⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

14.അന്ന് രാത്രി 12 മണി…..
മദ്രാസ് ഹൈവേയിലൂടെ ഒരു ജീപ്പ് വേഗത്തിൽ പോയിക്കൊണ്ടിരിക്കുകയായിരുന്നു….അതിൽ അഞ്ചുപേർ ഉണ്ടായിരുന്നു….,,,,, ടാ ശിവ…….
നീ എന്താ ഒന്നും കഴിക്കാതിരുന്നത്…..ജീപ്പിന്റെ സൈഡ് സീറ്റിൽ ഇരുന്ന ഒരുവൻ വണ്ടി ഓടിക്കുന്നവനോട് ചോദിച്ചു….,,,,,, ആഹ്…. നന്നായി….
എനിക്കെങ്കിലും അൽപ്പം ബോധം വേണ്ടേ…..,,,,, ഒന്ന് പോടാ…..
4 എണ്ണം അടിച്ചാലും എന്നെ പോലെ കട്ടക്ക് നിൽക്കാൻ പഠിക്കണം……ദേ ഇങ്ങനെവണ്ടിയുടെ പിന്നിൽ ഇരുന്നിരുന്ന ഒരുവൻ അവനോട് പറഞ്ഞു…..,,,,, ഓഹ്…….
നീയൊക്കെ കുടിച്ച് ബോധമില്ലാതെ നടന്നോ…..
അയ്യക്ക് വയ്യ…. ആ കാര്യം എല്ലാവരും ഓർമ വച്ചാൽ നന്ന്…..

,,,,, നീ ടെൻഷൻ അടിക്കാതെ ഇരിക്ക് ശിവ…..
നമ്മൾ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു….

,,,,, എങ്ങാനാട ടെൻഷൻ ആവാതെ ഇരിക്ക…..
നമുക്കൊപ്പം ഉണ്ടായിരുന്ന അയ്യ ഇപ്പൊ കിടപ്പിലാണ്…. അദ്ദേഹത്തെ കൊല്ലാൻ ഒരു പട തന്നെ പുറത്തുണ്ട്……
നമ്മൾ വേണ്ടേ അവരെ സംരക്ഷിക്കാൻ…..

,,,,,, ഹാ…….
അപ്പോഴേക്കും അവൻ സീരീസ് ആയി……
നമുക്കുള്ളത് മുഴുവൻ തന്നത് നമ്മുടെ അയ്യ ആണ്….. ആ മനുഷ്യന്റെ ദേഹത്ത് ഒരു തരി മണ്ണ് വീഴാൻ നമ്മൾ അനുവദിക്കുമോ……

പിൻ സീറ്റിൽ ഇരുന്നവൻ വണ്ടി ഓടിക്കുന്ന ശിവയോട് പറഞ്ഞു…

,,,,,, അതേ…..
അവൻ പറഞ്ഞത് ശരിയാണ്……..
അയ്യയുടെ കുടുംബത്തേ ഒരാൾ തൊടണമെങ്കിൽ നമ്മൾ മരിക്കണം……

വണ്ടിയുടെ സൈഡ് സീറ്റിൽ ഇരുന്നവൻ പറഞ്ഞു…..

,,,,, ആഹ്…… മതി മതി…..
ആ ബോധം ഉണ്ടല്ലോ…..
അത് മതി….

,,,,,, എന്റെ ശിവ……
നീ ആ പാട്ട് വച്ചേ…… ഞങ്ങളൊന്ന് കുളിര് കേറ്റട്ടേ…

അതിലെ ഒരുവൻ പറഞ്ഞു……
ശിവ വേഗം ഒരു പാട്ട് പ്ലേ ചെയ്തു……

ഒരു തമിഴ് ഗാനം….

അവർ ആ ഗാനത്തിൽ മുഴുകി കൊണ്ട് വണ്ടി ഓടിച്ചുകൊണ്ടിരുന്നു…..

പെട്ടെന്ന് അവൻ ഹൈവേയിൽ നിന്നും ഒരു ചെറു റോഡിലേക്ക് വണ്ടി തിരിച്ചു……

ചുറ്റിനും വീടുകൾ ഒന്നും തന്നെ ഇല്ല….. വെറും പന തോട്ടം മാത്രം….

പെട്ടെന്ന് ശിവ വണ്ടിയുടെ ബ്രേക്ക് ചവിട്ടി…..

,,,,, എന്താടാ ***** വണ്ടി നിർത്തിയത്…..

പുറകിൽ ഇരുന്ന ഒരാൾ ശിവയോട് ചോദിച്ചു….

,,,,,, അങ്ങോട്ട് നോക്കടാ……
ഏതോ വണ്ടി……

ശിവ പറഞ്ഞു….
അവർ നാലുപേരും മുന്നോട്ട് നോക്കി…..

ഒരു പജീറോ….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.