⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

26.

ഇന്ദ്രൻ ഒരു നിമിഷം സ്തംഭിച്ചുപോയി…..

അവൻ അതിശയത്തോട് കൂടി അവളുടെ മുഖത്തേക്ക് നോക്കി…..

ആ മുഖത്ത് കണ്ടിരുന്ന ഭാവം തികച്ചും അപരിചിതത്വ ഭാവം ആയിരുന്നു…..

ഇതുവരെ കാണാത്ത മറ്റൊരു രാഗേന്ദു….

തന്നെ അവൾ തല്ലുന്നത് ആദ്യമായല്ല….
ദേഷ്യപ്പെടുന്നത് ആദ്യമായല്ല….

പക്ഷെ അന്നെല്ലാം ആ കണ്ണിൽ അവനോടുള്ള അടങ്ങാത്ത സ്നേഹം കണ്ടിരുന്നു….

പക്ഷെ ഇന്ന്….

ഇന്ന് മറ്റൊരു ഭാവം ആണ്….
ഒരുതരം പക നിറഞ്ഞ ഭാവം…..

,,,,,,, എന്നെ ചതിക്കായിരുന്നു……
ല്ലേ……..

അവളൊരു വിതുമ്പലോടെ ഇന്ദ്രനോട് ചോദിച്ചു….
അവന് യാതൊന്നും മനസ്സിലായില്ല…..

,,,,,, ഇന്ദു… നീ എന്താ പറയുന്നത്….

,,,,, ന്നെ വിളിക്കണ്ടാ അങ്ങനെ……….
ഞാൻ എങ്ങനെ സ്നേഹിച്ചത ഏട്ടനെ……
എന്നിട്ടും എന്നോട് ഇത് വേണമായിരുന്നോ….

,,,,, നീ കരച്ചിൽ നിർത്തി കാര്യം പറയടി………….

ഇന്ദ്രൻ അൽപ്പം കോപത്തോടെ ചോദിച്ചു…..

,,,,,,.ഏട്ടന് വേറെ ഇഷ്ടമുണ്ടെങ്കിൽ എന്തിനാ എന്നെ പ്രേമിച്ച് വഞ്ചിച്ചത്…….

അവൾ പറഞ്ഞ കാര്യം അവന് ഉൾക്കൊള്ളാൻ സാധിച്ചില്ല…….അവൾ എന്താണ് ഉദ്ദേശിക്കുന്നതെന്നും മനസ്സിലായില്ല…..

,,,,, എടി……നീ…..
നീ എന്തൊക്കെ ഭ്രാന്താണ് ഈ പറയുന്നത്…..

,,,,, അതേ…. എനിക്ക് ഭ്രാന്താണ്…..
നിങ്ങളെ കണ്ണും മൂടി വിശ്വസിച്ചില്ലേ…..
ഞാനൊരു ഭ്രാന്തി തന്നെ ആണ്……

,,,,,, ഞാൻ എന്ത് ചെയ്‌തെന്ന…….

,,,,,, ഏട്ടൻ ഒന്നും ചെയ്തില്ലേ…..

,,,,, നീ കാര്യം എന്താണെന്ന് പറ…..
ഇല്ലാതെ മനസ്സിലാക്കാൻ ഞാൻ ദൈവം വല്ലതും ആണോ………

ഇന്ദ്രൻ അൽപ്പം ഉച്ചത്തിൽ ചോദിച്ചു…..

,,,,,, പറയുന്നില്ല….. കാണിച്ചു തരാം……
ന്നാ…… കണ്ടോ……

അവളതും പറഞ്ഞ് തന്റെ ഫോൺ ഓപ്പൺ ചെയ്ത് ഇന്ദ്രന്റെ കയ്യിൽ കൊടുത്തു…..
അതിൽ ഒരു വീഡിയോ ഉണ്ടായിരുന്നു…..
അവനത് പ്ലേ ചെയ്ത് നോക്കി…..

അതിലെ കാര്യങ്ങൾ കണ്ടതും അവനൊരു നിമിഷം ഞെട്ടിപ്പോയി……

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.