⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

118.

,,,,,, മോളെ……

വേഗം ഓട്….. ഇങ്ങനെ നിൽക്കല്ലേ…..

പാറു കിതച്ചു കൊണ്ട് പറഞ്ഞു…..

,,,,, എ..എ….എനിക്ക് വയ്യ ചേച്ചി…..

ഇനി എനിക്ക് ഓടാൻ വ..വയ്യ….

ചേച്ചി ര്..രക്ഷപ്പെട്ടൊ…….'””

ഇന്ദു പാതി അവശതയോടെ പറഞ്ഞു…..

അവളുടെ ആ വാക്കുകൾ കേട്ടതും പാറുവിന് എന്ത് ചെയ്യണമെന്ന് അറിയാത്ത ഒരു അവസ്ഥയിൽ എത്തി കാര്യങ്ങൾ…..

അവൾ പുറകോട്ട് നോക്കി….

അവരെ പിടിക്കാൻ വരുന്നവർ ഇങ്ങോട്ട് ഓടി വരുന്നുണ്ട്……

ഇന്ദുവിന് ആണെങ്കിൽ ഓടാനും വയ്യ…..

അവൾ മറ്റ് വഴികൾ വല്ലതും ഉണ്ടോ എന്നുകൂടെ നോക്കി…..

പെട്ടെന്നാണ് പാറു അത് ശ്രദ്ധിച്ചത്…..

ആ പാർക്കിൽ ഒരു മരത്തിൻ ചുവട്ടിൽ രണ്ടു കമിതാക്കൾ ഇരിക്കുന്നു….അവരുടെ തൊട്ടടുത്ത് ഒരു ഡിയോ യുടെ സ്കൂട്ടിയിൽ…..

അതിൽ അതിന്റെ ചാവിയും തൂങ്ങി കിടക്കുന്നത് പാറുവിന് കാണാമായിരുന്നു…..

അവളിൽ പ്രതീക്ഷയുടെ പുതു നാളങ്ങൾ കത്തി ജ്വലിച്ചു…..

,,,,,, മോളെ വേഗം വ……..

,,,,, എനിക്ക് വയ്യ ചേച്ചി…..

,,,,, എടി പ്ലീസ്….. നീ ഒന്ന് ഓട്….

അത് വരെ മതി……

പാറു പറഞ്ഞു……

ഇന്ദു പതിയെ ഓടുവാൻ ശ്രമിച്ചു….

അവസാനം അവരാ സ്കൂട്ടിക്ക് അടുത്ത് എത്തിയിരുന്നു….

പാറു വേഗം സ്കൂട്ടിയിൽ കയറി….

സാഹചര്യം ഇതായതുകൊണ്ട് ഇന്ദുവും ഒന്നും ആലോചിക്കാതെ പിന്നിലേക്ക് കയറി….

പ്രണയ നിമിഷങ്ങളെ ആസ്വദിച്ചിരുന്ന അവർ ഇതൊന്നും അറിഞ്ഞിരുന്നില്ല….

പാറു വേഗം വണ്ടിയുടെ സെൽഫ് അടിച്ച് വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ട് പായിച്ചു….

പുറകിൽ നിന്നും ആ രണ്ട് കമിതാക്കളുടെ ശബ്ദം കേട്ടിരുന്നു….

,,,,,,, ചേച്ചി……

അവരുടെ വണ്ടി ഇങ്ങനെ എടുത്തുകൊണ്ട് വരുന്നത് തെറ്റല്ലേ……

ഇന്ദു പുറകിൽ ഇരുന്നുകൊണ്ട് ചോദിച്ചു….

,,,,, ദേ പെണ്ണേ……

എന്റെ വായിൽ നിന്ന് സരസ്വതി കേൾക്കും നീ…..'””

പാറു അൽപ്പം ദേഷ്യത്തോടെ പറഞ്ഞു…..

പിന്നെ ഇന്ദു വലുതായൊന്നും പറയാൻ നിന്നില്ല…..

പെട്ടെന്ന് അവർക്ക് പുറകിലൂടെ ആ ബൊലേറോ പാഞ്ഞു വന്നു……

പാറു വീണ്ടും സ്കൂട്ടിയുടെ സ്പീഡ് കൂട്ടി….

റോഡിൽ ഒരുപാട് തിരക്ക് ഉള്ളതിനാൽ ആ വണ്ടിക്ക് അവരെ പെട്ടെന്ന് പിടിക്കുവാൻ സാധിച്ചില്ല…..

വണ്ടി വീണ്ടും ഒരുപാട് മുന്നോട്ട് പോയി……

അവർക്കൊപ്പം അവരെ പിന്തുടരുന്നവരും ഉണ്ടായിരുന്നു…

വണ്ടി ബ്രിഡ്ജിന്റെ അടുത്തേക്ക് എത്തുവാനായിരുന്നു…

പെട്ടെന്ന് പാറു വണ്ടി ഒരു ഇട റാഡിലേക്ക് കയറ്റി….

പാലത്തിന്റെ അടുത്ത് എത്തുന്നതിന് മുന്നേ ഉള്ള ഒരു ഇടവഴി ആയിരുന്നു അത്…..

പുറകെ വന്നവർ അത് കണ്ടിരുന്നില്ല…..

അവർ ആ ബ്രിഡ്ജിലൂടെ മുന്നോട്ട് തന്നെ പാഞ്ഞു…

എന്നാൽ ആ വഴിയിലേക്ക് തിരിഞ്ഞ പാറുവും ഇന്ദുവും ഇത് കണ്ടിരുന്നില്ല….

ഉള്ളിലെ ഭയം അവരെ മുന്നോട്ട് തന്നെ ചലിപ്പിച്ചു…..

ഒരുപാട് മുന്നോട്ട് പോയപ്പോൾ അവർ വണ്ടി ഒരിടത്ത് ഒതുക്കി …..

ആ ഗുണ്ടകൾക്ക് തങ്ങളെ മിസ്സ് ആയെന്ന കാര്യം അവർക്ക് മനസ്സിലായി…..

ഉള്ളിൽ വല്ലാത്ത ഒരു ആശ്വാസം…..

ഒപ്പം പേടിയും…

നേരം വല്ലാതെ ഇരുട്ടിയിരുന്നു…..

സമയം രാത്രി 9 നോട് അടുത്തു…

,,,,,ചേച്ചി……

ഇന്ദു പാറുവിനെ വിളിച്ചു…..

,,,,, മ്മ്……

,,,,, അവർ പോയെന്ന് തോനുന്നു…..

,,,,,മ്മ്….. നമുക്ക് റൂമിലേക്ക് തിരിച്ചു പോയാലോ…..

,,,,, ഇനി അവർ അവിടെ ഉണ്ടെങ്കിൽ എന്താ ചെയ്യാ….

ഇന്ദുവിന്റെ സംശയം പാറുവിന്റെ ഉള്ളിലും ഉണ്ടായിരുന്നു….

അവൾ അൽപ്പ സമയം ചിലത് ആലോചിച്ചു നിന്നു……

,,,,, ഇന്ദു……..

,,,,, എന്താ ചേച്ചി……

,,,,, നീ സുദേവ് അങ്കിളിനെ വിളിക്ക്……

പാറു പറഞ്ഞു…..

അപ്പോഴാണ് ഇന്ദുവിനും ആ കാര്യം ഓർമയിൽ വന്നത്…..

അവൾ വേഗം ഫോൺ എടുത്ത് എസ്ഐ സുദേവിന്റെ നമ്പറിലേക്ക് കാൾ ചെയ്തു….

,,,,,, ചേച്ചി…..

,,,,,, എന്താ മോളെ….. കിട്ടിയോ…..

,,,,,, ഇല്ല….. സ്വിച്ച് ഓഫ് ആണ്…….

ഇന്ദു പറഞ്ഞു….

,,,,, ഇനിയിപ്പോ എന്താ ചെയ്യാ……

,,,, അറിയില്ല ചേച്ചി…..

നമുക്ക് എന്തായാലും ഇപ്പൊ പോകണ്ട……

കുറച്ചു കഴിഞ്ഞിട്ട് പോകാം…..

അവർ അവിടെ ഉണ്ടെങ്കിലോ…..

ഇന്ദു പറഞ്ഞു…..

പാറുവിനും അത് ശരിയാണെന്ന് തോന്നി….

■■□□■■□□■■□★□■■□□■■□□■■

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.