⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

119.

ഏറണാംകുളം സിറ്റി രാത്രി 12 മണി…..

അന്തരീക്ഷം കൂടുതൽ വന്യമാവുകയായിരുന്നു…….

ആകാശത്ത് പൂർണ്ണ പ്രഭയോടെ ഉദിച്ചു നിൽക്കുന്ന പൂർണ്ണ ചന്ദ്രൻ കാർമേഘങ്ങൾക്ക് പുറകിൽ ഒളിക്കുകയായിരുന്നു….

ചുറ്റിനും കാറ്റ് വേഗതയിൽ വീശുവാൻ തുടങ്ങി…..

ചുറ്റുവട്ടത്തെ തെരുവുനായ്ക്കൾ ഭീതിയോടെ കരയുന്നുണ്ട്……

ഈ സമയം ആ റോഡിലൂടെ ഒരു ksrtc bus വരുകയായിരുന്നു…..

അത് ആ ബ്രഡ്ജ് താണ്ടി ഉള്ള ബസ് സ്റ്റോപ്പിൽ വന്ന് നിന്നു…..

അതിൽ നിന്നും ഒരു വെള്ള സ്കർട്ടും നീല ജീൻസും ധരിച്ച 20 വയസ്സോളം പ്രായം  ഒരു സുന്ദരിയായ പെണ്‍കുട്ടി ഇറങ്ങി ….

തോളിൽ ഒരു ട്രാവലർ ബാഗും ഉണ്ടായിരുന്നു….

അവൾ ഇറങ്ങിയതും ബസിലെ ബെൽ മുഴങ്ങി….

അത് മുന്നോട്ട് ചലിച്ചു….

ആ പെണ്‍കുട്ടി സ്റ്റാൻഡിൽ കേറി നിന്ന് ചുറ്റിനും നോക്കി…..

ഓട്ടോ സ്റ്റാൻഡിൽ ഒരു വണ്ടി പോലും ഇല്ലായിരുന്നു….

അവൾ വേഗം ഫോൺ എടുത്ത് ചേട്ടായി എന്ന് സേവ് ചെയ്ത് വച്ച നമ്പരിലേക്ക് കാൾ ചെയ്തു….

‘””The number of dial an out of cover area…..

Please try sometime…..

നിങ്ങൾ വിളിക്കുവാൻ ശ്രമിക്കുന്ന നമ്പർ ഇപ്പോൾ പരിധിക്ക് പുറത്താണ്…..

ദയവായി അൽപ്പ സമയത്തിന് ശേഷം വീണ്ടും ശ്രമിക്കുക…..'””

ആ ഫോണിലൂടെ അലർട്ട് കേട്ടു…..

,,,,,, എന്റെ ഈശോയെ…….

ഈ ചേട്ടായിയെ വിളിച്ചിട്ടും കിട്ടുന്നില്ലല്ലോ…..

ഇന്നിപ്പോ ഞാൻ വരില്ലെന്നും പറഞ്ഞതാ….

ഇനിയിപ്പോ എന്ത് ചെയ്യും……'””

അവൾ വിരല് കടിച്ച് ആലോചിച്ചു…..

എന്നിട്ട് ചുറ്റിനും നോക്കി……

അവിടെ എവിടെയും ഒരു മനുഷ്യക്കുട്ടി പോലും ഇല്ലായിരുന്നു…..

അവളിൽ പേടി അധികരിച്ചു…..

അവൾ വീണ്ടും വീണ്ടും ഫോൺ ചെയ്യുവാൻ ശ്രമിച്ചു…..

എന്നാൽ കോൾ അറ്റൻഡ് ആയില്ല…..

അവസാനം അവൾ നടന്ന് പോകുവാൻ തീരുമാനിച്ചു…..

അവൾ ആ ബാഗും തൂക്കി ബ്രിഡ്ജിന്റെ എതിർ വശത്തേക്ക് നടന്നു….

നല്ല രീതിയിൽ ഇടിവെട്ടും കാറ്റും ഉണ്ടായിരുന്നു…..

അതവളിൽ കൂടുതൽ ഭീതി നിറച്ചു…..

പെട്ടെന്ന് പുറകിൽ നിന്നും ഒരു ശബ്ദം കേട്ടു….

രണ്ട് വണ്ടികളുടെ……

കുടിച്ച് കൂത്താടി കുറച്ചു ചെറുപ്പക്കാർ കൂക്കി വിളിച്ച് വരുകയാണ്……

അവൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവിടെത്തന്നെ നിന്നു…..

പെട്ടെന്ന് തന്നെ ആ വണ്ടികൾ അവളെ താണ്ടി മുന്നോട്ടേക്ക് പാഞ്ഞു…..

അതൊരു കാറും ജീപ്പും ആയിരുന്നു…..

അവർ പോയതും അവളിൽ വല്ലാത്തൊരു ആശ്വാസം നിറഞ്ഞു….

എന്നാൽ അതിന് വലിയ ആയുസ്സ് ഇല്ലായിരുന്നു…..

ആ വണ്ടികൾ പെട്ടെന്ന് അവിടെ നിന്നു……

എന്നിട്ട് വേഗത്തിൽ

റീവേഴ്‌സ് എടുത്ത് അവൾക്ക് മുന്നിൽ വന്ന് നിന്നു….

അവൾ ഒരു നിമിഷം പേടിച്ച്  അതേ നിൽപ്പ് നിന്നുപോയി….

ആ രണ്ട് വണ്ടിയിലും കൂടെ മൊത്തം 14 പേർ ഉണ്ടായിരുന്നു…..

എല്ലാവരുടെയും കയ്യിൽ ബീയറും കഞ്ചാവ് ബീഡികളും ആയിരുന്നു…..

,,,,,, എന്താ മോളെ……….

ഒറ്റക്കാണോ പോണേ…………

അതിനെ ഒരുവൻ അവളോട് ചോദിച്ചു…..

അവൾ വിറയാർന്ന കണ്ണുകളാൽ അവരെ നോക്കി എന്നല്ലാതെ ഒന്നും പ്രതികരിച്ചില്ല……

,,,,,, ഹാ………

നീ എന്ത് മണ്ടൻ ആണെടാ………

കണ്ടാലേ അറിയില്ലേ ഇവൾ ഒറ്റക്കാണെന്ന്……..

മോള് വാ…… ചേട്ടന്മാർ ഓരോ ലിഫ്റ്റ് തരാം……..'””

അവൻ മധ്യ ലഹരിയിൽ അവളോട് പറഞ്ഞു……

,,,,,, ഇ..,,.,ഇല്ല.,.,..,,ഞ.,.,.ഞാൻ പൊക്കോളാം,.,.,.,.,..,….

അവൾ പേടിയോടെ പറഞ്ഞു….

,,,,,, ഹാ…… അതെങ്ങനെ ശരിയാവും.,.,.,..,.,.,.,.,.,.,

ഞങ്ങൾക്കങ്ങനെ വിട്ടിട്ട് പോവാൻ പറ്റുമോ,..,.,…..

കാലം വളരെ മോശമാണ്…….

ദേ കുറച്ചു മാസം മുമ്പ് ഇതേ പോലെ ഒരു ഇതിലൂടെ ഒരു പെണ്ണും ചെക്കനും പോയപ്പോ ആ ചെക്കനെ കുത്തി കൊന്നിട്ട് പെണ്ണിനെ തൂക്കി കൊണ്ടുപോയ സ്ഥലമാണിത്…………..

ഒരാൾ കൂട്ടിന് ഉണ്ടായിട്ടാണ് അങ്ങനെ നടന്നത്…..

പെങ്ങൾ ആണേൽ ഒറ്റക്കും……

അതുകൊണ്ട് ഞങ്ങളുടെ ഒപ്പം വന്നേക്ക്…..

ദേ…. എന്റെ മടിയിൽ ധാരാളം സ്ഥലം ഉണ്ട്…..

ഇവടെ കേറി ഇരുന്നോ…….'””

അതിൽ ഉള്ളവൻ പറഞ്ഞു…..

പക്ഷെ അവൾ മുന്നോട്ട് പോയില്ല….

ഉള്ളിൽ നിറഞ്ഞ പേടിയാൽ അവൾ മുന്നോട്ടേക്ക് വേഗം നടന്നു…..

അവൾക്കൊപ്പം തന്നെ ആ രണ്ടു വണ്ടും മുന്നോട്ട് ചലിച്ചു…,.,.,.,.,.,.

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.