⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

1

കോളേജ് ദിനങ്ങൾ ഒരു കുഴപ്പവും കൂടാതെ കടന്ന് പോയി…..
നാട്ടിൽ സഞ്ജയ് തിരിച്ചെത്തിയ വിവരം ആരും അറിഞ്ഞില്ല…..
അവിടെ രക്തപുഴ ഒഴുകുന്ന വിവരം ആരും അറിഞ്ഞില്ല…..
തങ്ങൾക്ക് വരുന്ന ആപത്തിനെ മുന്നിൽ കാണാതെയാണ് പാറുവും ഇന്ദുവും ജീവിച്ചിരുന്നത്….

SJ എന്ന അപകടത്തെ പോലും അവർ മറന്നിരുന്നു….

അവസാന വർഷ എക്സാം ദിനങ്ങൾ വന്നെത്തി……

ഇനി ഇന്ദ്രന് ആ കോളേജിൽ അധിക നാൾ ഇല്ല…..
കുറച്ചു പരീക്ഷകളും പിന്നെ അതിനിടയിൽ ചില അവധി ദിനങ്ങളും ബാക്കിയുണ്ട്….
കൂടാതെ കോളേജ് ഡേയും…..

എക്സാം കഴിഞ്ഞ് ഇന്ദ്രനും നന്ദുവും കൂടെ പുറത്ത് സംസാരിച്ചു നിൽക്കുകയായിരുന്നു…..

,,,,,,, ഏട്ടാ……..

ഇന്ദ്രനെ തൊണ്ടികൊണ്ട് ഒരാൾ വിളിച്ചു…..
അവൻ തിരിഞ്ഞു നോക്കി……
ഒന്നാംവർഷ വിദ്യാർത്ഥിയായ ഒരു പയ്യൻ…..

,,,,, എന്താടാ…..

ഇന്ദ്രൻ ചോദിച്ചു…..

,,,,,, ചേട്ടനല്ലേ ഇന്ദ്രൻ…….

,,,,,, മ്മ്…. അതേ…..

,,,,,, രാഗേന്ദു ചേച്ചി ഏട്ടനെ വിളിക്കുന്നുണ്ട്…..

അവൻ പറഞ്ഞു……

,,,,, അവളെ എങ്ങനെ നിനക്കറിയാം……??

,,,,, എനിക്കറിയില്ല ചേട്ട…….
ഞാൻ ചുമ്മാതെ അവിടെ സംസാരിച്ചു നിൽക്കായിരുന്നു…….
ചേച്ചിയാണ് എന്നെ വിളിച്ച് ഏട്ടനെ വിളിക്കുന്നു എന്ന് പറയാൻ പറഞ്ഞത്……'””

അവൻ വിനയത്തോടേ പറഞ്ഞു……

,,,,,,,മ്മ്….. എന്നിട്ട് അവൾ എവിടെ……..

,,,,,,, ആ ലാബിൽ ഉണ്ട്…….
അങ്ങോട്ട് വരാനാണ് പറഞ്ഞത്……

അവൻ പറഞ്ഞു…..

,,,,,,, മ്മ്…… നീ വിട്ടോ……

ഇന്ദ്രൻ പറഞ്ഞു……
അതോടെ ആ പയ്യൻ അവിടെ നിന്നും പോയി…..
ഇന്ദ്രൻ നന്ദുവിനെ നോക്കി…..
അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു….

,,,,, എന്താടാ……

,,,,, ഏയ്‌ ഒന്നുല്ല……

,,,,, പിന്നെ എന്ത് കണ്ടിട്ടാ നീ കിണിക്കണേ……

,,,,,, എനിക്ക് ചിരിക്കാനും പാടില്ലേ…..
എന്റമ്മോ…….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.