⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

122.

ഇതെല്ലാം രണ്ടു കണ്ണുകൾ നിരീക്ഷിക്കുന്നത് അവർ അറിഞ്ഞിരുന്നില്ല……

അവൻ……

അവരുടെ കർമ്മ ദേവൻ…..

അവരുടെ അന്തകൻ…..

അവരുടെ ജീവൻ അപഹരിക്കാൻ വന്ന യമ ദേവൻ……

അവൻ അവരിൽ നിന്നും അകലെയാണ്…..

ഒരുപാട്……

അവർ നിന്നിരുന്ന ഇടത്ത് നിന്ന് 100 മീറ്റർ അപ്പുറേ………

ഒരു 30 നില ആഡംബര കെട്ടിടത്തിന് മുകളിൽ…..

ഇരുട്ടിൽ അവന്റെ വജ്രത്തിന്റെ തിളക്കമുള്ള ചുവന്ന കണ്ണുകൾ ജ്വലിച്ചു കത്തി നിന്നു……

ഇടക്കിടെ വരുന്ന ഇടിമിന്നാലുകൾ അവന്റെ മുഖത്തെ വന്യത വ്യക്തമാക്കി…..

അയാൾ വെറുമൊരു പാന്റ് മാത്രമാണ് ധരിച്ചിരുന്നത്……

ഉരുക്കിന്റെ ശരീരം…..

അതിൽ മുഴുവൻ അപരിചിതമായ ഒരു ലിപിയാൽ പച്ച കുത്തിയിരിക്കുന്നു…..

ആ നെഞ്ചിൽ രണ്ട് പാമ്പുകളുടെ രൂപ രേഖ….

ദേവ സ്വഭാവം വെളിപ്പെടുമ്പോൾ വരുന്ന നീല കണ്ണുകളും….

അസുരൻ ഗുണം വെളിപ്പെടുമ്പോൾ വരുന്ന ചുവന്ന കണ്ണുകളും…..

ഒപ്പം മാന്ത്രിക മായാജാലം വിദ്യകൾ കാണിക്കുന്ന സ്വർണ്ണ കണ്ണുകൾ……

അവനിപ്പോ ക്രോധ മുഖനാണ്…..

സംഹാര രുദ്രൻ…….

അകലെ നിൽക്കുന്ന ആ 14 മനുഷ്യ മൃഗങ്ങളുടെ ചോരയുടെയും ശരീര വിയർപ്പിന്റെയും മണം അവന്റെ സിരകളിൽ ചൂട് പിടിപ്പിച്ചു…..

” ക്രാ….ക്…….ഹ്…….”

അവനിൽ നിന്നും മൃഗത്തിന്റെയും മനുഷ്യന്റെയും ഇടലർന്ന ശബ്ദത്തിൽ ഒരു മുരളിച്ച കേട്ടു……

അവൻ വേട്ടക്ക് തയ്യാറാവുകയായിരുന്നു……

പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു കറുത്ത തുണി എടുത്ത് മുഖത്ത് കെട്ടി അവൻ തന്റെ മുഖത്തെ മറച്ചു…..

എന്നിട്ട് നിന്നിടത്ത് നിന്ന് നാലടി പുറകോട്ട് വച്ചു…..

പ്രകൃതി അവന്റെ ചലനങ്ങൾക്കൊത്ത് ആടുന്ന ഒരു കളിപ്പാവ ആവുകയായിരുന്നു…..

കാറ്റ് അവന്റെ മാർഗ്ഗ ദിശയിലേക്ക് ശക്തിയിൽ വീശാൻ തുടങ്ങി …….

വന്യമായ ആ കർമേഘത്താൽ നിറഞ്ഞു നിന്നിരുന്ന ആകാശത്ത് നിന്നും ഒരു മിന്നൽ പിണർ അതി ശക്തമായി ഭൂമിയിലേക്ക് പതിച്ചു……

അത് കൊണ്ടത് അവന്റെ ദേഹത്ത് ആയിരുന്നു…..

അവന്റെ ശരീരം ആ മിന്നൽ പ്രകാശത്താൽ കത്തി ജ്വലിക്കാൻ തുടങ്ങി…..

അത് അവനെ വായുവിലൂടെ മുകളിലേക്ക് ഉയർത്തി……

,,,,,,, ആ,..,,…….,..,.,.,..,.,ഹ്.,…,.,,..'””

വാനിൽ ഉയർന്ന് നിന്നിരുന്ന അവൻ ഉറക്കെ അലറി…..

അതിന്റെ പ്രകമ്പനം ആ പ്രദേശത്ത് മുഴുവൻ നിറഞ്ഞു…..

പെട്ടെന്ന് ഒരു വെടിയുണ്ട പോലെ അവർക്ക് നേരെ പറന്നു……

■☆☆☆☆★☆☆☆☆■

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.