⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

116.

ഒളിവ് ദിനങ്ങൾ കടന്ന് പോയി…..

വീരപാണ്ടിയുടെയും അതിഷ്ട്ട ലക്ഷ്മിയുടെയും മരണ വാർത്ത എസ്ഐ സുദേവ് വഴി പാറുവും ഇന്ദുവും അറിഞ്ഞു…..

തന്റെ അച്ഛന്റെ മുഖം അവസാനമായൊന്ന് കാണുവാൻ പോലും അവർക്ക് ദൈവം ഭാഗ്യം കൊടുത്തില്ല….

എല്ലാം കണ്ണുനീർ ഒഴുക്കി സഹിച്ചു ജീവിക്കാനെ അവർക്ക് സാധിച്ചിരുന്നള്ളു…..

SJ യുടെ ആളുകൾ എറണാകുളത്ത് പാറുവിനും ഇന്ദുവിനും വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിരിന്നു…..

ഒപ്പം അങ്ങോളമിങ്ങോളമുള്ള ഗുണ്ടാ സംഘങ്ങളും അവളെ തിരയുന്നുണ്ട്…..

എന്നാൽ ഇതൊന്നും അവർ അറിഞ്ഞിരുന്നില്ല…..

കുറച്ചു നാൾ വെളിയിലൊന്നും വരാതെ അവർ പിടിച്ചു നിന്നു….

എന്നാൽ അവസാനം അവർക്ക് പുറത്തു വരേണ്ടതായി വന്നു….

തങ്ങൾക്ക് ആവശ്യമായ ചില സാധനങ്ങളും ഡ്രസ്സുകളും വാങ്ങേണ്ട കാര്യം ഉണ്ടായിരുന്നു….

★ഏറണാകുളം നഗരം സമയം വൈകുന്നേരം 5 മണി….★

അവർ നേരെ ഏറണാംകുളം സിറ്റിയിലെ ഒരു മാളിൽ കയറി…..

നേരെ പോയത് തുണികളുടെ സെക്ഷനിലേക്ക് ആയിരുന്നു….

അവിടെ ചെന്ന് അവർക്ക് വേണ്ട തുണികൾ നോക്കുവാൻ തുടങ്ങി…..

,,,,,, മോളെ……

പാറു ഇന്ദുവിനെ വിളിച്ചു…..

,,,,, എന്താ ചേച്ചി…..

,,,,, നീ തുണി നോക്കി സെലെക്റ്റ് ചെയ്യ്…..

ഞാനിപ്പോ വരാ…..

,,,, എങ്ങോട്ടാ ചേച്ചി…..

,,,,,,, ടോയ്‌ലെറ്റ് വരേ പോവാണ്….

,,,,,മ്മ്…… വേഗം വരണേ…..

,,,, ആഹ്…. നീ ഇവടെ തന്നെ നിൽക്കണം….

എങ്ങും പോകരുത്…..

പാറു പറഞ്ഞു…..

അതിന് മറുപടിയായി ഇന്ദു തലയാട്ടികൊണ്ട് സമ്മതം മൂളി…..

പാറു നേരെ ആ ഫ്ലോറിൽ ഉള്ള ഒരു ടൊയിലറ്റിലേക്ക് പോയി….

ഒട്ടും വൈകാതെ തന്നെ അവൾ പുറത്തേക്കും വന്നു…..എന്നിട്ട് തിരിച്ച് ഇന്ദു നിന്നിരുന്ന സ്ഥലത്തേക്ക് ചലിച്ചു…..

അവിടെ എത്താറായപ്പോഴാണ് അവളൊരു കാഴ്ച കാണുവാൻ ഇടയായത്…..

അവളുടെ കാലുകൾ അവിടെ നിശ്ചലമായി നിന്നു….

ഇന്ദു അവിടെ ഡ്രെസ്സുകൾ തേടുകയാണ്…..

അവളെ നോക്കി രണ്ടുപേർ മറഞ്ഞു നിൽക്കുന്നു….

പാറു അവർക്ക് അൽപ്പം പുറകിലാണ് നിന്നിരുന്നത്….

തന്റെ സഹോദരിയെ രണ്ടുപേർ വായ് നോക്കുന്നത് കണ്ടതും അവളിൽ നല്ല രീതിയിൽ ദേഷ്യം വന്നു….

അവരോട് രണ്ട് പറയുവനായി പാറു മുന്നോട്ട് നടന്നു….എന്നാൽ അവർക്കടുത്ത് എത്തിയതും അവരിൽ നിന്നും ചില കാര്യങ്ങൾ പാറു കേൾക്കുവാൻ ഇടയായി….

,,,,,, ടാ….. ഇത് ആ പെണ്ണല്ലേ…..

,,,,, അതേടാ…..അത് പോലെ ഉണ്ട്…..

അവരുടെ അടക്കി പിടിച്ചുള്ള സംസാരത്തിൽ നിന്ന് തന്നെ അവർ സംസാരിക്കുന്നത് ഇന്ദുവിനെ പറ്റി ആണെന്ന് അവൾക്ക് മനസ്സിലായി…..

അവർ ഇടക്ക് കയ്യിലുള്ള ഫോണിലേക്ക് നോക്കുന്നുണ്ട്…. പാറു അതിൽ എന്താണ് എന്ന് നോക്കി…..

അതിലുള്ളത് കണ്ടതും അവളിൽ വല്ലാത്ത ഭയം നിറയുവാൻ തുടങ്ങി…..

തന്റേയും തന്റെ അനിയത്തിയുടെയും  ഫോട്ടോ ആയിരുന്നു അത്…..

അതിൽ നിന്ന് തന്നെ അവൾക്കൊന്ന് മനസ്സിലായി….

അവർ SJയുടെ ആളുകൾ ആണെന്ന്…..

പെട്ടെന്ന് അതിലൊരുവൻ തിടുക്കത്തിൽ ഫോൺ എടുത്ത് ആരെയോ വിളിച്ചു…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.