127.
ആ മൂന്നുപേരും തങ്ങൾക്ക് കയ്യിൽകിട്ടിയ വടിവാളും… ചുറ്റികയും…. കമ്പി വടിയും എടുത്ത് അവനെ ആക്രമിക്കുവാൻ സജ്ജരായി നിന്നു…..
എതിരെ ഏകനായി അസുരനും…..
പെട്ടെന്ന് ആ മൂന്നുപേരും അസുരന് നേരെ ഓടി അടുത്തു…..
അവരുടെ ആ വരവ് ആസ്വദിച്ചുകൊണ്ട് അവനും നിന്നു…..
ഒന്നാമൻ വന്നത് ഒരു കത്തി കൊണ്ടായിരുന്നു….
അവൻ അത് അയാളുടെ കഴുത്തിന് നേരെ വീശിയതും അവൻ വെട്ടി തിരിഞ്ഞ് അതിൽ നിന്നും ഒഴിഞ്ഞു മാറി…..
രണ്ടാമൻ വന്നത് ഒരു ചുറ്റിക കൊണ്ട് അസുരന് നേരെ ഓടി വന്നു…..
പെട്ടെന്ന് അവന്റെ ചുറ്റിക പിടിച്ച ആ കയ്യിലേക്ക് അസുരൻ തന്റെ ചൂണ്ട് വിരലും നടുവിരലും മടക്കി അടിച്ചു….
ആ കയ്യിലെ ബലം മുഴുവൻ എങ്ങോ പോയ് മറഞ്ഞു…… അതൊരു മർമ്മ പ്രയോഗം ആയിരുന്നു….. അവന്റെ ഞരമ്പിന്റെ സ്ഥാനം വരെ മാറ്റാൻ കഴിവുള്ള മർമ്മ പ്രയോഗം….
ആ കൈ മരവിക്കാൻ തുടങ്ങി….
കയ്യിലേക്ക് വരുന്ന ഞരമ്പിലെ രക്തയോട്ടം നിലച്ചിരുന്നു……
കയ്യിൽ ഇരുന്നിരുന്ന ചുറ്റിക താഴെക്ക് വീണു….
പക്ഷെ നിലത്ത് വീഴും മുന്നേ അസുരനത് തന്റെ കയ്യിൽ ആക്കിയിരുന്നു……
അവന് തൊട്ട് പുറകെ വരുന്ന മൂന്നാമനെ അസുരൻ നോക്കി….
ആ ചുറ്റിക അതി വേഗത്തിൽ അവന്റെ തലയിലേക്ക് എറിഞ്ഞു…..
ചുറ്റികയുടെ പിൻഭാഗത്തെ രണ്ട് കൊക്ക് വരുന്ന ഭാഗം മൂന്നാമന്റെ തലയിലേക്ക് ആഴ്ന്നു ഇറങ്ങിയിരുന്നു…..
ഇതെല്ലാം നടന്നത് വെറും 5 സെക്കന്റ് കൊണ്ടാണ്…..
അസുരൻ പെട്ടെന്ന് തിരിഞ്ഞു…..
അവിടെ അവനെ വരവേറ്റത് ഒന്നാമന്റെ കയ്യിലെ കൂർത്ത കഠാര ആയിരുന്നു….
അത് അസുരന്റെ നെഞ്ചിലേക്ക് കുത്തി ഇറങ്ങി…..
കയ്യിന്റെ ബലം നഷ്ടമായ രണ്ടാമനിലും അത് കുത്തി ഇറക്കിയ ഒന്നാമനിലും വല്ലാത്തൊരു ആശ്വാസം നിറഞ്ഞു…..
തങ്ങളുടെ കാലൻ ഇവിടെ അവസാനിച്ചു എന്ന് കരുതി ആശ്വസിച്ചു…..
പെട്ടെന്ന്…….
അവന്റെ കൈകളിൽ അസുരന്റെ കൈ വീണു…..
ഒന്നാമനിലും അത്ഭുതം അണപൊട്ടി ഒഴുകി…..
കാരണം അവൻ കഠാര കയറ്റിയ ഇടം ഹൃദയമാണ്…..
അങ്ങനെ ഇരിക്കുമ്പോൾ ഈ സമയം കൊണ്ട് അവൻ മരിച്ചിരിക്കണം…..
എന്നാൽ അസുരൻ മരിച്ചിരുന്നില്ല…..
അസുരൻ തന്റെ ഒരു കൈ കൊണ്ട് ഒന്നാമനെ തള്ളി….
ആ തള്ളിന്റെ ബലത്തിൽ തന്നെ അവനൽപ്പം പുറകോട്ട് തെറിച്ചു പോയി വീണു…..
താഴെ വീണിട്ടും ശരീരം നൊന്തിട്ടും ഒന്നാമൻ പെട്ടെന്ന് എഴുന്നേറ്റ് ഇരുന്ന് അസുരനെ നോക്കി….
ആ മുഖത്ത് ഇപ്പോഴും ആ പുഞ്ചിരി നിലനിൽക്കുന്നുണ്ട്……
ഒപ്പം ഹൃദയത്തിൽ ആ കഠാരയും ഉണ്ട്…..
അതിൽ നിന്നും രക്തം പുറത്തേക്ക് ഒഴുകിയിരുന്നു…..
എന്നാൽ അസുരൻ അതൊന്നും കാര്യമാക്കാതെ ആ കഠാര ഹൃദയത്തിൽ നിന്നും ഊരി എടുത്തു….
അതിൽ മുഴുവൻ അയാളുടെ രക്തം ആയിരുന്നു….
ഒരുതരം കറുത്ത രക്തം…..
പെട്ടെന്ന് അവരെ ഞെട്ടിച്ചുകൊണ്ട് ഒരു കാര്യം അവിടെ നടന്നു……
അവന്റെ കഠാര കയറ്റിയ വിടവിലൂടെ ഒരു നീല പ്രകാശം വെളിയിൽ വന്നു….
അത് പതിയെ അവന്റെ മുറിവിനെ അടയാളം പോലും ഇല്ലാതെ അടച്ചുകളഞ്ഞു……..
കാണുന്നത് എല്ലാം ഓരോ മായ കാഴ്ചകൾ ആയിരുന്നു…..
നടക്കുന്നത് സത്യമോ കള്ളമോ എന്ന് അവർക്ക് തിരിച്ചറിയുവാൻ സാധിക്കാത്ത അവസ്ഥയിൽ എത്തി…..
അസുരൻ പെട്ടെന്ന് ആ കത്തികൊണ്ട് രണ്ടാമന്റെ നേർക്ക് പാഞ്ഞു…..
എന്നിട്ട് ആ നെഞ്ചിലേക്ക് അസുരന്റെ ചോര കലർന്ന കത്തി കുത്തി ഇറക്കി…..
,,,,,,,ആ.,..,.,.,.ആ,..,.,.,,.,…ആഹ്,.,.,.,..,.,.ഹ്.,.,.,.,.,.,'””
പൂർവ്വാധികം ഉച്ഛത്തോടെ അവൻ അലറി വിളിച്ചു………
പുറമെ കാണുന്ന ഒന്നാമന്റെ കണ്ണിൽ അവന്റെ നെഞ്ചിൽ കത്തി കയറിയതിനാൽ മാത്രമാണ് അവൻ നിലവിളിക്കുന്നത് എന്നായിരുന്നു…..
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa