⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

17.വായിൽ നിന്നും രക്തം വന്നിരുന്നു…..
കണ്ണുകൾ ശ്വാസം വിടാൻ പറ്റാത്ത പോലെ തുറിച്ചു വന്നു….അവൻ ഇരു കാലും നിലത്തിട്ടുകൊണ്ട് പിടയുകയായിരുന്നു…..,,,,,, ഡേയ്….. ശിവമണി…..അവർ നാലുപേരും ആ അടി കൊണ്ടവനെ വിളിക്കാൻ ശ്രമിച്ചു…..
എന്നാൽ അവൻ കിടന്നിടത്ത് കിടന്ന് പിടയുകയായിരുന്നു…..ഒട്ടും വൈകാതെ ആ പിടച്ചിലും നിലച്ചു….ശിവമണി എന്ന വീര പാണ്ടിയുടെ ഒരു തല നിലം പതിച്ചു…..
അവർക്കിപ്പോ ഇവിടെ എന്താണുണ്ടായത് എന്നൊരു പിടിയും കിട്ടിയില്ല…..പൂർണ്ണ ആരോഗ്യവാനും ബലവാനുമായ ശിവ മണി ഇന്നിതാ ഒരുത്തന്റെ ഒരൊറ്റ അടിയിൽ മരിച്ചു കിടക്കുന്നു….സത്യാവസ്ഥ എന്തെന്നാൽ സമർ അടിച്ചത് അവന്റെ നെഞ്ചിൽ ആണ്……
അതും വളരെ ശക്തിയിൽ…..
അവന്റെ നെഞ്ചും കൂട് പൊളിഞ്ഞ് അതിലെ എല്ല് ശിവ മണിയുടെ ശ്വാസ കോശത്തിൽ കയറിയിരുന്നു…..

തൽക്ഷണം അവന്റെ ശ്വസന പ്രക്രിയ തടസപ്പെടും. മരണം അവനെ പുതച്ചു മൂടുകയും ചെയ്തു……

,,,,,, ഹ ഹ ഹ ഹ ഹ .,.,.,.,,.,..,.,.,.,.,.,.,..,,.,..,
വലിയ വേട്ടക്കാർ ആണെന്നൊക്കെ പറഞ്ഞത് ഇങ്ങനെ ഒരു തല്ലിന് ചാവാൻ ആണോ…….,.,,,.
ഒന്ന് ഒപ്പത്തിനൊപ്പം നിൽക്കുവാൻ പോലും നീയൊന്നും ബാക്കി ഇല്ലല്ലോടാ………,.,.,.,.

സമർ അവരെ നോക്കി ഒരു അട്ടഹാസത്തോടെ പറഞ്ഞു…..
അവന്റെ ആ വാക്കുകൾ അവരിൽ വലിയ രീതിയിൽ പ്രകോപനം ഉണ്ടാക്കി……
നിയന്ത്രിക്കാൻ കഴിയാത്ത അത്ര കോപം അവരിൽ ജനിച്ചു…..

,,,,,,, ഡേയ്………
ഉന്നെ കൊല്ലാമ വിടമാട്ടേണ്ടാ……………,,,,,,

അവരതും പറഞ്ഞുകൊണ്ട് സമറിന് നേരെ അരിവാളും കൊണ്ട് ഓടി അടുത്തു….
അവരുടെ വരവിന് കാത്തു നിൽക്കാതെ സമറും അവർക്ക് നേരെ ഓടി…..

ഒരു മൃഗത്തെ പോലെ…….

ആദ്യം ഉണ്ടായിരുന്നവൻ അവന്റെ കഴുത്ത് ലക്ഷ്യമാക്കി അരിവാൾ വീശി….
എന്നാൽ അതിവേഗത്തിൽ അവനതിൽ നിന്നും ഒഴിഞ്ഞു മാറി…..
എന്നിട്ട് തൊട്ട് പുറകെ വന്ന രണ്ടാമന്റെ തൊണ്ടയിലേക്ക് മുഷ്ട്ടി ചുരുട്ടി ശക്തിയിൽ അടിച്ചു……

അയാൾ പുറകോട്ട് തെറിച്ചു പോകുമ്പോൾ തികച്ചും നിശ്ശബ്ദമായിരുന്നു…..
ഒപ്പം നിലത്ത് വീഴുമ്പോളും…..
അവൻ മരണമടഞ്ഞത് പെട്ടെന്ന് ആരും അറിഞ്ഞില്ല എന്നതാണ് സത്യം…..

രണ്ടാമന് പുറകെ വന്ന മൂന്നാമൻ അടുത്തതായി അവന് നേരെ വാള് വീശി…..

ഒപ്പം തന്നെ ആദ്യം വന്നവനും അതേ സമയം വീശി…..
അതിൽ നിന്നും കുതറി മാറുവാൻ സമറിന് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല…..

അവൻ വളരെ സമർത്ഥമായി തന്നെ നിലത്തേക്ക് ഉരുണ്ടുകൊണ്ട് അതിൽ നിന്നും രക്ഷ നേടി…..

ഒപ്പം അവൻ നേരെ ചെന്നത് നാലമന്റെ അടുക്കലാണ്…..
അവനും സമറിനെ കൊല്ലുവാൻ ഓടി അടുത്തു…
എന്നിട്ട് അരിവാൾ വീശി…..

ഇത്തവണ അവൻ ഒഴിഞ്ഞു മാറിയില്ല……

വെട്ടാൻ വീശിയ വാള് തന്റെ അടുക്കാൻ എത്തുന്നതിന് മുന്നേ അവനതിന്റെ ഉടമയുടെ കൈകളിൽ പിടിച്ചിരുന്നു….

പെട്ടെന്ന് പുറകിൽ ഉള്ളവൻ അവനെ വെട്ടാൻ നോക്കി….
അത് മനസ്സിലാക്കിയ സമർ വളരെ സമർത്ഥമായി നാലാമന്റെ കൈ പിടിച്ച് വലിച്ച് അവൻ നിന്നിരുന്ന ദിശയിലേക്ക് നിർത്തി…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.