⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2432

15.അത് റോഡിന് നടുക്കായി വിലങ്ങനെ നിർത്തി വച്ചിരിക്കുന്നു……

,,,,, ഏതവനാട വണ്ടി ഇങ്ങനെ ഇട്ടിട്ട് പോയിരിക്കുന്നത്….

,,,,, അറിയില്ല…. നിക്ക്… ഞാൻ പോയി നോക്കാം….

ആ സൈഡ് സീറ്റിൽ ഇരുന്നിരുന്ന ഒരാൾ പറഞ്ഞു….
അവൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങാൻ നോക്കി….
പെട്ടെന്ന് ശിവ അവനെ തടുത്തു….

,,,,,, നിൽക്ക്……
പോകാൻ വരട്ടെ…..

,,,,, എന്താടാ ശിവ…..

,,,,, ഇതിൽ എന്തോ ചതി ഉണ്ട്…..

,,,,,, ചതിയൊ……….?

,,,,, ഹമ്മ്……..
എല്ലാരും കത്തി എടുക്ക്….. ഒറ്റക്ക് വേണ്ട…. ഒരുമിച്ച് ഇറങ്ങാം…..

ശിവ പറഞ്ഞു…

അത് കേട്ടതും ജീപ്പിലെ എല്ലാവരും ഓരോ അരിവാളും എടുത്ത് പുറത്തേക്ക് ഇറങ്ങി….

അവർ ചുറ്റും നോക്കി….

ഇല്ല……

അവിടെ ആരും ഉണ്ടായിരുന്നില്ല….

എന്നിരുന്നാലും അവർ അഞ്ചുപേരും ജാഗരൂകരായി നിന്നു……

,,,,, ‘” ‘” ടക്…… ടക്….. ടക്….. ടക്…..ടക്……. ‘” ‘” ,,,,,,
?? ?? ?? ?? ??

പെട്ടെന്ന് ഒരാൾ കൈ തട്ടുന്ന ശബ്ദം പെട്ടു…..
അവർ അഞ്ചുപേരും ശബ്ദം വന്ന ദിശയിലേക്ക് നോക്കി……

അവിടെ ഒരു നിഴൽ ഉണ്ടായിരുന്നു…..
മുഖം വ്യക്തമായി കാണുന്നില്ല……

,,,,,, ഡേയ്….. യാര് ടാ അത്……..
വെളിയെ വാടാ……..

അതിൽ ഒരുവൻ ആ നിഴലിനെ നോക്കി വിളിച്ചു പറഞ്ഞു…..
ആ നിഴൽ പതിയെ മുൻപോട്ട് വന്നു…..

അവർ അഞ്ചുപേരും ആ അജ്ഞാതനെ കൊല്ലുവാൻ തയ്യാർ ആയിരുന്നു…..

നിഴൽ അൽപ്പം കൂടെ മുന്നോട്ട് വന്നപ്പോ അവർ അഞ്ചു പേർക്കും അവന്റെ മുഖം വണ്ടിയുടെ ഹെഡ് ലൈറ്റ് വെളിച്ചത്തിൽ കാണാൻ സാധിച്ചു…..

,,,,,, ജീവ……….

അവനെ കണ്ടതും ശിവയുടെ വായിൽ നിന്നും അറിയാതെ ആ പേര് വെളിയിൽ വന്നു….

,,,,, അതേ….. ജീവ തന്നെ……

അവനൊരു ചിരിയോട് കൂടെ പറഞ്ഞു…..

,,,,,, നീ എന്താ ഇവിടെ…….

,,,,,, ഞാനോ…….
വെറുതെ…… ഒന്ന് കാറ്റ് കൊള്ളാൻ വന്നതാ…..

,,,,,, കാറ്റ് കൊള്ളാനൊ……
അതോ കാറ്റ് കളയാനൊ…….

,,,,, ഹ ഹ ഹ ഹ ഹ ,,,.,.,..,.,.,.,.,.,.,.,.,.,.,.,.,.
വേണമെങ്കിൽ അങ്ങനെയും പറയാം………..,,,,,

,,,,,, എന്നിട്ട് കൂടെ ആരും ഇല്ലല്ലോ…..
മറഞ്ഞു നിൽക്കാതെ പുറത്തേക്ക് വരാൻ പറ……
കാണട്ടെ ഞങ്ങളെ കൊല്ലാൻ വന്ന നിന്റെ ഗുണ്ടകളെ……….

അതിലൊരുത്തൻ ജീവയോട് പറഞ്ഞു…..

,,,,,, ഓഹോ…….,.,.,.,.,.,.,
മരണം കാണാൻ ഇത്ര ആർത്തിയോ.,.,.,.,. കൊള്ളാം.,.,.,..,.

,,,,,,നിന്ന് വാചകം അടിക്കാതെ വിളിക്കടാ…….

അവരിൽ ഒരുവൻ പറഞ്ഞു…..

,,,,,ഷ്യൂ……………

ജീവ അവരെ ഒരു നോക്ക് കൂടെ നോക്കിയ ശേഷം രണ്ട് വിരൽ വായിൽ ഇട്ട് വിസിൽ ഊതി…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.