⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

18.അതോടെ സമറിനെ കൊല്ലാൻ വീശിയ മൂന്നാമന്റെ വാള് നാലാമന്റെ മുതുകിൽ കുത്തി കീറി വരഞ്ഞു…..

,,,,,,,,,, ആ.,,,,………,,.,.,.,….,.,.,.,.,..ഹ്…………

വേദനയാൽ നാലാമന്റെ അലറി കരഞ്ഞു….
ഒപ്പം തന്റെ കയ്യിലെ അരിവാളിന്റെ ബലവും കുറഞ്ഞു…..

തൽക്ഷണം ആ അരിവാള് സമറിന്റെ കൈകളിൽ ആയി….. അവൻ ഒട്ടും സമയം പാഴാക്കാതെ നാലാമന്റെ കഴുത്തിലേക്ക് ആ കത്തികൊണ്ട് ആഞ്ഞു വെട്ടി…..

അവന് ചെറിയ തോതൽ കരയുവാനെ സാധിച്ചുള്ളൂ…..
നിലത്ത് കിടന്ന് കുറച്ചു പിടയുക കൂടെ ചെയ്തപ്പോ അവനും മരിച്ചു…..

അവിടെ നിൽക്കുന്ന അവശേഷിക്കുന്ന 2 പേർ അവനെ അമ്പരപ്പോടെ നോക്കി…..

ഇത്ര സമർത്യരായ തങ്ങളുടെ 3 കൂട്ടാളികൾ നിലമ്പത്തിച്ചിരിക്കുന്നു…. അതും മിനിറ്റുകൾ കൊണ്ട്…..

അവരുടെ ജീവിതത്തിൽ ഇന്നേവരെ അനുഭവിക്കാത്ത ഒന്ന് അവർ ഇപ്പോൾ അനുഭവിച്ചു….

മരണത്തോടുള്ള ഭയം….

പലരും മരണത്തെ ഭയക്കുന്നില്ല എന്നെല്ലാം പറയും…
പക്ഷെ അവൻ അടുത്തെത്തിയാൽ ആരുമൊന്ന് ഭയക്കും…..

ആ രണ്ടുപേരുടെയും കൈകൾ വിറക്കാൻ തുടങ്ങി….
സമറിന്റെ കയ്യിലെ വാളിലൂടെ നാലാമന്റെ കഴുത്തിലെ രക്തം ഒലിക്കുന്നുണ്ടായിരുന്നു…..

സമർ ആ രണ്ടുപേരെയും ഒരു നോക്ക് നോക്കി….
ഒരു പുച്ഛത്തോടെ ഉള്ള ചിരിയിൽ……

ആകാശത്തിലൂടെ ശക്തിയിൽ ഇടിമിന്നൽ വെട്ടി…..
ഒപ്പം തന്നെ ഒരു വലിയ പെരുമഴ പെയ്യുവാൻ തുടങ്ങി….

സമർ തന്റെ കയ്യിലുള്ള അരിവാൾ ദൂരേക്ക് എറിഞ്ഞു…..
എന്നിട്ട് വിരൽ ഞൊടിച്ചുകൊണ്ട് അവരെ ക്ഷണിച്ചു…..

ഇരുവർക്കും അത് നല്ല രീതിയിൽ പ്രകോപനം ഉണർത്തി…..
പക്ഷെ ആദ്യം ഓടിയത് മൂന്നാമൻ ആയിരുന്നു….

അവൻ അലറി വിളിച്ചുകൊണ്ട് സമറിന് നേരെ പാഞ്ഞു….
എന്നിട്ട് വീണ്ടും ആ അരിവാൾ അവന്റെ ദേഹത്തേക്ക് വീശി….

സമർ വേഗം കുനിഞ്ഞുകൊണ്ട് അതിൽ നിന്നും ഒഴിഞ്ഞു മാറി….
തൽക്ഷണം അവൻ എഴുന്നേറ്റ് അയാളുടെ കയ്യിന്റെ ജോയ്ന്റിന്റെ അടുത്തായി വിരൽ മടക്കി ശക്തിയിൽ കുത്തി…..

എന്നിട്ട് അതൊന്ന് തിരിച്ചു…..

അതോടെ അവന്റെ കൈ ഞരമ്പുകൾ സ്ഥാനം മാറി….
ആ കയ്യിലെ വാള് പോലും താഴേക്ക് വീണു….

കൈ ബലക്ഷയം ആയ പോലെ ആയി….
അവൻ ഇടത് കൈ കൊണ്ട് സമറിനെ പ്രതിരോധിക്കുവാൻ നോക്കി…..

എന്നാൽ അതും വിഫല ശ്രമം ആയിരുന്നു….
സമർ അവന്റെ കൈ പത്തിയിൽ പിടുത്തമിട്ടു….
ഒപ്പം അത് താഴേക്ക് തിരിക്കുകയും ചെയ്തു…

,,,,,, ആ.,.,.,.,.,.,.,.,,,,,…….ഹ്.,..,,.,.,……..'”

അവന്റെ അലർച്ച അവിടെ മുഴങ്ങി…..
ഈ സമയം ഒന്ന് പതറി നിന്നെങ്കിലും പെട്ടെന്ന് തന്നെ സ്വബോധം വന്ന ഒന്നാമൻ സമറിനെ തല്ലുവാൻ ഓടി വന്നു….

എന്നിട്ട് സമറിന്റെ മുതുകിലേക്ക് കാല് കൊണ്ട് ചവിട്ടി…..

അവനൽപ്പം മുന്നോട്ട് ആഞ്ഞു…..
പക്ഷെ വീണില്ല….
സമർ അവനെ തിരിഞ്ഞു നോക്കി….
ഒരു ചിരിയോടെ തന്നെ…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.