⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

117.

,,,,,, ‘” ആഹ്….. ഹലോ അണ്ണാ……

ഇത് ഞാനാ…..ശങ്കു….

ആ മിസ്സിങ്ങിൽ ഉള്ള പെണ്ണിനെ കണ്ടിട്ടുണ്ട്…

ആ തമിഴ് നാട്ടിൽ നിന്നും വന്ന കേസ്……

ഹാ….. അത് തന്നെ……

ആ 6 കോടി…..

അവരെ ഞാൻ കണ്ടു…..

എന്റെ കണ്മുന്നിൽ ഉണ്ട്……

നിങ്ങൾ ഇങ്ങോട്ട് വാ….

ഹാ…. ശരി…….'””

അയാളെ കാൾ അവസാനിപ്പിച്ചു….

തങ്ങൾക്ക് ഉള്ള പണി വരുന്നുണ്ടെന്ന് പാറുവിന് മനസ്സിലായി…..

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ ഇന്ദു അവിടെ തന്നെ നിൽക്കുകയാണ്…….

പാർവതി വേഗം അവർ കാണാതെ ചുറ്റി വളഞ്ഞ് ഇന്ദുവിന്റെ അടുക്കലേക്ക് പോയി…..

എന്നിട്ട് അവളെ പിടിച്ചു വലിച്ച് ഒരു മൂലയിലേക്ക് അടുപ്പിച്ചു….

,,,, ഹാ…. എന്താ ചേച്ചി ഇത്……

,,,,, ഡീ ഇന്ദു…..

നമുക്ക് വേഗം രക്ഷപ്പെടണം…….

പാറു അൽപ്പം കിതച്ചുകൊണ്ട്‌ പറഞ്ഞു…..

,,,,, “എന്താ ചേച്ചി……

,,,,, അവിടെ മുഴുവൻ അവരുടെ ആൾക്കാർ ആണ്….. ആ സഞ്ജയുടെ……'””

ആ പേര് കേട്ടതും ഇന്ദുവിൽ ഭയത്തിന്റെ കനൽ എരിഞ്ഞു തുടങ്ങി…..

,,,,, അയ്യോ ചേച്ചി…..

ഇനി എന്ത് ചെയ്യും……

,,,,,നീ ടെൻഷൻ ആവല്ലേ……

ചത്താലും ഇനി അവർക്ക് പിടി കൊടുക്കരുത്…..

മനസ്സിലായോ….

പാറു പറഞ്ഞു…..

,,,,,, ഹമ്മ്….

,,,,, എന്ന തിരിഞ്ഞു നോക്കാതെ വേഗം നടന്നോ….

എന്നിട്ട് വേഗം ഓടാൻ നോക്കാം…..

പാറു പറഞ്ഞു…. ഇന്ദുവും അതിന് തയ്യാറായാത് പോലെ തയാട്ടി…..

അവർ വേഗത്തിൽ തുണികളുടെ സെക്ഷനിൽ നിന്നും പുറത്തേക്ക് നടന്നു….. എന്നിട്ട് വേഗത്തിൽ അവിടുന്ന് ഓടാൻ തുടങ്ങി…..

,,,,, ടാ….. ദേ അവര് ഓടുന്നു…..

ആ രണ്ടുപേരിൽ ഒരുവൻ പറഞ്ഞു….

,,,,,,, നമ്മളെ അവർ കണ്ടെന്നാണ് തോന്നുന്നത്….

വേഗം വാ…. അവർ രക്ഷപ്പെടരുത്……

രണ്ടാമൻ പറഞ്ഞു…..

എന്നിട്ട് അവർ പാറുവിനെയും ഇന്ദുവിനെയും ലക്ഷ്യമാക്കി ഓടുവാൻ തുടങ്ങി….

ഒടുന്നതിന്റെ ഇടയിൽ തങ്ങളുടെ കൂടെ ഉള്ളവരെ വിളിച്ച് വിവരം അറിയിക്കുവാൻ അവർ മറന്നില്ല…..

പാർവതിയും ഇന്ദുവും ഇലക്ട്രിക് സ്റ്റയർക്കേസ് വേഗത്തിൽ ഓടി ഇറങ്ങി…..

ഇടക്കൊന്നു തിരിഞ്ഞു നോക്കിയപ്പോൾ അവർ കൂടെ ഉണ്ടെന്ന കാര്യം അവർക്ക് മനസ്സിലായി….

,,,,,, മോളെ…….

വേഗം ഓട്…….

പാറു പറഞ്ഞു…..

അവർ ഇരുവരും വേഗത്തിൽ ഓടി  മാളിന് വെളിയിൽ എത്തി…..

പെട്ടെന്നാണ് അവർക്ക് മുന്നിൽ ഒരു കറുത്ത ബൊലേറോ വന്ന് നിന്നത്…..

അതിലെ ഡോറുകൾ തുറന്ന് ഒരാറംഗ സംഘം പുറത്തേക്ക് വന്നു…..

,,,,,, ടാ…….

പിടിക്കട അവരേ…….

അതിൽ ഒരുവൻ അവർക്ക് നേരെ കൈ ചൂണ്ടി പറഞ്ഞു….. ഒപ്പം ആ ആറുപേരും അവരെ പിടിക്കുവാൻ ഓടി വന്നു…..

എന്നാൽ അവർ അടുത്തെത്തും മുന്നേ പാറു ഇന്ദുവിന്റെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് ഓടാൻ തുടങ്ങിയിരുന്നു…..

പുറകെ അവരും……

അവർ ഒടുന്നതും അവരെ ഇവർ പിന്തുടരുന്നതും വഴിയിലെ പലരും കാണുന്നുണ്ട്…..

എന്നാൽ ആരും പ്രതികരിച്ചില്ല….. എല്ലാരും വെറും കാണികൾ മാത്രമായി മാറുകയായിരുന്നു…..

ആ തിരക്കേറിയ നഗരത്തിലൂടെ അവർ ജീവ രക്ഷക്കായി മുന്നോട്ട് ഓടി….

ഇതിനെല്ലാം പുറമെ അവരുടെ പുറകെ ആ കറുത്ത ബൊലേറോയും റോഡിലൂടെ അവരെ പിന്തുടരാൻ തുടങ്ങി……

പെട്ടെന്ന് പാറുവും ഇന്ദുവും ഒരു ഇടവഴിയിലൂടെ അകത്തേക്ക് കടന്നു…..

അവിടെ അധികം ആൾ കൂട്ടം ഇല്ലായിരുന്നു…..

ഒരു വിജനമായ പാർക്ക് ആയിരുന്നു അത്…..

പക്ഷെ അവിടെയും അവരെ അവർ വിട്ടില്ല…..

അഞ്ചിൽ അധികം ആളുകൾ അവർക്ക് പിന്നാലെ ഉണ്ട്…..

അവർ പിന്നെയും മുന്നോട്ട് ഓടി…..

അൽപ്പം മുന്നിട്ട് പോയപ്പോൾ തന്നെ പാറുവിന്റെ കയ്യിലെ ഇന്ദുവിന്റെ കയ്യിന് ബലം കൂടി….

അവൾ തിരിഞ്ഞു നോക്കി…

ഇന്ദു ആകെ അവശ ആയിരുന്നു….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.