⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

103.

ഷാള് കൊണ്ട് മുഖമെല്ലാം മറച്ചാണ് അവർ ഇരുന്നത്…..

കാരണം തങ്ങൾ ഇപ്പോഴുള്ളത് തമിഴ് നാട്ടിൽ തന്നെയാണ്…

ഇവിടം താണ്ടുന്നത് വരെ വളരെ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്…..

സമയം ഇഴഞ്ഞു നീങ്ങി….

ബസ് വളരെ വേഗത്തിൽ ആണ് പോകുന്നത്….

തമിഴ് മക്കളുടെ ലോകത്തിൽ നിന്നും മലയാളി ലോകത്തേക്ക് അവർ യാത്രയായി…..

ചൂടും തണുപ്പും ഇട ചേർന്ന  മാതൃ നാട്ടിലെ വായു അവർ ശ്വസിച്ചു……

എന്തോ…..

ഒരു വല്ലാത്ത ആനന്ദവും സുരക്ഷിതത്വവും പോലെ…..

ഒട്ടും വൈകാതെ പാറു നിദ്രയിലേക്ക് വഴിമാറിപ്പോയി….

ഉള്ളിൽ നിറഞ്ഞ ടെൻഷനെക്കാൾ ഏറെ ഉള്ളിൽ വല്ലാത്ത ക്ഷീണം നിറഞ്ഞിരുന്നു….

എന്നാൽ ഇന്ദു മാത്രം ഉറങ്ങാതെ കണ്ണും തുറന്ന് തന്റെ ചേച്ചിക്ക് കാവലിരുന്നു….

അവളുടെ മനസ്സ് വേറെ ഒരിടത്ത്  ആയിരുന്നു…..

】●●◆◆●●◆◆■★■◆◆●●◆◆●●【

നേരം വെളുത്തതും പാറുവും ഇന്ദുവും രക്ഷപ്പെട്ട വിവരം അവരെല്ലാവരും അറഞ്ഞു…..

സഞ്ജയ് അടങ്ങാത്ത കലിയിൽ ആയിരുന്നു….

വെള്ളമടിച്ച് ഉറങ്ങിയ തന്റെ കൂട്ടാളികളുടെ മേലെ ആ ദേഷ്യം മുഴുവനും തീർത്തു….

ഈ വിവരം അറിഞ്ഞ അതിഷ്ട്ട ലക്ഷ്മി സഞ്ജയുടെ അടുക്കലേക്ക് ഓടി വന്നു….

,,,,,.മോനെ സഞ്ജു…..

,,,,,, എന്താമ്മാ…..

,,,,,, അവർ നമ്മുടെ കയ്യിന്ന് പോയല്ലോ മോനെ….

,,,,,.ഓഹ്……

അതൊന്നും വലിയ കാര്യമില്ല….

അവരാര…. ജീവന് വേണ്ടി ഓടുന്ന രണ്ട് കലമാൻ കുഞ്ഞുങ്ങൾ…..

അല്ലെങ്കിൽ ആട്…..

ഓടുമ്പോൾ ഏത് വരെ ഓടും…..

ഈ ലോകത്ത് ഏത് കോണിൽ ഉണ്ടേലും ഞാനവരെ സ്വന്തമാക്കും…….'””

സഞ്ജയ് വളരെ സാധാരണമായി പറഞ്ഞു…..

,,,,, അവരെ വിട്ട് കളയല്ലേടാ മക്കളെ…..

ആ വീര പാണ്ടിയുടെ സ്വത്ത് മുഴുവൻ അവർ രണ്ടുപേരുടെയും കയ്യിലാണ്….

നമ്മൾ എത്ര വലിയ സാമ്രാജ്യം കെട്ടി ഉയർത്തിയാലും നമ്മുടെ ശത്രുവിന്റെ അധ്വാനത്തിൽ ചവിട്ടി ഇരിക്കുന്നതിന്റെ സുഖം ഒന്ന് വേറെ അല്ലെ…..'””

അതിഷ്ട്ട ലക്ഷ്മി പറഞ്ഞു….

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.