⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

24.
,,,,,, മ്മ്….. എന്റെ പേര് ഇന്ദ്രൻ…..
അല്ല…. നിനക്ക് എന്നെ മനസ്സിലായില്ലേ ജിതിനെ….
എന്നെ ഈ കോളേജിൽ എല്ലാവർക്കും അറിയാല്ലോ….,,,,, ഏട്ടാ…. അത് പിന്നെ ഞാനും അവളും ഇവിടെ ജോയിൻ ചെയ്തത് ഇയർ എൻ്റിൽ ആണ്…..
അതാ ആരെയും അറിയാത്തത്…..,,,,, ഹോ…. അങ്ങനെ ആണോ….,,,,, ഹാ… ചേട്ടാ…..
പിന്നെ ഞാൻ അന്വേഷിച്ചപ്പോഴാണ് ഏട്ടനെ കുറിച്ച് എല്ലാം അറിഞ്ഞത്…..,,,,,മ്മ്…..
അതൊക്കെ പോട്ടെ… ഇനി നമ്മൾ ഫ്രണ്ട്‌സ്…..ഇന്ദ്രൻ കൈ നീട്ടിക്കൊണ്ട് പറഞ്ഞു….
അവർ ഇരുവരും ഒരു പുഞ്ചിരിയോടെ അവന് തിരിച്ച് ഷൈക്ക് ഹാൻഡ് നൽകി….,,,,,, നിങ്ങൾ ലവേഴ്സ് ആണല്ലേ……ഇന്ദ്രൻ അവരോട് ചോദിച്ചു….
അത് കേട്ടതും ഇരുവരുടെയും മുഖത്ത് അൽപ്പം നാണം മിന്നി മറഞ്ഞു….,,,,,,മ്മ്…മ്മ്…..
മനസ്സിലായി…. വേറെ ഒന്നും പറയണ്ട…..

ഇന്ദ്രൻ പറഞ്ഞു…..
അവർ വീണ്ടും ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ട് പരിചയം ദൃഢമാക്കി….

പിന്നേ അവർ ഇരുവരും അവിടുന്ന് പോയി….

അവൻ വീണ്ടും ഒറ്റക്കായി…..

കാത്തിരിപ്പാണ്……

ഒരാളുടെ വരവിന് വേണ്ടി. ….

ഇന്ദുവിന്റെ…..
അവന്റെ കണ്ണുകൾ അവളുടെ വരവിനായി കാത്ത് നിന്നു ….

അവസാനം ആ രൂപം അവന്റെ കണ്ണിൽ പ്രത്യക്ഷപ്പെട്ടു….

അവൾ ദൂരെ നിന്നും നടന്ന് വരുന്നു….
വളരെ വേഗത്തിൽ…..
ഇന്ദ്രന്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു…..
അവളെ കണ്ടതിനുള്ള സന്തോഷം…..

പക്ഷെ ആ ചിരി മായുവാൻ അധികം സമയം വേണ്ടിവന്നില്ല…..

അൽപ്പം കൂടെ മുന്നോട്ട് എത്തിയ അവളുടെ മുഖം ഇന്ദ്രന് നന്നായി കാണാൻ കഴിഞ്ഞു….

എന്തോ….
അത് കാണുമ്പോൾ ചങ്ക് തകരുന്ന പോലെ തോന്നി….

ആ കണ്ണികൾ നിറഞ്ഞൊഴുകുന്നു…..
ഒപ്പം എന്തോ…. വല്ലാത്ത ഒരു ഭാവവും…..

എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ട് എന്ന് മാത്രം അവന് മനസ്സിലായി…..

 

ഇന്ദു ആ സമയം ഇന്ദ്രന്റെ അരികിൽ എത്തി…

,,,,,, എന്തിനാടി നീ കര……

പറഞ്ഞത് മുഴുമിക്കുന്നതിന് മുന്നേ ഇന്ദ്രന്റെ കരണത്ത് അവളുടെ കൈ പതിച്ചു….

വളരെ ശക്തിയിൽ തന്നെ….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.