ശാരദാമ്മ അടുക്കളയിലേക്കും പോയി …
കറി കുറച്ചൂടെ ഒഴിക്കട്ടെ വിനയേട്ടാ …അവൾ വെജിറ്റബിൾ കറിയുടെ പത്രവും കൈയിൽ എടുത്ത് കൊണ്ടു വാസുകി അയാളോട് ചോദിച്ചു ..
വേണ്ട ഞാൻ കഴിച്ചു കഴിയാറായി .നിനക്ക് കണ്ടൂടെ ..
എന്നാൽ പിന്നേ ഒരു ചപ്പാത്തി കൂടി കഴിക്കാം …വിനയ്ക്കു മറുത്തു എന്തെങ്കിലും പറയാനുള്ള അവസരം നൽകാതെ അവൾ അയാളുടെ പ്ലേറ്റിലേക്ക് ഒരു ചപ്പാത്തി കൂടി വെച്ചു കൊടുത്തു ..
വിനയ് അവളെ ദേഷ്യത്തോടെ ഒന്നു നോക്കി …അവൾ അത് കാണാത്ത ഭാവത്തിൽ തന്റെ മുഖത്തേക്ക് വീണു കിടന്ന മുടിയൊക്കെ ഇടതു കൈ കൊണ്ടു പുറകിലേക്ക് ഒതുക്കി വെച്ച് വിനയ്‌ക്ക് മുഖം കൊടുക്കാതെ നിന്നു ..
വിനയ് കഴിച്ചു കഴിയാറായപ്പോൾ അവൾ വിനയ്ടെ പ്ലേറ്റിലേക്ക് കുറച്ചു കറി കൂടി വിളമ്പി ..എന്നിട്ട് അറിയാത്ത മട്ടിൽ വളരെ വിദഗ്ദ്ധമായി കുറച്ചു അയാളുടെ ഷർട്ടിലേക്കും ഒഴിച്ച് …
ഛെ എന്ന് പറഞ്ഞു കൊണ്ടു വിനയ് അവിടെ നിന്നും ചാടി എഴുനേറ്റു …
എന്താടി നീ ഈ കാണിച്ചത് ?
അത് …അത് …സോറി വിനയേട്ടാ എനിക്ക് അറിയാതെ പറ്റിയതാ …എന്റെ കൈ തട്ടി അറിയാതെ ദേഹത്തേക്ക് വീണു പോയി …എന്നോട് ദേഷ്യപ്പെടല്ലേ …ഒരബദ്ധം പറ്റി പോയി …അവൾ ഇല്ലാത്ത സങ്കടം അഭിനയിച്ചു നിന്നു …
ദേ പെണ്ണെ ,നിന്റെ അഭിനയം ഒന്നും എന്റടുത്തു വേണ്ട …ഒരെണ്ണം അങ്ങ് തന്നാൽ ഉണ്ടല്ലോ .നീ ഇത് മനഃപൂർവം ചെയ്തതല്ലെടി .നിന്റെ ഉദ്ദേശ്യം എന്താണെന്നു എനിക്കറിയാടി ഉണ്ടക്കണ്ണി ..
എന്താ മോളെ എന്ത് പറ്റി ?ഉച്ചത്തിൽ ഉള്ള സംസാരം കേട്ട് ശാരദാമ്മ അവിടേക്കു വന്നു …
Ntayi bro oru update taa
Two daysinullil thannekkam….
Bro adutha part ennu varum
അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..
അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????
ഇത്തിരി ലേറ്റ് ആവും ?
ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????
Excellent
Thank you?

???????