ശാരദാമ്മയെ കണ്ടു അയാൾ ഒന്നു നിന്നു …
വാസുകി എത്തിയില്ലേ ശാരദാമ്മേ ?
വന്നല്ലോ കുഞ്ഞേ ,ഒരു പത്തു മിനുട്ട് ആയിയിട്ടുണ്ടാകും മുകളിൽ ഉണ്ട് …അല്ല കുഞ്ഞെന്താ ഇന്ന് പതിവിലും നേരത്തെ ?
“വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ടായിരുന്നു ശാരദാമ്മേ .. അത് ക്യാൻസൽ ആയി …അത് കൊണ്ടു നേരത്തെ ഇങ്ങ് പോന്നു .അല്ലെങ്കിൽ രാത്രി അയേനേം വരാൻ “..അയാൾ അതും പറഞ്ഞു ചിരിച്ചു കൊണ്ടു മുകളിലേക്ക് പോയി …
ഇനി നേരത്തെ വന്നിട്ടും വിളിക്കാൻ ചെല്ലാത്തതിന് ആ ഉണ്ടക്കണ്ണി വക പെർഫോമൻസ് ഞാൻ കാണേണ്ടി വരുമല്ലോ … വിനയ് മനസ്സിൽ ഓർത്തു കൊണ്ടു സ്റ്റെപ് കയറി ..
വിനയ് മുകളിൽ എത്തി വാതിൽ തുറന്നു കിടക്കുന്ന വാസൂന്റെ റൂമിലേക്ക് ഒന്നു പാളി നോക്കി …
“അനക്കമൊന്നുമില്ലല്ലോ മേഡത്തിന്റെ ..ഹാ കുളിക്കുവാരിക്കും” ….വിനയ് തന്റെ റൂമിലേക്കു കയറി …
വിനയ് തന്റെ കൈയിലെ വാച്ച് അഴിച്ചു ടേബിളിൽ വെച്ചു . .ഷൂ ഒക്കെ ഊരി വെച്ച ശേഷം അയാൾ ഇട്ടിരുന്ന ഡ്രസ്സ് മാറ്റി കുളിക്കാൻ കയറാനായി ഒരു മുണ്ട് എടുത്ത് ഉടുത്തു .പെട്ടന്ന് ഡോർ തുറക്കുന്ന ശബ്ദം കേട്ട് വിനയ് ബാത്റൂമിന്റെ ഭാഗത്തേക്ക് തിരിഞ്ഞു നോക്കി
കൺമുന്നിലെ കാഴ്ച്ച കണ്ടു അയാൾ അന്ധാളിച്ചു പോയി..തന്റെ ടവൽ എടുത്ത് മാറിന് മുകളിലായി ചുറ്റികൊണ്ടു വാസുകി അതിൽ നിന്നും ഇറങ്ങി വരുന്നു .. അതിനു കഷ്ടിച്ച് അവളുടെ കാൽമുട്ടിനു കുറെ മുകളിൽ വരയെ ഇറക്കം ഉണ്ടാകു .. മറ്റൊരു ടവൽ കൊണ്ടു തലമുടി ചുറ്റി ഉയർത്തി കെട്ടി വെച്ചിരിക്കുന്നു ..
Ntayi bro oru update taa
Two daysinullil thannekkam….
Bro adutha part ennu varum
അടുത്ത പാർട്ട് ഇങ്ങു പോരട്ടെ കുമാരേട്ടാ..
അച്ചൂസ്…. എന്തായി…???…അടുത്ത് തന്നെ വരോ…?? ??..ചുമ്മാ ചോദിച്ചു എന്നെ ഉള്ളോ????
ഇത്തിരി ലേറ്റ് ആവും ?
❤
ഒരു കൊഴപ്പോം ഇല്ല്യാ….തിരക്ക് ഒകെ കഴിഞ്ഞു വന്നാൽ മതി….കാത്തിരിക്കാം…???..ഇടക്ക് വാസൂനെ miss ചെയ്യും .?????
Excellent ❤️
Thank you?❤️❤️
???????
❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️❤️❤️❤️