⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

128.

പക്ഷേ അത് അതുകൊണ്ട് മാത്രം അല്ലായിരുന്നു….

അവനിപ്പോൾ അനുഭവിക്കുന്നത് നരക യാതന ആയിരുന്നു….

അസുരന്റെ രക്തം അവന്റെ രക്തത്തിൽ കലർന്നതും അവന്റെ ശരീര അവയവങ്ങൾ മുഴുവൻ ചുട്ട് നീറുവാൻ തുടങ്ങി…..

ഒരു തരത്തിൽ അയാൾ വെന്തു മരിക്കുകയായിരുന്നു…..

ആ പിടച്ചിലും അസ്തമിച്ചു…..

ഒന്നാമൻ പെട്ടെന്ന് എഴുന്നേറ്റ് ജീവനും കൊണ്ട് ഓടി……

അസുരൻ അവന്റെ ആ ഓട്ടം ഒരു പുഞ്ചിരിയോടെയാണ് നോക്കി നിന്നത്…..

താഴെ ഒരു വടിവാൾ കിടന്നിരുന്നു….

അസുരൻ അത് വേഗത്തിൽ എടുത്ത് ആ ഒടുന്നവന്റെ തലക്ക് നേരെ എറിഞ്ഞു….

അത് ഉന്നം പിഴക്കാതെ കറങ്ങി കറങ്ങി അവന്റെ കഴുത്ത് അറത്ത് മുന്നോട്ട് പോയി വീണു…..

കത്തിക്കൊപ്പം അവന്റെ തലയും നിലത്ത് വീണ് ഉരുണ്ടിരുന്നു…..

അങ്ങനെ എല്ലാരുടെയും മരണം ഉറപ്പായി…..

ഇനി അവസാനമായി ബാക്കിയുള്ളത് അവനാണ്……

ഇവരുടെ തലവൻ…. നിതിൻ……

അസുരൻ അവർ ആദ്യം തന്നെ ആക്രമിക്കാൻ വന്നവർ കൊണ്ടുവന്നിരുന്ന കല്ല് പൊട്ടിക്കുന്ന വലിയ തരം ചുറ്റിക കയ്യിൽ എടുത്തു…..

എന്നിട്ട് മറിഞ്ഞു കിടക്കുന്ന ജീപ്പിന്റെ അടുത്തേക്ക് പോയി…..

ആ എൻജിനിൽ നിന്നും പുക വരുന്നുണ്ടായിരുന്നു…..

അസുരൻ നേരെ മലർന്ന് കിടക്കുന്ന ജീപ്പിന്റെ  ഫ്രണ്ട് ഡോർ വലിച്ച് പറിച്ചെടുത്ത് ദൂരേക്ക് എറിഞ്ഞു…..

അതിനുള്ളിൽ നിതിൻ പാതി ബോധത്തിൽ കിടക്കുകയായിരുന്നു……

അസുരൻ അവന്റെ ഷർട്ട് കോളറിൽ പിടിച്ച് പുറത്തേക്ക് എറിഞ്ഞു…..

ആ റോഡ് സൈഡിൽ ഉള്ള ചരലിൽ അവൻ മലന്നടിച്ച് വീണു…..

അപ്പോഴാണ് നിതിന് പോയ ബോധം തിരിച്ചു വരുന്നത് തന്നെ…..

അസുരൻ അവനു നേരെ വന്ന് ആ തല ലക്ഷ്യമാക്കി ചുറ്റിക ഉയർത്തി….

,,,,,, ഹേയ്…,..,.,..ഹേയ്.,.,.,.,.ഹേയ്.,.,.,..,

നിർത്ത്.,.,..,.,പ്ലീസ്,..,.,.,.ഇതൊന്ന് നിർത്ത്..,.,.,.,.

നിതിൻ ഉറക്കെ പറഞ്ഞു…..

അസുരന്റെ കൈകൾ നിശ്ചലമായി….

അവൻ എന്താണ് പറയാൻ പോകുന്നത് എന്ന് കേൾക്കുവാൻ അവൻ തയ്യാറായി നിന്നു….

,,,,,, ടാ…… ആരാടാ നീ……..

ഇതൊക്കെ…..ഇതൊക്കെ എങ്ങനെ…….

എനിക്കൊന്നും വിശ്വസിക്കാൻ കഴിയുന്നില്ല…..

ഞങ്ങൾ എന്ത് ചെയ്തിട്ട……

ആ ഒരു പെണ്ണിന് വേണ്ടിയാണോ ഇതൊക്കെ ചെയ്തത്…….

ഞാൻ ആരാണെന്ന് നിനക്ക് അറിയോ…..

എന്റെ പവർ എന്താണെന്ന് അറിയുമോ…..'””

നിതിൻ അവനെ നോക്കി ചോദിച്ചു…..

അസുരൻ അവന്റെ മുഖത്തേക്ക് നോക്കി….

,,,,,, നിന്റെ പേര് നിതിൻ ഭരത് രാജ്…..

സിറ്റി പൊലീസ് കമ്മീഷ്ണർ ഭരത് രാജിന്റെ ഒരേയൊരു മകൻ…..

പല വമ്പൻ സ്രാവുകളുടെ മക്കളുമായി കണക്ഷൻ ഉള്ളവൻ……

മന്ത്രി മകന്റെ ഉറ്റ സുഹൃത്ത്…….

Am I right………'””

അസുരൻ അവനെ നോക്കി പറഞ്ഞു….

അവന്റെ മുഖത്തെ ആശ്ചര്യം വർധിച്ചു…..

,,,,,,നി..നിനക്ക് എങ്ങനെ ഇതെല്ലാം അറിയാം……

ആരാണ് നീ…….

നിതിൻ ചോദിച്ചു…..

,,,,,, നീ എല്ലാം മറന്നോ നിതിൻ………?

,,,, എന്ത്…….?

,,,,, nov 6 , 2020……..

ഈ ദിവസം നീ ഓർക്കുന്നുണ്ടോ…….

,,,,,, nov 6…….

അന്നെന്താ ഞാൻ ഓർക്കേണ്ടത്…….

,,,,,, ഹ ഹ ഹ ഹ….,…,

നിതിൻ……നിതിൻ…….നിതിൻ……

നീ ഒരുപാട് തെറ്റുകൾ ചെയ്തു നിതിൻ…..

അതാണ് ഇതൊന്നും ഓർത്ത് വയ്ക്കാൻ സാധിക്കാത്തത്……

നിന്റെ തെറ്റിലെ ഇരയുടെ മുഖം പോലും നിനക്ക് ഓർമയില്ല…..

എനിക്ക് സഹതാപം തോന്നുന്നു….

പക്ഷെ നീ നിസ്സാരമായി കാണുന്നത് മറ്റൊരുവൻ അനുഭവിച്ച വേദനയാണ്……..

ആ വേദന ഇനി ആരും അനുഭവിക്കരുത്……

ഈ കഥ തുടങ്ങിയത്‌ ഇവടെ വച്ചാണ്….

ഇത് ഇവിടെ തന്നെ അവസാനിക്കാനും പോകുന്നു……

പുതിയൊരു തുടക്കത്തിനായി…..
You’re game is over…..
എന്റെ വേട്ട ഇവിടെ ആരംഭമാവുകയാണ്……””””

അസുരൻ പറഞ്ഞു നിർത്തി……

എന്നിട്ട് വീണ്ടും ചുറ്റിക പൊക്കി….

,,,,, പ്ലീസ്………. സ്റ്റോപ്പ്……..,.,. ഒന്ന് നിർത്തു.,.,..,.,

എന്നെ കൊല്ലുന്നതിന് കാരണം പറയു.,..,.,,.

എന്തായാലും നമുക്ക് പരിഹാരം ഉണ്ടാക്കാം,.,…,.

എത്ര പണം വേണമെങ്കിലും തരാം ഞാൻ…..

എന്നെ കൊല്ലരുത്…..'””

അവൻ പറഞ്ഞു….

,,,,,, ഹ ഹ ഹ ഹ .,.,.,.,.,.,..,.

മരിക്കുമ്പോൾ പോലും ഇങ്ങനെ വിലപേശൽ നടത്താൻ മനുഷ്യനെ സാധിക്കു……..

പിന്നെ കാരണം……

കാരണം ഉണ്ട്.,..,.,.,.,.,. അത് നിനക്ക് പിന്നാലെ ഒരുത്തനെ കൂടെ അങ്ങോട്ട് വിടുന്നുണ്ട്……

അവനോട് പറഞ്ഞു വിടാം……

എല്ലാം അവൻ തന്നെ പറഞ്ഞോളും……

HAve a nice death……

Bad to meet you….. bitch'””

 

അസുരൻ അത്ര മാത്രം പറഞ്ഞു……

അടുത്ത നിമിഷം അവൻ ഒരു പ്രാന്തൻ പോലേ നിതിന്റെ ദേഹത്തേക്ക് ചുറ്റിക കൊണ്ട് അടിക്കുവാൻ തുടങ്ങി…..

അവന്റെ ശരീരം ആ മണ്ണിൽ കിടന്ന് ചതഞ്ഞ് അരഞ്ഞു…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.