⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

113.

അയാൾ അഭിമാനത്തോടെ ശിരസ്സ് ഉയർത്തി പറഞ്ഞു……

ഇതെല്ലാം കേൾക്കുന്നവരിൽ അടങ്ങാത്ത കലി ആയിരുന്നു…..

അയാളെ ഈ നിമിഷം ഇവിടെ കണ്ടം തുണ്ടമായി വെട്ടി ഇടുവാൻ അവിടെ ഉള്ള ഓരോരുത്തരുടേയും നെഞ്ചം തുടിച്ചു…..

വീര പാണ്ടി പെട്ടെന്ന് ബെഡിന്റെ സൈഡിൽ ഉള്ള ഒരു ബട്ടണിൽ പ്രെസ് ചെയ്തു…..

അപ്പോൾ തന്നെ അത് പൊങ്ങി വന്ന് അദ്ദേഹത്തിന് ഇരിക്കാൻ പാകത്തിന് ആക്കി വച്ചു…..

എല്ലാവരുടെയും മുഖത്തെ പക കാണുമ്പോൾ അയാളിൽ വെറും പുച്ഛത്തിന്റെ ചിരി മാത്രം ആയിരുന്നു…..

,,,,,, അപ്പൊ എങ്ങനെ ആണ് മാമാനാരെ……

അവരെ എവിടേക്ക് അയച്ചു എന്ന് പറയുന്നോ….

അതോ ചാവുന്നോ…….

SJ ചോദിച്ചു……

,,,,,,, നിനക്ക് വേണമെങ്കിൽ എന്നെ കൊല്ലാം എന്നാലും ഞാൻ പറയില്ലടാ….. ഉയിരിന് വേണ്ടി യാചിക്കുകയുമില്ല…..

അതെല്ലാം നിന്റെ അപ്പയുടെ പണിയാണ്……'””

,,,,,, എന്നാടാ സൊണ്ണേ……

ജീവ ദേഷ്യത്തിൽ അലറികൊണ്ട് അയാളെ ചവിട്ടാൻ പോയി…. എന്നാൽ SJ അവനെ പിടിച്ചു മാറ്റി….

,,,,, ജീവ…. വേണാ….

,,,,,അണ്ണാ…… ഇയാളെ എനിക്ക് കൊല്ലണം…..

,,,,, തമ്പി…. നീ അടങ്ങ്…..

ഇയാൾ നമുക്കുള്ളതല്ല……

എന്റെ നൻമ്പൻ സമറിന് ഉള്ളതാണ്…..'””

SJ സമറിനെ നോക്കി പറഞ്ഞു….

അവനിൽ ഒരു ചിരി ഉണ്ടായിരുന്നു….

,,,,,, ഡേയ്…….

ഇനി നിന്റെ സമയം ആണെടാ…..

അയാളെ കൊന്നേക്ക്…….'”

SJ സമറിനെ നോക്കി പറഞ്ഞു…….

അവന്റെ കൈകൾ തരിക്കുകയായിരുന്നു…..

അയാളെ ഒന്ന് തല്ലുവാൻ……

അവന്റെ സിരകളിലൂടെ അടങ്ങാത്ത പകയുടെ ചുടു രക്തം  ഒഴുകുവാൻ തുടങ്ങി…..

അവന്റെ കാലുകൾ മുന്നോട്ട് ചലിച്ചു…..

അവൻ അയാൾക്ക് മുന്നിൽ പോയി നിന്നു…..

വീര പാണ്ടിയുടെ ഒരു കൈ ആ ബെഡിന്റെ അടിയിൽ ആയിരുന്നു…..

അയാളുടെ കയ്യിൽ ഒളിഞ്ഞിരുന്ന മൂർശയേറിയ ഏറ് കത്തി ആരും കണ്ടിരുന്നില്ല…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.