⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

19.,,,,,, ഡേയ്.,.,.,,.,..,.,,.

അവൻ അലറികൊണ്ട് സമറിന് നേരെ വന്നു….
എന്നാൽ അവൻ എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ തന്ന സമറിന്റെ കാലുകൾ ഒന്നാമന്റെ നെഞ്ചിലേക്ക് പതിച്ചിരുന്നു…..

ഒന്നാമൻ പുറകിലേക്ക് തെറിച്ചുപോയി വീണു…..
മഴയത്ത് നിറഞ്ഞിരുന്ന ചെളിയിൽ ഉരസി അവൻ കുറച്ചുകൂടെ പുറകോട്ട് നിരങ്ങി പോയി SJയുടെ പജീറോയുടെ ബോണറ്റിൽ പോയി ഇടിച്ചു നിന്നു….

സമർ നേരെ നേരത്തെ കൈകാര്യം ചെയ്തിരുന്ന മൂന്നാമന്റെ അടുക്കലേക്ക് പോയി….

കൈ രണ്ടും പരിക്ക് പറ്റിയതുകൊണ്ട് അവനിനി തല്ലുവാൻ സാധിക്കില്ല…..
സമർ നിലത്ത് നിസ്സഹായനായി കിടന്നിരുന്ന ഒന്നാമനെ ഒരു നോക്ക് നോക്കി….
അവനും ഇങ്ങോട്ട് ശ്രദ്ധിക്കുന്നുണ്ട്….

സമർ അവനെ നോക്കിയൊന്ന് ചിരിച്ചു….

ശേഷം തന്റെ വലത് കയ്യിലെ ചൂണ്ട് വിരലും ചെറു വിരലും ഉയർത്തി പിടിച്ചു….

അവർക്ക് എന്താണ് അവൻ ചെയ്യാൻ പോകുന്നതെന്ന് മനസ്സിലായില്ല….
സമർ ഇടത് കൈ കൊണ്ട് മൂന്നാമന്റെ കഴുത്തിൽ പിടിച്ച് നേരെ നിർത്തി…..

ശേഷം ആ വെറും വിരലുകൾ കൊണ്ട് അവന്റെ ദേഹത്തേക്ക് സ്പീഡിൽ കുത്താൻ തുടങ്ങി….

അതൊരു കമ്പി തുളഞ്ഞു പോകും പോലെ ശരീരത്തിൽ തുളകൾ സൃഷ്ട്ടിക്കാൻ തുടങ്ങി ….

ഒന്നാമൻ അതിശയത്തോടെ SJയേയും ജീവയെയും നോക്കി…
അവർ ഇതെല്ലാം കണ്ട് ആസ്വദിക്കുകയാണ്…..

മൂന്നാമൻ മുഴുവനായും രക്തത്തിൽ കുളിച്ചു….
അടുത്ത നിമിഷം അവൻ നിലത്തേക്ക് വീണു….
മഴയിൽ വീണ വെള്ളത്തിലൂടെ അവന്റെ രക്തവും ഒത്ത് ചേർന്ന് കലർന്നു…..

അവന്റെ ജീവനും ആ ശരീരം വിട്ട് വെടിഞ്ഞിരുന്നു…..

സമർ നേരെ ഒന്നാമന്റെ അടുക്കലേക്ക് പോയി…
നിലത്ത് കിടന്ന ഒന്നാമൻ തന്റെ വാള് തേടി….
എന്നാൽ തെറിച്ചു വീണപ്പോ അത് എങ്ങോ പോയിരുന്നു….

 

 

എന്നിരുന്നാലും സമറിനെ അടിച്ചു വീഴ്ത്താം എന്ന വിശ്വാസത്തിൽ അവൻ ചാടി എഴുന്നേറ്റു സമറിന് നേരെ ഓടി…..

പക്ഷെ ഇത്തവണ സമറിന്റെ മൂവ് വളരെ വേഗത്തിൽ ആയിരുന്നു….

അവന്റെ ഒരു കൊടുംകാറ്റ് പോലെ ഒന്നാമന്റെ ദേഹത്ത് കുത്തുവാൻ തുടങ്ങി…..
അവന് പ്രത്യേകിച്ച് വേദന ഒന്നും എടുത്തില്ല….
പക്ഷെ പ്രതികരിക്കാനും സാധിച്ചില്ല…..

അടുത്ത നിമിഷം ശരീരം കുഴഞ്ഞുകൊണ്ട് ഒന്നാമൻ നിലത്തേക്ക് വീണു….

ആ കഴുത്ത് മാത്രമാണ് അനക്കുവാൻ സാധിക്കുന്നത്… ബാക്കി എല്ലാം ഒരു മരവിപ്പ് മാത്രം…

സമർ അവന്റെ സകല നന്ദി ഞരമ്പുകളെയും ബന്ധിച്ചിരുന്നു…..

അവർ മൂവരും നിലത്ത് കിടക്കുന്ന അവന്റെ ചുറ്റും വന്ന് നിന്നു….

SJ മുട്ട് കുത്തി അവന് സമീപം ഇരുന്നു…..

,,,,, ഹ ഹ ഹ ഹ ,.,.,.,.,.,.,
അങ്ങനെ അവസാന വേട്ടക്കാരനും വീണു……

SJ ചിരിച്ചുകൊണ്ട് പറഞ്ഞു….

,,,,, നിനക്ക് എന്താ വേണ്ടത്….. എന്തിനാ ഇതെല്ലാം….

നിലത്ത് കിടന്നിരുന്ന ശിവ എന്ന ഒന്നാമൻ ചോദിച്ചു……

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.