⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

13.

 

,,,,,, ദേ….. ന്റെ ചേച്ചിയെ വല്ല കൊന്തനും കൊടുത്താൽ ഉണ്ടല്ലോ….. കൊല്ലും ഞാൻ…..

,,,,, ഹി ഹി ഹി…… ഞാൻ ചുമ്മാ പറഞ്ഞതാ എന്റെ ഇന്ദു പെണ്ണേ…..

,,,,, ഹാ…. എന്ന കൊള്ളാം……

,,,,,മ്മ്….മ്മ്…….
ഇതൊന്നുമല്ല കാര്യം ….
ആ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ….

,,,,,, കഴിഞ്ഞിട്ട് എന്തിനാ…..

,,,,, ഹാ….. അതോക്കെ ഉണ്ട്…….

ഇന്ദ്രൻ ഒരു ചെറു നാണത്തോടെ പറഞ്ഞു….
ഇന്ദുവിന് പെട്ടെന്ന് ഒന്നും പിടി കിട്ടിയില്ല…..
പിന്നെയാണ് കാര്യം കത്തിയത്…..

,,,,,,ശേ…. വഷളൻ…..

,,,, എന്തേ….. നിനക്ക് വേണ്ടേ…..

,,,, ദേ ഏട്ടാ…. വേണ്ട ട്ടൊ…..

,,,,, എനിക്ക് വേണം……

,,,,,.പോ അവിടുന്ന് ….. ഞാൻ മിണ്ടില്ല…..

,,,,, മ്മ്….. എന്നാലും എനിക്ക് വേണം…..

,,,,, ഞാൻ പോവാ…..
ഇനി ഇവടെ നിന്നാൽ ശരിയാവില്ല…..

,,,,, പോവാണോ…..

,,,,, ഹാ….. ഇല്ലേൽ സെൻസർ ബോർഡ് പിടിക്കും…..

ഇന്ദു പറഞ്ഞത് കേട്ടതും അവന് നന്നായി ചിരി വന്നു…
ഇന്ദു അതൊന്നും ശ്രദ്ധിക്കാതെ ചുണ്ടും കോട്ടി തിരിഞ്ഞു നടക്കാൻ തുനിഞ്ഞു….

എന്നാൽ ഇന്ദ്രൻ പെട്ടെന്ന് അവളുടെ കയ്യിൽ പിടിച്ച് തടഞ്ഞു…..

,,,, ഹും….ഹും…. എന്താ ഏട്ടാ ഇത്…..
നിക്ക് പോണം…..

,,,,, ഒരു ഉമ്മ തന്നിട്ട് പോ പെണ്ണേ…..

,,,, അയ്യേ…. ഇതിനൊരു നാണവും ഇല്ലേ….

,,,,, എടി കവിളിൽ മതി…..

,,, ഏട്ടൻ പോയേ……
ആരെങ്കിലും കാണും….

,,,,, ആര് കാണാൻ….
ഇനി കണ്ടാലും എന്താ…..
ഇത് ബാംഗ്ലൂർ ആണ്….
നമ്മുടെ നാട്ടിലെ പോലെ കുരു പൊട്ടിയ ഇനം സാധനങ്ങൾ ഒന്നും ഇവടെ കാണില്ല…

,,,, ഹും…ഹും…ഹും….. ക്ക് നാണമാ…..

,,,,,,,, അയ്യോ…. കുട്ടിക്ക് നാണം വന്നോ….

,,,,,ഹമ്മ്…..

,,,,, കൊഞ്ചാതെ താ പെണ്ണേ……

ഇന്ദു വിരൽ കടിച്ചുകൊണ്ട് ചുറ്റും നോക്കി….
അവരെ ആരും നോക്കുന്നില്ല….
അവൾ പതിയെ ഇന്ദ്രന്റെ കവിൾ ഒരു ഉമ്മയും കൊടുത്ത് അവിടുന്ന് ഒറ്റ ഓട്ടം വച്ചുകൊടുത്തു….

,,,,, ഡീ…… ഒന്നുകൂടെ താടി…….

ഇന്ദ്രൻ വിളിച്ച് ചോദിച്ചു….

,,,,, പോടാ പട്ടി…….

അവൾ ഒടുന്നതിന്റെ ഇടയിൽ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു….. എന്നിട്ട് ചിരിച്ചുകൊണ്ട് ഓടി….

,,,,, നിക്കടി കുട്ടി തേവാങ്കേ……
നിനക്ക് ഞാൻ തരാടി……

ഇന്ദ്രൻ അതും പറഞ്ഞ് അവളുടെ പിന്നാലെ ഓടി…..

അവരുടെ പ്രണയ നിമിഷങ്ങൾ ആസ്വദിച്ചുകൊണ്ട്….

★◆◆◆◆◆◆◆◇◆◆◆◆◆◆◆◆◆◆◆●★

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.