⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

110.

രാത്രി പാറുവും ഇന്ദുവും കയറിയ കല്ലട ബസ് 2 മണിയോട് കൂടെ ഏറണാംകുളം ബസ് സ്റ്റാൻഡിൽ വന്ന് നിന്നു…..

അവർ ഇരുവരും അതിൽ നിന്നും വെളിയിൽ ഇറങ്ങി….

മുഖത്ത് വല്ലാത്ത ക്ഷീണം ഉണ്ടായിരുന്നു…

അതുകൊണ്ട് അവർ ആദ്യമേ ഒരു കാന്റീനിൽ കയറി ചായയും കഴിക്കാൻ ആഹാരവും ഓർഡർ ചെയ്തു…..

ഇന്ദു വേഗം ബാഗ് തുറന്ന് വീര പാണ്ടി കൊടുത്ത ആ കവർ പൊട്ടിച്ചു നോക്കി…..

അതിൽ ഒരു കടലാസ് ഉണ്ടായിരുന്നു….

ഇന്ദു അത് തുറന്ന് അതിൽ എന്താണ് ഉള്ളത് എന്ന് നോക്കി…..

അതിൽ ഒരു അഡ്രസ്സ് ഉണ്ടായിരുന്നു…..

സ്ഥലം അവർക്ക് മനസ്സിലായില്ല….

പിന്നെ ഒരു മൊബൈൽ നമ്പറും…..

അവിടെ എത്തിയിട്ട് മാത്രമേ വിളിക്കാൻ പാടു എന്ന് വീര പാണ്ടി പറഞ്ഞതിനാൽ അവർ ഇപ്പോൾ വിളിക്കുവാൻ തുനിഞ്ഞില്ല……

ഈ സമയം പാറു ആ രണ്ട് പുതിയ സിം കാർഡുകളും അവരുടെ ഫോണുകളിൽ ഇട്ട് ഓണാക്കി വച്ചു…..

ഒട്ടും വൈകാതെ അവക്ക് മുന്നിൽ ഓർഡർ ചെയ്ത സാധനങ്ങൾ എത്തി…..

അവരത് കഴിച്ച ശേഷം ബില്ലും പേ ചെയ്ത് പുറത്തേക്ക് ഇറങ്ങി…..

നേരെ ചെന്നത് ഓട്ടോ സ്റ്റാൻ്റിലേക്ക് ആണ്…..

അവരാ അഡ്ഡ്രസ് പറഞ്ഞുകൊടുത്ത ശേഷം ഓട്ടോയിൽ കയറി…..

അവിടെനിന്നും ഏകദേശം 7 കിലോമീറ്റർ ദൂരം ഉണ്ടായിരുന്നു…..

ആ ഓട്ടോക്കാരൻ അവരെ അവിടെ കൊണ്ടുപോയി ഇറക്കി…..

സ്ഥലം ഒരു വിജനമായ സ്ഥലമാണ്…..

രണ്ട് ഭാഗവും വയൽ….

കത്തി ജ്വലിച്ചു നിൽക്കുന്ന വെയിൽ…..

ഒപ്പം ഒരു തണലായി റോഡ് സൈഡിലെ ബസ് സ്റ്റാൻ്റും……

ചുറ്റും വീടുകളോ കടകളോ ഒന്നും തന്നെ ഇല്ല….

അവരാ ബസ് സ്റ്റാൻഡിൽ കയറി ഇരുന്നു…..

എന്നിട്ട് ആ നമ്പറിൽ കോൾ ചെയ്തു…..

അതെടുത്ത് ഒരു മധ്യ വയസ്ക്കാൻ ആണെന്ന് അവർക്ക് മനസ്സിലായി…..

അവർ അയാളെ കാര്യങ്ങൾ ബോധിപ്പിച്ചു…..

അപ്പോൾ തന്നെ അയാൾ അവിടെ ഇരിക്കുവാനും ഉടനെ വരാം എന്ന നിർദേശവും നൽകി…..

ഏകദേശം 1 മണിക്കൂർ അവരവിടെ ഇരുന്നു…..

പെട്ടെന്ന് ഒരു ആൾട്ടോ കാർ വന്ന് അവരുടെ മുന്നിൽ നിന്നും…..

ഒരു സംശയ ഭാവത്തോടെ ഇന്ദുവും പാറുവും അതിലേക്ക് നോക്കി…..

പെട്ടെന്ന് അതിലെ വിൻഡോ ഗ്ലാസ് താഴ്ത്തി ഉള്ളിൽ നിന്നും ഒരാൾ കൈ കാണിച്ചു…..

അത് ആ ഫോണിൽ സംസാരിച്ച ആളാണെന്ന് അവർക്ക് മനസ്സിലായി….. അവർ ഉള്ളിലേക് കയറി….

ഉള്ളിൽ ഉണ്ടായിരുന്നത് ഒരു 50 വയസ്സിന് മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ ആയിരുന്നു…..

അയാൾ ഒന്നും മിണ്ടാതെ വണ്ടി മുന്നോട്ട് പായിച്ചു….

പാറുവും ഇന്ദുവും ഒന്നും മിണ്ടിയില്ല…..

അവരുടെ ശ്രദ്ധ അയാളുടെ മുഖത്തേക്ക് ആയിരുന്നു…..

ഇങ്ങനെ രണ്ടുപേർ തന്റെ വണ്ടിയിൽ ഉണ്ടെന്ന് പോലും ഭാവിക്കാത്ത ഇരുത്തം…..

ഒട്ടും വൈകാതെ വണ്ടി ഒരു വലിയ ബിൽഡിങ്ങിന്റെ മുന്നിൽ ചെന്ന് നിന്നു….അയാൾ വെളിയിൽ ഇറങ്ങി മുന്നോട്ട് നടന്നു…..

അയാളെ അനുഗമിച്ച് അവരും…..

അതൊരു ഫ്ലാറ്റ് ആയിരുന്നു….

അത്യാവശ്യം സ്റ്റാൻഡേർഡ് ഉള്ളത്…..

അവർ നേരെ പോയി നിന്നത് രണ്ടാം നിലയിലെ 12 B ക്ക് മുന്നിൽ ആയിരുന്നു…..

അയാൾ ഒരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്ന് അകത്ത് കടന്നു….

ഒപ്പം അവരും…..

വളരെ സൗകര്യം ഉള്ള ഫ്ലാറ്റ് തന്നെ ആയിരുന്നു…..

,,,,,, നിങ്ങള് വല്ലതും കഴിച്ചോ…….

അയാൾ ആദ്യമായി അവരോട് ഒരു ചോദ്യം ചോദിച്ചു…. അവർ കഴിച്ചു എന്ന് മറുപടി പറഞ്ഞു….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.