ഹൃദയരാഗം 18 [Achu Siva] 756

എനിക്ക് പൂർണമായ അധികാരവും അവകാശവും ഉണ്ട് …ഇല്ലെന്നു നിങ്ങളിനി എത്ര വായിട്ട് അലച്ചാലും സത്യം സത്യമല്ലാതായി തീരില്ല ….അവൾ തന്റെ കഴുത്തിൽ കിടക്കുന്ന താലി മാല വലതു കൈ കൊണ്ടു പിടിച്ചു അയാൾക്കു മുന്നിലേക്ക് ഉയർത്തി കാണിച്ചു കൊണ്ടു പറഞ്ഞു ….

അവളുടെ വാക്കുകൾക്ക്  മുന്നിൽ ഉത്തരം മുട്ടിയ പോലെ അയാൾ തറഞ്ഞു നിന്നു …മറുപടി പറയാൻ ആകാതെ അവളെ തന്നെ  നോക്കി നിന്നു …

അതുകൊണ്ട് എന്റെ വിനയ് സർ പോയി കുളിച്ചു കുട്ടപ്പനായി വന്നു ആ ഡ്രസ്സ്‌ ഒക്കെ ഇട്ട് എന്നെ കോളേജിൽ കൊണ്ടു വിടാൻ നോക്ക് ..

എന്തോ എങ്ങനെ ?ആരു കൊണ്ടു വിടുമെന്ന് …എനിക്കെങ്ങും പറ്റില്ല ..എനിക്കിന്ന് കുറച്ചു നേരത്തെ പോണം …..തമ്പുരാട്ടി തന്നെ അങ്ങ് പോയ മതി …വീണ്ടും അയാൾ തന്റെ കലിപ്പ് ഭാവത്തിലേക്ക് മടങ്ങി വന്നു …

അതിനെന്താ ഞാനും നേരത്തെ ഇറങ്ങിയാൽ പോരെ …ഇന്ന് നിങ്ങളെന്നെ കൊണ്ടു വിട്ടേ പറ്റു …അതും പറഞ്ഞു അവൾ അയാളെ കടന്നു മുറി വിട്ട് പുറത്തേക്ക് പോയി …

അവൾ പോയ ശേഷം വിനയ് അവൾ അയൺ ചെയ്തു വെച്ചിട്ട് പോയ ആ ഷർട്ട്‌ തന്റെ കൈയിൽ എടുത്ത് പിടിച്ചു ,എന്നിട്ട് ഒരു പുഞ്ചിരിയോടെ അതിലേക്ക് നോക്കി നിന്നു …

വിനയ്ടെ റൂം വിട്ട് സ്റ്റെപ് ഇറങ്ങി വന്ന വാസുകി തന്റെ പതിവ് തെറ്റിക്കാൻ നിന്നില്ല …നല്ല അസ്സലായിട്ടങ്ങു പിറു പിറുത്തു …

“ഹോ ഇത്രയ്ക്കു വിനയമില്ലാത്ത ഒരു മനുഷ്യനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല .എന്നിട്ട് വിനയ് മേനോൻ എന്ന് പേരും …ആരാണാവോ അത് ഇട്ടത് .അയ്യ എന്തൊരു ചേർച്ച ”

അവൾ താഴെ ചെന്നു ശാരദാമ്മയോടു വിനയ്ക്കു നേരത്തെ പോകണം എന്നുള്ള കാര്യം അറിയിച്ചു …അതിനു ശേഷം അവൾ  റെഡി ആകാനായി മുകളിലേക്ക് പോയി ..

കുളി ഒക്കെ കഴിഞ്ഞു അവൾ വിനയ്ടെ ഷർട്ടിന്റെ കളറിനു മാച്ച് ആയ ഒരു ബ്ലൂ കളർ അനാർക്കലി മോഡൽ ചുരിദാർ എടുത്തിട്ടു …എത്ര ഒരുങ്ങിയിട്ടും അവൾക്ക് എന്തോ തൃപ്തി വന്നില്ല …കണ്ണാടിയുടെ മുന്നിൽ നിന്നു തിരിഞ്ഞും മറിഞ്ഞുമൊക്കെ നോക്കി സ്വന്തം ഭംഗി ആസ്വദിച്ചു …

115 Comments

  1. ꧁ ⭐ആദി⭐ ꧂

    Ntayi bro oru update taa

    1. Two daysinullil thannekkam….

  2. Bro adutha part ennu varum

  3. അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..

  4. അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????

    1. ഇത്തിരി ലേറ്റ് ആവും ?

      1. വിരഹ കാമുകൻ???

      2. ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????

  5. Excellent ❤️

    1. Thank you?❤️❤️

  6. ???????

    1. ❤️❤️❤️❤️❤️

  7. ❤️❤️❤️❤️

    1. ❤️❤️❤️❤️❤️

Comments are closed.