⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

10.

അന്ന അൽപ്പം വിഷമത്തോടെ പറഞ്ഞു…..

,,,,,, എന്നിട്ട് നീ എന്ത് പറഞ്ഞു…..

പാറു ചോദിച്ചു….

,,,,,, എനിക്ക് അറിയില്ലടി……
ഈ കാര്യം ഞാൻ എങ്ങനെ പറയും….
പപ്പ ആണേൽ എന്റെ ആഗ്രഹത്തിനൊന്നും കൂട്ട് നിൽക്കുകയുമില്ല……
മമ്മയും അതേ…..
ഇവന്റെ കാര്യം ഞാനെങ്ങനെ വീട്ടിൽ പറയും…..'”

,,,,,, നീ വിഷമിക്കണ്ടാ……
ഞാനില്ലേ….. എല്ലാം ശരിയാവും……

ഇന്ദ്രൻ അവളെ സമാധാനിപ്പിച്ചുകൊണ്ട് പറഞ്ഞു….

,,,,,, അവസാനം നീ എന്നെ തേക്കുമോടീ…..

പിവി ഒരു തമാശ രൂപേണ ചോദിച്ചു….

,,,,, ദേ….. ഇങ്ങനത്തെ വർത്തമാനം പറഞ്ഞാൽ കൊല്ലും ഞാൻ……..
എന്നെ കൊന്നാലെ അവർക്ക് വേറെ കെട്ടിക്കാൻ പറ്റു…. ജീവിക്കുന്നേൽ നിന്റെ കൂടെ……

,,,, അപ്പൊ എന്നെ വിട്ട് പോകമാട്ടേ……

,,,,, ടാ…… കാര്യം പറഞ്ഞോണ്ടിരിക്കുമ്പോൾ തമാശ കളിക്കല്ലേ…..

അന്ന ദേഷ്യത്തിൽ പിവിയോട് പറഞ്ഞു…..

,,,,, ഞാൻ ചുമ്മാ പറഞ്ഞതാടി പെണ്ണേ…..
നിന്നെ അങ്ങനെ വിടാൻ പറ്റോ……

,,,,, ആഹ്….. അങ്ങനെ ആയ നന്ന്……
ഇല്ലേൽ നിന്നേം കൊല്ലും ഞാനും ചാവും…..

അന്ന പറഞ്ഞത് കേട്ടപ്പോ അവരെല്ലാം പൊട്ടി ചിരിച്ചു.. ..

,,,,, അല്ലേലും നിങ്ങൾ എന്തിനാ ടെൻഷൻ അടിക്കുന്നത്…….
പിവിയുടെ അച്ഛനും നല്ലൊരു ബിസിനസ് ഉണ്ട്…..
അത്യാവശ്യം ജീവിക്കാൻ കാശുമുണ്ട്…..
പിന്നെയാണോ സമ്മതിപ്പിക്കാൻ പാട്…..'”

ഇന്ദ്രനെ അവരെ സമാധാനിപ്പിച്ചികൊണ്ട് പറഞ്ഞു….

,,,,, അതല്ല ഇന്ദ്രാ……..
ഇതൊക്കെ നല്ലതാണ്….
പപ്പ ചിലപ്പോ സമ്മതിക്കുകയും ചെയ്യും….
പക്ഷെ…………

,,,,, എന്താടി ഒരു പക്ഷെ……

,,,,, മതമാണ് പ്രശനം…….

,,,,,, ഓഹ്……
അത്‌ ഞാൻ ഓർത്തില്ല…..
ഈ കോപ്പിലെ മതം ഈ വിഷയത്തിൽ വരുന്നുണ്ടല്ലേ… അത് വല്ലാത്തൊരു പ്രശ്നമാണ്….

ഇന്ദ്രൻ പറഞ്ഞു…..

,,,, അതേടാ….. അതാണ് പ്രധാന പ്രശനം….
എന്ത് ചെയ്യണമെന്ന് ഒരു പിടുത്തവും ഇല്ല…..
അച്ഛൻ ആണേൽ ഒരു തികഞ്ഞ വിശ്വാസി കൂടെ ആണ്……

അന്ന പറഞ്ഞു…

,,,,, നീ ടെൻഷൻ ആവല്ലേ…..
എല്ലാം നമുക്ക് ശരിയാക്കാം……

ഇന്ദ്രൻ പറഞ്ഞു……

,,,,,, ഇനി പപ്പ സമ്മതിച്ചില്ലെലോ…..

അന്ന ചോദിച്ചു….
ഇന്ദ്രൻ പിവിയുടെ മുഖത്തേക്ക് നോക്കി….

,,,,,ഇല്ലെങ്കിൽ എന്ത് ചെയ്യും പിവി………

,,,,,, ഒളിച്ചോട്ടം……..

പിവി പറഞ്ഞു……

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.