⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

123.

അവൾ ഒന്നും ചെയ്യുവാനാവാതെ നിസ്സഹായ ആയി അവർക്ക് മുന്നിൽ കൈ കൂപ്പി കരഞ്ഞു…..

എന്നാൽ അവരിൽ അനുകമ്പ മനുഷ്യത്വം എന്നീ വികാരങ്ങൾ ഇല്ലായിരുന്നു…..

അവളിലെ ആ യാചനയിലും കരച്ചിലിലും പോലും അവർ കാമ സുഖം കണ്ടെത്തി…….

അവർ ഒരുപാട് അടുത്തിരുന്നു….

അവരുടെ കഴുകൻ കൈകൾ അവളുടെ രഹസ്യ ഭാഗങ്ങൾക്ക് നേരെ ഉയർന്നു…

പെട്ടെന്ന്…………

,.,.,..,….ഹ്യു…,.,.,.,.,.,.,.,.,.,..,.,.,,.,.,.,..,

എന്തിന്റെയോ ഒരു ഭീകര ശബ്ദം അവിടെ മുഴങ്ങി…..

അവരിൽ ചിലർ തിരിഞ്ഞു നോക്കി….

സെക്കൻ്റുകളുടെ ദൈർഘ്യത്തിൽ ഒരു തീഗോളം പോലെ ഒന്ന് അവർക്ക് നേരെ വരുന്നത് കണ്ടു……..

അത് നേരെ വന്ന് പതിച്ചത് അവരുടെ ആ കാറിന് മുകളിൽ ആയിരുന്നു……

അതിനെ ഡോറുകളിലെയും പിന്നിലെയും മുന്നിലെയും ഗ്ലാസുകൾ പൊട്ടി തവിട് പൊടിയായി…..

വണ്ടി തന്നെ പാതി ചളുങ്ങിയ പരുവമായി മാറി…..

അതിലെ എഞ്ചിനിലെ പുക അവിടമെങ്ങും നിറഞ്ഞു….

അവർ അതിനിടയിലൂടെ ആ കാറിന് മുകളിലേക്ക് നോക്കി…..

അവിടെ കണ്ട കാഴ്ച അവരെ ശരിക്കും ഞെട്ടിച്ചു…..

ഒരു മനുഷ്യൻ…..

സർവ ശക്തനായ ഒരു മനുഷ്യൻ…..

വന്യമായ ചുവന്ന കണ്ണുകൾ ഉള്ള ഒരു മനുഷ്യൻ….

ഒരു പൂർണ്ണ അസുര രൂപം…..

അവനിൽ ഒഴുകുന്നത് ക്രോധം ആയിരുന്നില്ല….

പക ആയിരുന്നു…. അടങ്ങാത്ത പക…..

ആ ശരീരത്തിലൂടെ കനലിൽ നിന്നും ഉയരുന്നത് പോലെ ആവി പറക്കുന്നുണ്ടയിരുന്നു…..

ഇത് കാണുന്നവർക്ക് എന്താണ് സംഭവം എന്ന് പോലും അറിയാത്ത അവസ്ഥ ആയിരുന്നു….

ആ 14 പേരും ഇത് തങ്ങൾ ഉപയോഗിച്ച ലഹരിയുടെ മായക്കാഴ്ച ആണോ എന്ന് വരെ സംശയിച്ചു…..

ആ പെണ്‍കുട്ടി ഇതവളെ രക്ഷിക്കാൻ വന്ന രക്ഷകനായി കാണാനാണ് ആഗ്രഹിച്ചത്……

,,,,,, ടാ…… ഞാൻ കാണുന്നത് ആണോ നീ കാണുന്നത്……

അവരിൽ ഒരുവൻ മറ്റൊരാളോട് ചോദിച്ചു…..

അവൻ അതെയെന്ന് തലയാട്ടി…..

പെട്ടെന്ന് ആ കാറിന് മുകളിൽ ഉള്ളവൻ നിലത്തേക്ക് ചാടി…..

അവന്റെ കാല് വന്ന് പതിച്ച ഇടത്തെ മണ്ണ് ഇരു ഭാഗത്തേക്ക് വായുവിലേ വായു ആയി ഉയർന്ന് പൊങ്ങി……….

അവൻ തന്റെ കണ്ണുകളാൽ അവരെ  നോക്കി…..

അവർ അവനെയും…..

അവരിലെ രക്തം കാണുവാൻ അവന്റെ സിരകളിൽ അഗ്നി പടരുകയായിരുന്നു……

പക്ഷെ ഇതിനിടയിൽ ഒരു അപരിചിതമായ ഒരു രക്ത മണം അവന്റെ സുരകളിൽ കയറി…..

ആ പെണ്ണിന്റെ…..

അവൻ അവളെ നോക്കി…..

മാനത്തിന് വേണ്ടി അപേക്ഷിക്കുന്ന ഒരു പാവം പെണ്ണ്…..

അവളുടെ മുഖം കരഞ്ഞു വാടിയിരുന്നു…..

ആ കണ്ണുകൾ തന്നെയാണ് നോക്കുന്നത്…..

പ്രതീക്ഷയുടെ തിരി നാളം അവളിൽ ഇപ്പോഴും അവശേഷിച്ചിരുന്നു…..

അവനുള്ളിലെ കോപം പെട്ടെന്ന് കെട്ടണഞ്ഞു….

മനസ്സിൽ മറ്റ് പല ചിന്തകൾ ആയിരുന്നു….

ആ കണ്ണിന്റെ നിറം പോലും മാറി…..

ക്രൂരതയുടെയും വന്യതയുടെയും വിനാശത്തിന്റെയും ചുവന്ന അഗ്നി നിറം അസ്തമിച്ചു…..

ആ കണ്ണുകൾ കരുണയുടെയും….

സ്നേഹത്തിന്റെയും….

സംരക്ഷണത്തിന്റെയും….

ദുഃഖങ്ങളുടെയും പൊതു മുഖ ചിത്രമായ നീലിച്ച കണ്ണുകൾ ആയി മാറി…..

ഒപ്പം അത് നിറയുകയും ചെയ്‌തിരുന്നു…..

അവളുടെ കണ്ണുനീരിലും നിസഹായതായിലും  അവൻ കണ്ടിരിന്നത് മറ്റൊരു പെണ്ണിനെ ആയിരുന്നു….

തനിക്ക് പറ്റിയ തീരാനഷ്ടത്തെ…..

എന്തോ ഉൾപ്രേരണയാൽ അവൾ അവനു നേരെ ഓടി…..

,,,,,, ഏട്ടാ…..,.,.,..,.,.,

അവൾ കരഞ്ഞുകൊണ്ട് വിളിച്ചു…..

ആ മുഖത്തേക്ക് നോക്കുകയല്ലാതെ അവനൊന്നും പ്രതികരിച്ചില്ല…..

അവൾ തന്റെ കൈ അവന് നേരെ കൂപ്പി പിടിച്ചു….

,,,,, ഏട്ടാ…….

ഏട്ടൻ ആരാണ് എന്താണ് എന്നൊന്നും എനിക്കറിയില്ല…….

ഇവർ എന്നെ ഉപദ്രവിക്കാൻ വന്നവർ ആണ്…….

ആരെ സഹായത്തിന് വിളിക്കുമെന്ന് അറിയില്ല…..

എന്റെ മാനമാണ് ഇവർ ചോദിക്കുന്നത്…..

ഒരു പെണ്ണായ എനിക്കത് കൊടുക്കാൻ സാധിക്കില്ല….

എനിക്കൊരു ചേട്ടായി മാത്രേ ഉള്ളു……

ചേട്ടായിക്ക് ഞാനും……

എനിക്ക് വല്ലതും പറ്റിയ ആ പാവം ചങ്ക് പൊട്ടി മരിക്കും…..

രക്ഷിക്കണം…….

എന്നെ രക്ഷിക്കണം…,,.,..,,.,..,,.,.,.'””

അവൾ കൈ കൂപ്പി കരഞ്ഞുകൊണ്ട് പറഞ്ഞു…..

അവനും അത് കേട്ട് കണ്ണുനീർ വാർക്കുകയായിരുന്നു…..മറ്റ്‌ ചില ഓർമകളാൽ…..

അവന്റെ ആ മൗനം അവളെ കൂടുതൽ തളർത്തി…..

അവൾ നിലത്ത് മുട്ട് കുത്തി നിന്ന് കരയുവാൻ തുടങ്ങി…..

ഈ നേരം ആ 14 പേരും പഴയ നിലയിലേക്ക് തിരിച്ചു വന്നിരുന്നു….

,,,,,,,, ടാ…….. ആരാടാ നീ…,…,..,.,.,.,,,.

എങ്ങനാട ഇവിടെ എത്തിയത്.,.,.,.,..,.,

ഞങ്ങടെ കാറിന് എന്ത് പറ്റി..,..,,..

അവരിൽ ഒരാൾ ചോദിച്ചു……

ലഹരി ബോധത്താൽ പറയുന്ന വാക്കുകൾക്ക് ഒരു പൊരുളും ഇല്ലായിരുന്നു……

അവൻ ഒന്നും മിണ്ടാതെ നിന്നു…..

,,,,,, നീ ആരാടാ……

ഇവളെ രക്ഷിക്കാൻ വന്ന രക്ഷകനോ……

വേണ്ട മോനെ……

വേഗം സ്ഥലം വിട്ടൊ……

ഞങ്ങൾക്ക് നേരെ വന്നാൽ പൊടി പോലും കാണില്ല…….'””

വീണ്ടും മറ്റൊരുവാൻ പറഞ്ഞു…..

എന്നാൽ ഇത്തവണയും അവൻ മൗനം ആയിരുന്നു…..

അവന്റെ ആ നീല കണ്ണുകൾ അവളിൽ തന്നെ ആയിരുന്നു…..

നിലത്ത് ഇരുന്ന് പൊട്ടി കരയുന്ന തന്റെ ഇരു തോളിലും രണ്ട് കൈകൾ അമർന്നു….

അവൾ ഭയത്തോടെ കണ്ണ് തുറന്ന് നോക്കിയപ്പോൾ തനിക്ക് മുന്നിൽ ആ നീല കണ്ണുകാരൻ ആയിരുന്നു….

ആ നോട്ടത്തിൽ വാത്സല്യവും സ്നേഹവും നിറഞ്ഞിരുന്നു….

അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു…..

എന്നിട്ട് അവനെ നോക്കി……

ഉള്ളിലെ പേടിയെല്ലാം എങ്ങോ പോവുകയായിരുന്നു….

അവൻ അവളെ പിടിച്ച് തന്റെ പുറകിലേക്ക് നിർത്തി……

എന്നിട്ട് ആ മനുഷ്യ മൃഗ കൂട്ടങ്ങളെ നോക്കി…..

എല്ലാവരുടെയും കാമ കണ്ണുകൾ അവൾക്ക് നേരെ ആയിരുന്നു……

,,,,,, ടാ…….,.,..,..,.,.

അവളെ ഇങ്ങ് പിടിച്ചുകൊണ്ട് വാടാ,.,..,,..,.,.,.,.,

ആ കൂട്ടത്തിലെ നിതിൻ എന്ന അവരുടെ തലവൻ പറഞ്ഞു..,.,.,..,.,.,,

അത് കേട്ടതും അവരിൽ ഒരുവൻ  ആർത്തിയോടെ അവൾക്ക് നേരെ പോയി….

അവൾ അസുരന്( തൽക്കാലം ഈ രൂപത്തെ അസുരൻ എന്ന നാമത്തിൽ കാണിക്കുന്നു…) പിന്നിൽ ഒളിച്ചു നിൽക്കുകയായിരുന്നു…..

അവളെ പിടിക്കാൻ വന്നവന്റെ കൈ അവൾക്ക് നേരെ ഉയർന്നു…….

പെട്ടെന്ന്…,.,.,..,..,..,

ആ,.,.,.,.,..,,.,….,.,.,.,.,.,.,ഹ്.,.,.,..,.,..,.,

അയാളുടെ അതി ഭയാനകമായ അലർച്ച അവിടെ ഉയർന്നു…….

അത് കണ്ട് നിന്നവർ നല്ലരീതിയിൽ ഷോക്ക് ആയിരുന്നു…..

അവൻ നിലത്തേക്ക് വീണ് രണ്ട് പിടച്ചിൽ പിടഞ്ഞ ശേഷം മരണപ്പെട്ടു….. അവന്റെ കഴുത്തിൽ ആഴത്തിലുള്ള 3 വരകൾ ഉണ്ടായിരുന്നു…..

ഒപ്പം അസുരന്റെ വലത് കയ്യിൽ അയാളുടെ കട്ട ചോരയും……

ആ വിരലുകളിലെ നഖം നീണ്ട് പൊങ്ങിയാണ് നിന്നിരുന്നത്…….

പെട്ടന്നത് അകത്തേക്ക് താണ് ഇറങ്ങി പഴയ രീതിയിൽ ആയിരുന്നു…..

ആ പെണ്ണും ആകെ ഷോക്ക് ആയാണ് നിൽക്കുന്നത്…….

പെട്ടെന്ന് സ്വബോധം വന്ന അവൾ ഉറക്കെ അലറി…..

,,,,,,, ശ്ശ്………………….

ആ അലർച്ച കേട്ടതും അസുരൻ വേഗത്തിൽ അവളെ തിരിഞ്ഞു നോക്കികൊണ്ട് ഒരു പ്രത്യേക ഈണത്തിൽ മിണ്ടരുതെന്ന്‌ പറഞ്ഞു…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.