⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2432

23 .അവർ വളരെ സന്തോഷത്തോടെയാണ് സംസാരിച്ചു നിൽക്കുന്നത്….

പെട്ടെന്ന് ആ പെൺകുട്ടിയുടെ മുഖത്തെ ചിരി മാഞ്ഞു….

അവൾ ഇന്ദ്രൻ വരുന്നത് കണ്ടിരുന്നു….
ആ കണ്ണിൽ ഭയം നിറഞ്ഞു….
അവൾ വേഗം ആ പയ്യനെ വിളിച്ച് ഇന്ദ്രൻ വരുന്നത് കാണിച്ചു കൊടുത്തു….

അവനും അത് നന്നേ ഭയപ്പെടുത്തിയിരുന്നു….

ഇന്ദ്രൻ അവർക്കരികിലേക്ക് എത്തി….

,,,,,, ഹലോ……

ഇന്ദ്രൻ അവരെ നോക്കി വിളിച്ചു…..
ആ പെൺകുട്ടി പയ്യന്റെ പിന്നിൽ പേടിയോടെ ഒളിച്ചു നിന്നു….

എന്നിട്ട് തോളിൽ മുറുകെ പിടിച്ചു….

,,,,,, എന്താ ചേട്ടാ…..

,,,,, നിന്നോട് ഒന്ന് സംസാരിക്കാൻ വന്നതാ….

,,,,, ഞാൻ സോറി പറഞ്ഞതല്ലേ ചേട്ടാ….
എനിക്ക് അറിയില്ലായിരുന്നു….

,,,,,, ശേ….. നീ അത് വിട്…..
ഞാനൊരു സോറി പറയാൻ വന്നതാ….

ഇന്ദ്രനൊരു പുഞ്ചിരിയോടെ പറഞ്ഞു….
അത് കേട്ടതോടെ അവർക്കും തെല്ല് ആശ്വാസം നിറഞ്ഞു….

,,,, എന്തിനാ ചേട്ടാ സോറി ഒക്കെ…. തെറ്റ് എന്റെ അല്ലേ….

,,,,, നിന്റെയോ….
നീ എന്ത് ചെയ്തു…. ഒന്നും അറിഞ്ഞോണ്ട് അല്ലല്ലോ…. ഇതൊന്നും ചിന്തിക്കാതെ ഞാൻ നിന്നെ തല്ലുകയും ചെയ്തു…. ഒക്കെ ദേഷ്യം കേറിയിട്ട് ആണ്…. അതുപോലെ ഉള്ള സംഭവമാണ് നടന്നത്….
എനിക്കണേൽ കുറച്ചു മുൻകോപം കൂടുതലാണ്…
വിട്ട് കളാ…. സോറി…..
മോളെ…. നിന്നോട് കൂടെ ആണ് ട്ടൊ……'””

,,,,,, സോറി ഒന്നും പറയല്ലേ ചേട്ടാ…..
അതൊക്കെ ഞാൻ മറന്നു…..

അവൻ പറഞ്ഞു….

,,,,,, കുട്ടിക്ക് എന്നോട് ദേഷ്യം ഉണ്ടാകും…. ല്ലേ…..

ഇന്ദ്രൻ അവന്റെ പുറകിൽ നിൽക്കുന്ന പെൺകുട്ടിയോട് ചോദിച്ചു…. അവൾ ചുമ്മാ ചിരിക്കുക മാത്രം ചെയ്തു….

,,,,, അതൊക്കെ വിട്…. നിങ്ങളുടെ പേരെന്താ…..

ഇന്ദ്രൻ ചോതിച്ചു….

,,,,,, ഞാൻ ജിതിൻ…..

ആ പയ്യൻ പറഞ്ഞു….

,,,,, ഞാൻ സാന്ദ്ര…..

ആ പെണ്ണ് പറഞ്ഞു…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.