അവരുടെ അവസാന ദിന എക്സാമും കഴിഞ്ഞു…ഇനി എല്ലാവരുടെയും വേർപിരിയലിന്റെ നാളുകൾ….ഇന്ദ്രൻ വരാന്തയിൽ ഒറ്റക്ക് നിൽക്കുകയാണ്….
അവൻ പുറത്തേക്ക് ചുറ്റിനും നോക്കി….3 വർഷം താൻ പഠിച്ച കോളേജ്…ദിവസങ്ങൾ പെട്ടെന്ന് ഓടി പോയ പോലെ തോന്നി….” വഴക്ക് , തല്ല് , തമാശകൾ ,പഠനം , കുട്ടി കളികൾ , പുതു സൗഹൃദങ്ങൾ , തിരിച്ചറിവ് ,വേദന , സന്തോഷം , കണ്ണുനീർ , കൊറേ നല്ല ബന്ധങ്ങൾ എന്നിവ തന്ന ഒരു ലോകമാണ് ഈ കോളേജ്….”എന്തോ……
ഇനി രാവിലെ എഴുന്നേറ്റ് യൂണിഫോമും ഇട്ട് ഇവിടേക്ക് പഠിക്കാൻ വരാൻ സാധിക്കില്ല എന്ന് ഓർത്തപ്പോൾ ഇന്ദ്രന്റെ ഉള്ളിൽ വല്ലാത്തൊരു നൊമ്പരം അനുഭവപ്പെട്ടു…..പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു മിസ്സിങ് ഫീൽ….
,,,,,, ടാ……
ഇന്ദ്രന്റെ പുറകിൽ നിന്നും ഒരു വിളി കേട്ടു….
അവൻ തിരിഞ്ഞു നോക്കി….
പ്രിയ മിസ്സ് ആയിരുന്നു അത്….
കയ്യിൽ ഒരു കൂട്ടം പേപ്പറുകൾ പിടിച്ചിട്ടുണ്ട്…
,,,,,, ഹാ…. മിസേ……
,,,,, എന്താടാ ഒറ്റക്ക് നിന്ന് സ്വപ്നം കാണുന്നത്…..
,,,,, ഹേയ്…. ഞാൻ ചുമ്മാ……
,,,,, മ്മ്….. കോളേജ് മിസ്സ് ചെയ്യുന്നുണ്ടാകും….ല്ലേ….
,,,,,, ഏഹ്….. മിസ്സിന് എങ്ങനെ മനസ്സിലായി….
,,,,,,, മോനെ ഇന്ദ്രാ….
ഞാനീ പണി ഇവിടെ ചെയ്യാൻ തുടങ്ങിയിട്ട് വർഷം കൊറേ ആയി….
,,,,, ഹാ…. അത് ഞാൻ മറന്നുപോയി…..
,,,,, എല്ലാരേയും നന്നായി മിസ്സ് ചെയ്യും… അല്ലെ…..
,,,,,ഹമ്മ്….
,,,,,പോട്ടെ…. പോകെ പോകെ ശരിയാവും…..
,,,,, ഹാ….. മിസ്സിന് അങ്ങനെ പറഞ്ഞാൽ മതി….
ഇന്നിപ്പോ ഞങ്ങൾ പോയാൽ നാളെ വേറെ കുട്ടികൾ വരും മിസ്സിന് കൂട്ടിനായി….
എന്റെ കാര്യം അങ്ങനെ ആണോ……
,,,,, ഇന്ദ്രാ…..
,,,,,ഹമ്മ്…..
,,,,,നീ അങ്ങനെ പറയരുത്……
ഇനി എത്ര കുട്ടികള് വന്നാലും എനിക്ക് നിങ്ങടെ അത്രേ ഇഷ്ട്ടം ആരിലും വരില്ല……
അത്രക്ക് സ്നേഹിച്ചിട്ടില്ലേടാ നിങ്ങൾ എന്നെ…..
ഞാൻ അങ്ങോട്ട് തന്നതിൽ ഇരട്ടി……'”
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa