⚔️ദേവാസുരൻ⚒️13{S-1 Climax}【Demon king-DK】 2433

9.

 

പോകും വഴി അവനെല്ലാം നന്ദുവിനോട് പറഞ്ഞു…..

,,,,,, ടാ……

,,, എന്താടാ….

,,,,, ഇതിൽ എന്തോ ചതി ഉണ്ടെന്ന് എന്റെ മനസ്സ് പറയുന്നു……

നന്ദു പറഞ്ഞു….

,,,,, എന്ത് ചതി…..

,,,,, അറിയില്ല…..
പക്ഷെ എന്തോ ഉണ്ട്…….
നിന്നെ ഇന്ദുവിനെയും പിരിക്കാൻ ഉള്ള എന്തോ ആണ്… അത് മാത്രം ഉറപ്പാ……'”

,,,,,ഹമ്മ്….. അവർ തല കുത്തി നിന്ന് ആലോചിച്ച് ചതിക്കട്ടെ….. എന്തായാലും പാറുവും ഇന്ദുവും അവർ പറഞ്ഞത് വിശ്വസിക്കാൻ പോണില്ല…..

,,,,, എടാ…… എന്നാലും…….

,,,,,, ഒരെന്നാലും ഇല്ല…….
ഈ കാര്യം വേറെ ആരും അറിയരുത്……

ഇന്ദ്രൻ നന്ദുവിനോട് പറഞ്ഞു…..
അവനൊരു മൂളലിലൂടെ സമ്മതം അറിയിച്ചു….

★◇◇◆◆◆◆◆◆◆◆☆◆◆◆◆◆◆◆◆◇◇★

ഇന്ദ്രനും നന്ദുവും നേരെ അവരെല്ലാവരും ഇരിക്കുന്ന ആൽത്തറയിലേക്ക് പോയി….

പിവിയും അന്നയും ഈ സമയം അവിടെ എത്തിയിരുന്നു…..
ഇന്ദ്രൻ വരുന്നത് കണ്ടപ്പോ ഇന്ദുവിന്റെ കണ്ണ് വിടർന്നു….

,,,,, എവിടെ ആയിരുന്നെട നീ……

പാറു ഇന്ദ്രനോട് ചോദിച്ചു….

,,,,,, ഞാനത് ഒരിടം വരെ പോയതാ…..

ഇന്ദ്രൻ വെറുതെ ഒരു കള്ളം തട്ടിവിട്ടു….
പിന്നെ അവന്റെ ശ്രദ്ധ പോയത് ഇന്ദുവിലേക്ക് ആയിരുന്നു….

തന്നെ ഇന്ദ്രൻ നോക്കുന്നത് കണ്ടപ്പോൾ അവളുടെ മുഖത്ത് വീണ്ടും നാണം വന്നു……

,,,,,, എന്താടാ അങ്ങോട്ടേക്ക് നോക്കുന്നെ….
ഞങ്ങളെയും ഒന്ന് നോക്കടോ……
എപ്പോഴും അവളെ മതിയോ…….

ഇന്ദ്രന്റെ നോട്ടം കണ്ടപ്പോ അന്ന അവനോട് പറഞ്ഞു…..
അത് കേട്ടപ്പോ എല്ലാവരും ഒരു പൊട്ടിച്ചിരി ആയിരുന്നു….
ഇന്ദ്രനും ഇന്ദുവും മാത്രം ചമ്മി നാറി അതേ നിൽപ്പ് നിന്നു….

,,,,,, ഓഹ്….. പറയുന്ന ആള് വലിയ പുണ്യാളത്തി ആണല്ലോ…..

നന്ദുവാണ് പറഞ്ഞത്….

,,,,, ഞാനെന്ത് ചെയ്തു….

,,,,, അല്ല…. ഇത്രയും നേരം ഈ ഹരിയെ ഇവിടെ പോസ്റ്റ് ആക്കിയിട്ട് നല്ല സൊള്ളൽ ആയിരുന്നില്ലേ….

,,,,, സെള്ളുകയൊന്നും അല്ലായിരുന്നു…..

അന്ന മുഖം കോട്ടികൊണ്ട് പറഞ്ഞു….

,,,,, പിന്നെ……?

,,,,, എടാ…….
കോഴ്സ് കഴിയാറായില്ലേ…..
ഇവളുടെ വിവാഹം ഉടൻ ഉറപ്പിക്കുമെന്ന്……

പിവിയാണ് പറഞ്ഞത്…..
അവന്റെ മുഖത്ത് നല്ല ടെൻഷൻ ഉണ്ടായിരുന്നു….

,,,,, വിവാഹമോ…. ഇത്ര പെട്ടെന്നോ…..

ഇന്ദ്രൻ അതിശയത്തോടെ ചോദിച്ചു….

,,,,, ആടാ……
പപ്പ ഏതോ ഒരുത്തനെ കണ്ട് വച്ചിട്ടുണ്ട്…..
പപ്പയുടെ ബിസിനസ്സ് പാർട്ണറുടെ മകൻ എങ്ങാണ്ട് ആണെന്നാ കേട്ടെ…..

391 Comments

  1. പൊളി ❤?????

  2. Aa story angu veruppichu kalanju climax theere poraa

Comments are closed.