⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

20.

 

,,,,,, എന്തിനെന്നോ……
അതൊക്കെ പറയാൻ വളരെ ബുദ്ധിമുട്ടാണ്….
ഞാൻ അവന്റെ മകനെ കൊന്നു… അവൻ എന്റെ അച്ഛനെ കൊന്നു…..
പ്രതികാരം സമാസമം…..
പക്ഷെ ശിവ…….
എനിക്കത് പോര……
എന്തായാകും അവൻ കൊന്നത് എന്റെ അച്ഛനെ അല്ലെ…. മുത്തശ്ശനെ അല്ലെ……
അപ്പൊ എനിക്കും ചെറിയ വിഷമം….
എന്റെ അമ്മക്കും ആ കുടുംബത്തോട് വല്ലാത്ത പകയാണ്…. അപ്പൊ ആ കുലം അങ്ങ് മുടിക്കാം എന്ന് കരുതി….'””

Sj അവനെ നോക്കി പറഞ്ഞു….

 

,,,,,, സഞ്ജയ്……
ഇതൊന്നും ശരിയല്ല…… നിന്റെ അച്ഛന്റെയും മുത്തശ്ശന്റെയും തെറ്റാണ് എല്ലാം…. അയ്യ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു പോയിരുന്നു….
ദയവ് ചെയ്ത് ഇതെല്ലാം നിർത്ത്…….
അയ്യയെയും കുടുംബത്തെയും വെറുതെ വിട്…..'”

ശിവ ഒരു അപേക്ഷ സ്വരത്തിൽ പറഞ്ഞു….

,,,,,, അവന്റെ ഒരു കൊയ്യ……..
അയാളെ ഞാൻ അങ്ങനൊന്നും കൊല്ലില്ല…..
കൊല്ലാക്കൊല ചെയ്തിട്ടെ കൊല്ലു……
അവൻ കരയണം…. അത് കണ്ടെനിക്ക് ആസ്വദിക്കണം….
പിന്നെ…..
ഇത് എന്റെ മാത്രം പ്രതികാരം ആണെന്നാണോ നീ കരുതിയത്…….
അല്ല ശിവ……..
ഇതിന്റെ തുടക്കം ഇവനിൽ നിന്നാണ്……'”

SJ… സമറിനെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു….
ശിവ ഒന്നും മനസ്സിലാവാതെ അവനെ നോക്കി…..

,,,,, എന്താ ശിവ….. ഒന്നും മനസ്സിലായില്ല…. അല്ലെ….
നിങ്ങൾ എല്ലാവരും മിഥിലയിൽ നിന്നും തൂക്കി കടലിൽ താഴ്ത്തിയ ഒരു ആളുണ്ടല്ലോ…..
അലി ഖാൻ……
അയാളുടെ മകനാണ് ഇവൻ…..

സമർ അലി ഖാൻ…..
എൻ ഉയിർ നൻപൻ….
അപ്പയെ നഷ്ടമായ എന്നെ പുതിയ ലോകത്തേക്ക് കൈ പിടിച്ച് ഉയർത്തിയവൻ….

എല്ലാവരും പേടിയോടെ പറയുന്ന Red Evil…….

ഞങ്ങൾ എല്ലാം നശിപ്പിക്കും……
നിന്റെ അയ്യയെ അടക്കം……'”””

SJ പറഞ്ഞു നിർത്തി…..
എന്നിട്ട് ജീവയെ ഒരു നോക്ക് നോക്കി…..

,,,,, തമ്പി……

,,,,, അണ്ണാ……

,,,,, അറുത്ത് പോട് ടാ സങ്കേ………

SJ അതും പറഞ്ഞ് അവിടുന്ന് എഴുന്നേറ്റു….
ജീവ തന്റെ അരയിൽ തിരുകിയിരുന്ന കത്തി വെളിയിൽ എടുത്തു…. എന്നിട്ട് ശിവയുടെ കഴുത്തിൽ വച്ച് ഒറ്റ അറുക്കൽ അറുത്തു….

അവന്റെ കഴുത്തിൽ നിന്നും ചോര ശക്തിയിൽ ഒലിച്ചു….

ജീവ ഒരു നിമിഷം ആ കാഴ്ച സന്തോഷത്തോടെ നോക്കി നിന്നും…. ശേഷം പജീറോയിൽ കയറി….

അവരുടെ വണ്ടി അവിടെ നിന്നും കുതിച്ചു പാഞ്ഞു…..

★○○○◆◆◆◆◆◆◆◆■◆◆◆◆◆◆◆◆◆○○○★

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.