28.

എന്നെ വിട്ട് പൊക്കോ…. എനിക്ക് കാണണ്ട നിങ്ങളെ….. ഇനിയും എന്റെ മുന്നിൽ വന്ന…..
ഉറപ്പായും ഞാൻ ചാവും….
അത്രക്ക് സഹിച്ചാണ് ഞാൻ നിക്കുന്നത്…..'”””

ഇന്ദു പറഞ്ഞു തീർത്തു…..
ഇന്ദ്രന്റെ നെഞ്ചം നീറി പുകയുകയായിരുന്നു…..
ഇന്ദു ഏങ്ങലടിച്ചു കരഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു….

,,,,,, ഇന്ദു……..

ഇന്ദ്രൻ വളരെ ദയനീയമായി അവളെ വിളിച്ചു….
ഒരു നിമിഷം അവളുടെ കാലുകൾ അവിടെ നിശ്ചലമായി….

പിന്നെ അവനു നേർക്ക് തന്നെ ചലിച്ചു….

ഇന്ദ്രനെ ഞെട്ടിച്ചുകൊണ്ട് അവിടെ മറ്റൊരു കാര്യം കൂടെ നടന്നു….
അവന്റെ കവിളിൽ ഇന്ദുവിന്റെ ചുംബനം അവനറിഞ്ഞു….

ഇന്ദ്രൻ അതിശയത്തോടെ… അതിലേറെ പ്രതീക്ഷയോടെ അവളെ നോക്കി…..
എന്നാൽ ആ മുഖത്തെ ഭാവം മുമ്പുള്ളത് തന്നെ ആയിരുന്നു…..

,,,,,, ഞാൻ പോവാണ് ഏട്ടാ…….
ഇനി ഒരിക്കലും കാണാതെ ഇരിക്കട്ടെ…..
എനിക്ക് ഏട്ടനെ ജീവൻ ആയിരുന്നു…..
ഈ ചതി എന്നോട് കാണിച്ചില്ലെങ്കിൽ സ്നേഹിച്ചു കൊന്നേനെ ഞാൻ… പക്ഷെ ഇനി……..

ഇനി വയ്യ……
ഏട്ടൻ സന്തോഷമായി ജീവിക്ക്…. എന്നെ കാണാൻ വരരുത്…. ഞാൻ ഏട്ടനെ ശപിക്കുകയുമില്ല…..
മരണം കാത്ത് കിടന്ന ഈ പൊട്ടി പെണ്ണിന് ഒരുപാട് സ്നേഹം തന്നില്ലേ…. അതിന് തന്നെ ഒരുപാട് നന്ദി….
കള്ള സ്നേഹം ആയിരുന്നെങ്കിൽ പോലും…..
പക്ഷെ എന്റെ ചേച്ചി പാവം…..
ഏട്ടനെ സ്വന്തം സഹോദര സ്ഥാനത്താണ് കാണുന്നത്….
ആ പാവം സഹിക്കുമോ ഇത്……'”””

,,,,,, എടി…. നീ എന്നെ ….

,,,, വേണ്ട ഏട്ടാ…. എനിക്കൊന്നും കേൾക്കേണ്ട…..
ഇന്ദു മരിച്ചുപോയി……
അങ്ങനെ വിചാരിച്ചാൽ മതി……
ഗുഡ് ബൈ……'””

അത്ര പറയുവാനേ അവൾക്ക് സാധിച്ചള്ളൂ……

നിറഞ്ഞ കണ്ണുമായി അവൾ തിരിഞ്ഞു നടന്നു…..
തൊട്ട് പുറകിൽ തകർന്ന മനസ്സുമായി നിൽക്കുന്ന ഇന്ദ്രനെ അവൾ നോക്കിയില്ല …..

ആ മനസ്സ് ഇപ്പോൾ വെറും കല്ലായിരുന്നു….
അവന്റെ നിറഞ്ഞു നിൽക്കുന്ന കണ്ണുകൾ അവളുടെ ആ പോക്കിനെ നോക്കി നിന്നു…..

പെട്ടെന്ന് അവന്റെ പോക്കറ്റിൽ കിടന്ന ഫോൺ ബെല്ലടിച്ചു…..
എന്നാൽ അതൊന്നും അവൻ കേട്ടതായി ഭാവിച്ചില്ല…..

അവസാനം കാൾ കട്ട് ആയി…..
പക്ഷെ അടുത്ത നിമിഷം വീണ്ടും ഫോൺ അടിച്ചു….
ഇന്ദ്രൻ ഏതോ സ്വപ്ന ലോകത്ത് എന്ന പോലെ ഫോൺ എടുത്ത് നോക്കി…..

സ്ക്രീനിൽ അമ്മ എന്ന് എഴുതിയിരിക്കുന്നു….

ഇന്ദ്രനത് എടുത്ത് ചെവിയിൽ വച്ചു….
ഒന്നും അങ്ങോട്ട് പറഞ്ഞില്ല….

പക്ഷെ അതിലൂടെ ചില കാര്യങ്ങൾ ഇങ്ങോട്ട് കേട്ടു…..
അവന്റെ കൈ വിറയ്ക്കാൻ തുടങ്ങി….
കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി….

അവസാനം കയ്യിലെ മൊബൈൽ താഴേക്ക് വീണു……

ഇന്ദ്രൻ ഓടുകയായിരുന്നു…..
ഒരു ഭ്രാന്തനെ പോലെ……

ഇതെല്ലാം ഒരു തൂണിന് മറവിൽ നിന്ന് കൊണ്ട് 4 കണ്ണുകൾ വീക്ഷിക്കുന്നുണ്ടായിരുന്നു…..

സോഫിയും സെലിനും….
അവരുടെ മുഖത്ത് സന്തോഷം മാത്രം….

അവർ വെളിയിൽ ഇറങ്ങി…..
ഇന്ദ്രന്റെ ഫോൺ നിലത്ത് കിടപ്പുണ്ട്….
സോഫി അതെടുത്തു നോക്കി….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.