125.
അസുരന്റെ ചെവികളിൽ ഒരുവന്റെ കാൽ പെരുമാറ്റം പുറകിൽ നിന്നും കേൾക്കുവാനിടയായി…..
അവൻ പൊടുന്നനെ തിരിഞ്ഞു…..
അതേ സമയം തന്നെ ഒരു ചുറ്റിക അവന്റെ മുഖത്ത് പതിക്കുകയും ചെയ്തു…..
അവനു പിന്നിലൂടെ വന്ന് ആക്രമിച്ചതാണ് അവരിൽ ഒരാൾ…..
ആ ചുറ്റിക പിടിച്ചവന്റെ ചുണ്ടിൽ ഒരു ചിരി വന്ന് നിറഞ്ഞു…..
ആ ആയുധം മുഴുവൻ അവന്റെ ചോര ആയിരുന്നു….
എന്നാൽ അവന്റെ മുഖത്തെ ചിരിക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല…..
അസുരൻ വീണ്ടും ഉയർന്നു…..
ആ മുഖത്ത് അടി കൊണ്ട ഭാവമോ വേദനയോ ഇല്ല…..
നിർവികാരം മാത്രം…..
അവന്റെ(അസുരന്റെ) താടി എല്ല് ഒടിഞ്ഞു തൂങ്ങിയിരുന്നു…..
അസുരൻ അയാളെ നോക്കികൊണ്ട് തന്നെ തന്റെ ഒടിഞ്ഞു തൂങ്ങിയ താടിയിൽ പിടിച്ചു…..
എന്നിട്ട് രണ്ട് അമർത്തി അത് സാധാരണ രീതിയിൽ ആക്കി…..
വളരെ എളുപ്പത്തിൽ…..
കണ്ട് നിന്നവർക്ക് അത്ഭുതം നിറഞ്ഞു……
കാരണം ആ ഭാഗത്ത് അടി കൊണ്ടാൽ ജീവൻ പോലും പോകും…..
പക്ഷെ അവനൊന്നും പറ്റിയിട്ടുമില്ല…..
അയാൾ പേടിയോടെ പുറകോട്ട് നീങ്ങി….
എന്നാൽ അസുരൻ അവനെ വിട്ടില്ല…..
വേട്ടയാടാനുള്ള വേറിയോടെ അവൻ കോളറിൽ പിടിച്ച് തന്നോട് ചേർത്ത് നിർത്തി…..
എതിരെ നിൽക്കുന്ന അസുരനെ കണ്ട് അയാൾ നന്നേ ഭയന്നിരുന്നു…..
അവന്റെ ശരീരം അനിയന്ത്രിതമായി വിറയ്ക്കുവാൻ തുടങ്ങി…..
ആ ചുറ്റിക താഴേക്ക് വീണു……
,,,,,,, വെ….വെ…വേണ്ട………..
എന്നെ ഒന്നും ചെയ്യരുത്………………'””
അവൻ വിറച്ചുകൊണ്ട് പറഞ്ഞു…..
അസുരൻ അവന്റെ മുഖത്തേക്ക് നോക്കി….
എന്നിട്ട് ഭ്രാന്തമായി ചിരിച്ചു…..
,,,,,,,, നിന്റെ തെറ്റുകളുടെ കാഠിന്യം എന്താണെന്ന് നിനക്ക് അറിയേണ്ടേ……
നിന്നാൽ വേദനിച്ചവരുടെ വേദന നിനക്ക് അറിയേണ്ടേ…….
ഇന്നാണ് ആ ദിനം…….
നിന്റെ കർമ്മ ഫലം ഞാൻ തരാം……
Feel the pain…….'”””
അസുരൻ ഇത്രയും അവന്റെ മുഖം നോക്കി പറഞ്ഞു…….
ശേഷം തന്റെ കണ്ണുകൾ കൊണ്ട് അവന്റെ കണ്ണുകളിലേക്ക് നോക്കി…….
അയാളിലെ പിടച്ചിൽ നിലച്ചു….
അവൻ അസുരന്റെ ഹിപ്നോറ്റൈസ് വരുതിയിൽ വരുകയായിരുന്നു……..
ഇത് കണ്ടുനിന്നവർക്ക് ഒന്നും മനസ്സിലായില്ല…..
പെട്ടെന്ന് അയാളുടെ ശരീരം പിടയുവാൻ തുടങ്ങി…..
അവന്റെ മനസ്സ് മറ്റ് ചില ലോകത്തേക്ക് പോയിരുന്നു…….
ഇരുട്ടിന്റെ ലോകം……
പാപത്തിന്റെ ലോകം………
ദുഷ്ട്ട ആത്മാക്കളുടെ തടവറ…..
അവിടെ പല പല ശബ്ദങ്ങൾ അവൻ കേട്ടു…..
കുറേ സ്ത്രീ ശബ്ദങ്ങൾ…..
കുറേ കുട്ടികളുടെ ശബ്ദങ്ങൾ…..
ചിലരുടെ ദയനീയമായി കരച്ചിലുകൾ…..
എല്ലാ ശബ്ദവും ചേർന്ന് അവന്റെ ചെവി പൊട്ടുന്ന പോലെ തോന്നി…… എല്ലാം തന്റെ കർമ്മത്തിൽ നിന്നും ഉണ്ടായ കർമ്മ ഫലങ്ങൾ ആണ്……
പെട്ടെന്ന് ശരീരം വെന്ത് നീറുവാൻ തുടങ്ങി….
ദേഹം ചുട്ട് നീറുന്നത് പോലെ…..
തുടയിൽ ഇരുമ്പ് ദണ്ഡ് കുത്തി കയറ്റുന്നത് പോലെ……
ഹൃദയത്തിൽ കഠാര കുത്തി ഇറക്കുന്നത് പോലെ….
ലിങ്ക ഭാഗത്ത് ആസിഡ് ഒഴിച്ചാൽ ഉണ്ടാകുന്ന പൊള്ളൽ അനുഭവപ്പെടുന്നത് പോലെ…..
തലയിൽ ആരോ ചുറ്റികക്ക് അടിക്കുന്നത് പോലെ….
അങ്ങനെ പല പല വേദനകൾ അയാൾ ഒരേ സമയം ഒരേപോലെ അനുഭവിച്ചു…..
അയാളിലെ നീച ആത്മാവ് കൊടൂരമായി മരണ വേദനയിൽ കിടന്ന് പിടഞ്ഞു……
അവസാനം ആ പിടച്ചിൽ നിലച്ചു…..
അയാളുടെ ഉള്ളിലെ ആത്മാവ് ആവിയായി പോയിരുന്നു…..
ഒപ്പം അയാളുടെ ശരീരം ഒരു ശവ ശരീരമായും മാറിയിരുന്നു….അസുരൻ അവനെ താഴേക്ക് ഇട്ടു…..
അയാളുടെ കണ്ണുകൾ കനൽ കട്ട പോലെ കറുത്തിരുന്നു…..
ആ 8 പേർ എന്ത് ചെയ്യണമെന്ന് പോലും അറിയാതെ ഒരേ നിൽപ്പ് നിന്നു……..
അസുരൻ പെട്ടെന്ന് കണ്ണുകൾ അടച്ച് മുകളിലേക്ക് കൈ പൊക്കി…..
എന്നിട്ട് താഴേക്ക് കാണിച്ചു…..
ചെവിയുടെ കർണ്ണ നാളം വരെ പൊട്ടുന്ന ഒച്ചത്തിൽ ഒരു ഇടിമിന്നൽ ഭൂമിയിലേക്ക് പത്തിച്ചു…..
അത് കണ്ടവർ നിന്നിടത്ത് നിന്ന് സൈഡിലേക്ക് ചാടി…..
അവിടമെങ്ങും ഒരു സ്ഫോടന ശബ്ദം നിറഞ്ഞു…..
സൈഡിലേക്ക് ചാടുയവർ പതിയെ കണ്ണ് തുറന്നു…..
എന്നിട്ട് അവർ നേരത്തെ നിന്നിടത്തേക്ക് നോക്കി…..
അവിടെ കണ്ട കാഴ്ച അവരുടെ ഹൃദയത്തെ തന്നെ ഒരു നിമിഷത്തേക്ക് നിർത്തി വച്ചു…..
ഇടി മിന്നലിൽ വെന്ത് ഉരുകിയ നാല് ശവ ശരീരങ്ങൾ…..
അവരുടെ കൂടെ ഉണ്ടായിരുന്നവരുടെ ശവ ശരീരങ്ങൾ……
അവർ 3 പേരും അവിടെ ഇരുന്നുകൊണ്ട് വാ വിട്ട് നിലവിളിച്ചു…..
നാലാമൻ അവിടെ ഇല്ലായിരുന്നു…..
അസുരന്റെ കണ്ണുകൾ അവനെ തിരഞ്ഞു…..
ആ നാലാമനെ……
ഇവരുടെ തലവൻ നിതിനെ……
പെട്ടെന്ന് അവരുടെ ജീപ്പ് സ്റ്റാർട്ട് ആവുന്ന ശബ്ദം അവിടെ മുഴങ്ങി…..
അസുരൻ അങ്ങോട്ട് നോക്കി……
നിതിൻ ജീപ്പ് എടുത്ത് രക്ഷപ്പെടാൻ നോക്കുകയാണ്…..
അവൻ സമയം ഒട്ടും പാഴാക്കാതെ ഭയത്തിന്റെ നിറവാൽ വണ്ടി മുന്നോട്ടേക്ക് എടുത്തു…..
അതിനൊപ്പം തന്നെ അസുരനും പാഞ്ഞിരുന്നു…..
അവൻ വെടിയുണ്ടയുടെ വേഗത്തിൽ ആ ജീപ്പിനെ മറികടന്ന് ഓടി…..
ഒട്ടും വൈകാതെ തന്നെ അവനതിന് വട്ടം വച്ച് നിന്നു…..
എന്നാൽ നിതിൻ വണ്ടി നിർത്തിയില്ല….
അവൻ ആക്‌സിലേറ്റർ ചവിട്ടി വേഗത കൂട്ടി….
ഒരു പുഞ്ചിരിയോടെ മുന്നിൽ അസുരനും…..
പൊളി ❤?????
Aa story angu veruppichu kalanju climax theere poraa