⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

131.

നേരം ഒരുപാട് കഴിഞ്ഞതും പാറുവും ഇന്ദുവും പതിയെ അവിടുന്ന് നേരെ റൂമിലേക്ക് തിരിച്ചു…..

വളരെ പേടിച്ചാണ് അവർ മുന്നോട്ട് പോയിരുന്നത്…..

വന്ന വഴി അല്ലാതെ വേറെ വഴിയും അവർക്ക് അറിയില്ലായിരുന്നു…….

വരുമ്പോൾ ഉണ്ടായിരുന്ന തിരക്കൊന്നും ഇപ്പോൾ അവിടെ ഇല്ലായിരുന്നു…..

റോഡ് വിജനമാണ്……

അടുത്ത് വീടുകളിൽ കടകളോ മനുഷ്യന്മാരോ ഇല്ല…..

വെറും കായൽ മാത്രം……

പെട്ടെന്ന് അവരുടെ വണ്ടി ഓഫ് ആയി…..

,,,,,, എന്താ ചേച്ചി പറ്റിയെ……..

ഇന്ദു പുറകിൽ ഇരുന്നുകൊണ്ട് ചോദിച്ചു…..

പാറു വണ്ടിയിലെ മീറ്ററിലേക്ക് ഒന്ന് നോക്കി….

അതിൽ E എന്ന ഭാഗത്ത് ലൈറ്റ് കത്തിയിരുന്നു….

,,,,,, മോളെ…..

പെട്രോൾ കഴിഞ്ഞു….

,,,,, അയ്യോ…. അപ്പൊ എന്ത് ചെയ്യും…..

,,,,,, എന്ത് ചെയ്യാൻ….. നടക്കുക തന്നെ…..

പാറു പറഞ്ഞു…..

അവർ വണ്ടിയിൽ നിന്നും ഇറങ്ങി വണ്ടി ഉരുട്ടികൊണ്ട് നടക്കുവാൻ തുടങ്ങി…..

ആ ഹൈവേയിലേക്ക് തിരിയുന്ന ഭാഗത്തേക്ക് അവർ എത്താരായിരുന്നു….

,,,,, ഇന്ദു……

,,,,, എന്താ ചേച്ചി…..

,,,,,നീ ഒന്നുകൂടെ സാറിനെ വിളിച്ച് നോക്കിക്കേ….

പാറു പറഞ്ഞു….

അവൾക്കും അത് ശരിയാണെന്ന് തോന്നി…..

ഇന്ദു ഫോൺ കയ്യിലെടുത്തു….

പെട്ടെന്ന്…….

ചിലരുടെ അലർച്ചയും….

ശക്തമായ ഇടിമിന്നൽ ശബ്ദവും……

വണ്ടി മറയുന്ന ശബ്ദം അങ്ങിനെ പല പല ശബ്ദങ്ങൾ അവർ കേൾക്കുവാനിടയായി…..

അവർ ആ ബ്രിഡ്ജിന്റെ അടുക്കൽ എത്തിയിരുന്നു…..

,,,,,, ചേച്ചി…….…?

,,,,,,മോളെ……?

,,,,, എന്താവും അത്……..?

,,,, അറിയില്ല……

വാ……പോയി നോക്കാം……….

പാറു പറഞ്ഞു……

ഇന്ദുവും അതിന് സമ്മതം മൂളി….

അവർ ആദ്യമേ ആ ബൈക്ക് ഒരു മറവിൽ ഒളിപ്പിച്ചു വച്ചു…..

എന്നിട്ട് ആ റോഡ് സൈഡ് ഉള്ള ഒരു പൊന്തയിലേക്ക് കടന്നു…..

അവിടെ നിന്നാൽ പുറത്തുനിന്ന് ആർക്കും അവരെ കാണുവാൻ സാധിക്കില്ലായിരുന്നു….

പാറുവും ഇന്ദുവും അവിടേക്ക് നോക്കി…..

കണ്ട കാര്യങ്ങൾ അവൾക്ക് ഭീതിയാണ് ഉണ്ടാക്കിയത്…..

മരിച്ചു കിടക്കുന്ന ചിലർ….

പൊട്ടി പൊളിഞ്ഞു നിൽക്കുന്ന കാറ്‌….

മറിഞ്ഞു കിടക്കുന്ന ജീപ്പ്….

പിന്നെ അപ്പുറം 4 പേർ…..

അവർ അതിൽ ഒരുവനെ കൊല്ലുവാൻ നോക്കുകയാണ്….

ആ ഒരുവൻ അവരെയും……

പാറു വേഗം തന്റെ ഫോൺ എടുത്ത് ക്യാമറ ഓണാക്കി…..

,,,,,, ചേച്ചി……….

വേണ്ട……..,.,.,.,.,.

,,,,, നീ ഒതുങ്ങി ഇരിക്ക് ഇന്ദു………

ഇതെന്തൊ കൊട്ടേഷൻ പണിയാ……

പാവം സുദേവ് സാറിന് ഒരു സഹായം ആവട്ടെ….

നമുക്ക് ഒരുപാട് ഉപകാരം ചെയ്ത ആളല്ലേ…….'””

പാറു പറഞ്ഞു…..

ഇന്ദുവുനും അത് ശരിയാണെന്ന് തോന്നി…

അവർ അങ്ങോട്ടേക്ക് നോക്കി……

ആ സമയം കൊണ്ട് അവിടെ വേറെ ചിലത് നടന്നു കഴിരുന്നു……

ആ ഒറ്റക്ക് നിന്നവൻ ഒരുത്തന്റെ പള്ളക്ക് കത്തി കയറ്റുന്നു…..

അത് കണ്ട് വേറെ ഒരുവൻ ഓടുന്നു…..

പെട്ടെന്ന് അയാൾ നിലത്ത് കിടന്ന വടിവാൾ എടുത്ത് അവന്റെ തല ലക്ഷ്യമാക്കി എറിഞ്ഞു……

അത് കൃത്യം അവന്റെ തല അറുത്ത് പോയി….

ആ കാഴ്ച്ച അവരെ നന്നേ ഞെട്ടിച്ചിരുന്നു…..

അവർ ഭയത്തോടെ അയാളെ നോക്കി…..

മുഖം കാണാൻ സാധിക്കുന്നില്ല…..

തിളങ്ങുന്ന ഒരു ചുവന്ന കണ്ണ് മാത്രം…..

അവൻ പെട്ടെന്ന് ആ ജീപ്പിന്റെ ഡോർ വലിച്ചു പറിച്ചു……

എന്നിട്ട് അതിൽ നിന്നും ഒരാളെ വെളിയിലേക്ക് എടുത്തെറിഞ്ഞു……

എന്നിട്ട് ഒരു ചുറ്റിക കൊണ്ട് അവന്റെ തലക്ക് അടിക്കുവാൻ പോയി….

പെട്ടെന്ന് അവൻ നിന്നു…..

ആ നിലത്ത് കിടക്കുന്നവനുമായി എന്തൊക്കെയോ സംസാരിച്ചു….

ഇതെല്ലാം ഈ സമയം ക്യാമറയിൽ റെക്കോർഡ് ആവുന്നുണ്ടായിരുന്നു…

പെട്ടെന്ന് അവൻ ആ ചുറ്റിക വച്ച് അയാളെ അടിച്ചു കൊല്ലുവാൻ തുടങ്ങി…..

ആ ഭയാനകമായ കാഴ്ച പാറുവും ഇന്ദുവും ഭീതിയോടെ കണ്ട് നിന്നു….

അവൻ വല്ലാത്ത ദേഷ്യത്തിൽ ആണെന്ന് അവർക്ക് മനസ്സിലായി…..

പെട്ടെന്ന് അവൻ ചുറ്റിക വലിച്ചെറിഞ്ഞ് മുകളിലേക്ക് നോക്കി അലറുവാൻ തുടങ്ങി….

ഒരു വലിയ പ്രകമ്പനത്തോട് കൂടെ……

ആ ശബ്ദം ഭൂമിയെ പോലും കിടുകിടാ വിറപ്പിച്ചു….

പാറുവിന്റെ ക്യാമറ പിടിച്ച കൈ പേടിയിൽ കിടന്ന് വിറക്കുവാൻ തുടങ്ങി…..

പെട്ടെന്നാണ് അതുണ്ടായത്…….

ആകാശത്തിൽ അതി ശക്തമായ മിന്നലുകൾ രൂപം കൊണ്ടു…..

അതിന്റെ പ്രകാശം ചുറ്റും പരന്നു…..

അതിൽ നിന്നും അവിടെ നിൽക്കുന്ന അസുരന്റെ മുഖം അവർ കണ്ടു……

ആ കരികാല രൂപത്തെ,..,.,.,.,.,

അവരിൽ ആ സത്യം ഉൾക്കൊള്ളുവാൻ സാധിച്ചില്ല…………

എല്ലാം മാറി മറയുന്നു………

കർമ്മവും ന്യായവും മാറ്റി എഴുതപ്പെട്ടു……

അവന്റെ ആ വന്യമായ ക്രോധത്തിൽ വിധി പോലും വിറച്ചുപോയി……

ആ മുഖം………

അത് അവർക്ക് ഏറെ പരിചിതമായിരുന്നു…..

തങ്ങളുടെ ഏറെ പ്രിയപ്പെട്ട ഒരുവൻ…..

ഇന്ദുവിന്റെ കണ്ണുകൾ നിറഞ്ഞു…..

കൂടെ പാറുവിനെയും…..

അവളുടെ ചുണ്ടുകൾ ആ അസുര മുഖത്തിന്റെ പേര് ഉച്ചരിച്ചു..,.,.,.,.,.,.,.,..,

,,,,,,, ഇന്ദ്രേട്ടാ.,…,.,..,,..,.,,.,.,.

എന്റെ ഇന്ദ്രേട്ട..,,.,.,..,.,.,.,.,.,.,….

ഇന്ദു കരഞ്ഞുകൊണ്ട് മൊഴിഞ്ഞു…..

അതേ…

അവരുടെ മുന്നിൽ നിൽക്കുന്ന രൂപം അവന്റെ ആയിരുന്നു…..

ഇതുവരെ കാണാത്ത വന്യമായ ക്രോധത്തിൽ……

അവന്റെ ആ അലർച്ചയിൽ വിധി പോലും വിറച്ചുപോയി……

ഭാഗം 1 അവസാനിച്ചു…..

തുടരും…...

Session 2 update on next page ?

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.